നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഉറങ്ങുന്ന നായയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞാൽ എങ്ങനെയിരിക്കും? ഈ വീഡിയോ കണ്ടുനോക്കൂ

  ഉറങ്ങുന്ന നായയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞാൽ എങ്ങനെയിരിക്കും? ഈ വീഡിയോ കണ്ടുനോക്കൂ

  നിങ്ങൾ ഒരു നായയുടെ ചെവിയിൽ സ്വകാര്യമായി സംസാരിക്കുമ്പോൾ നായ എങ്ങനെയാണ് പ്രതികരിക്കുക? വീഡിയോ ഇതാ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   നിങ്ങൾ ഒരു നായയുടെ ചെവിയിൽ സ്വകാര്യമായി സംസാരിക്കുമ്പോൾ നായ എങ്ങനെയാണ് പ്രതികരിക്കുക? മനുഷ്യനേക്കാൾ 100,000 മടങ്ങ് കേൾവി ശക്തി വളർത്തുമൃഗങ്ങൾക്ക് ഉണ്ടെന്ന് ഓർമ വേണം. എന്നിട്ടും പലപ്പോഴും നമ്മൾ ഉച്ചത്തിലാണ് അവരോട് സംസാരിക്കാറുള്ളത്. നിങ്ങൾ എന്ത് പറയുന്നു എന്നതല്ല, എങ്ങനെ പറയുന്നു എന്നതാണ് ഈ വളർത്തു മൃഗങ്ങളിൽ വേണ്ട സന്ദേശം എത്തിക്കുക എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അവരോട് പറയുന്ന കാര്യം മനസിലാക്കുന്നതിന് മുമ്പ് പറയുന്ന ശബ്ദത്തിന്റെ ഉച്ചത്തിനും ശബ്ദ വ്യത്യാസങ്ങളോടുമാണ് അവർ ആദ്യം പ്രതികരിക്കുക.

   ഒരു മനുഷ്യൻ തന്റെ നായയുടെ ചെവിയിൽ സ്വകാര്യം പറയുന്നതും അതിനോട് നായ പ്രതികരിക്കുന്നതുമായ വീഡിയോ ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുകയാണ്. വീഡിയോയുടെ തുടക്കത്തിൽ, "നിങ്ങളുടെ നായയ്ക്ക് ഏറ്റവും ഇഷ്ടമുള്ള വാക്ക് അതിന്റെ ചെവിയിൽ സ്വകാര്യമായി പറയുക. എന്നിട്ട് നായയുടെ പ്രതികരണം റെക്കോർഡ് ചെയ്യുക" എന്ന വോയ്‌സ്ഓവർ കേൾക്കാം. വീഡിയോയ്ക്ക് മൊത്തത്തിൽ ഒരു രഹസ്യാത്മക സ്വഭാവം നൽകാൻ അതിനാടകീയമായ ഒരു പശ്ചാത്തല സംഗീതവും ചേർത്തിട്ടുണ്ട്.

   ഒരു വ്യക്തിയുടെ മടിയിൽ സുഖമായി ഉറങ്ങുന്ന നായയെ വീഡിയോയിൽ കാണാം. പശ്ചാത്തല സംഗീതം അതിന്റെ ഉന്നതിയിലെത്തുമ്പോൾ ആ മനുഷ്യൻ നായയുടെ ചെവിയിൽ സ്വകാര്യമായി 'വാക്കീസ്' എന്ന് പറയുന്നു.

   പിന്നീട് നമ്മൾ കാണുന്നത് ഉടൻ തന്നെ ഞെട്ടിയെഴുന്നേൽക്കുന്ന നായയെയാണ്. എന്തോ അപായം മണത്തുകൊണ്ട് നായ അമ്പരപ്പോടെ നോക്കുന്നത് വീഡിയോയിൽ കാണാം. അത് കണ്ണുകൾ തുറിക്കുകയും ചെവി കൂർപ്പിക്കുകയും ചെയ്യുന്നു. ഏപ്രിൽ 12-ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനകം 2,300-ലധികം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
   "നായ ഓടാൻ തയ്യാറെടുത്തു കഴിഞ്ഞു" എന്ന് ഒരാൾ കമന്റ് ചെയ്തു. "ആ ഓഡിയോ ഇതിന് വേണ്ടിയാണ് ചേർത്തത്" എന്നാണ് മറ്റൊരാൾ കമന്റായി എഴുതിയത്. നായ ഉറക്കം ഉണരുന്നതിനെ സൂചിപ്പിച്ചു കൊണ്ട്, നായ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുന്നു എന്ന് മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് സരസമായി കമന്റ് ചെയ്തു.

   ഇനി നായകളോട് സ്വകാര്യം പറയുമ്പോൾ, ഒരു പ്രത്യേക സാഹചര്യത്തോടുള്ള അവരുടെ പ്രതികരണത്തെ പിരിമുറുക്കം വല്ലാതെ സ്വാധീനിക്കുമെന്ന് ഓർത്തു വെയ്ക്കുക.

   നായകൾക്ക് 16 Hz വരെ താഴ്ന്ന ആവൃത്തിയുള്ള ശബ്ദവും 45 kHz വരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദവും കേൾക്കാൻ സാധിക്കുമെന്ന് ശാസ്ത്രലോകം പറയുന്നു. നായകൾക്ക് ചെവി പല ദിശകളിലേക്കും തിരിക്കാൻ സാധിക്കുന്നത് കൊണ്ട് ശബ്ദത്തിന്റെ ഉറവിടം വളരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. കൂടാതെ മനുഷ്യർക്ക് കേൾക്കാൻ കഴിയുന്നതിന്റെ നാലിരട്ടി ദൂരത്തു നിന്നുള്ള ശബ്ദം കേൾക്കാനും നായകൾക്ക് കഴിയും. ഉയർന്ന കേൾ‌വി ക്ഷമതയുള്ള നായകളുടെ ചെവി ചെന്നായ വർഗത്തിൽപ്പെട്ട മൃഗങ്ങളുടേതുപോലെ ഉയർന്നു നിൽക്കുന്നതാണെന്ന് കാണാം, വീണു കിടക്കുന്നതരം ചെവിയുള്ള നായകൾക്ക് കേൾവിശക്തി കുറവായിരിക്കും.

   Keywords: Dogs, Pets, Animal Video, Viral Video, Social Media
   നായ, വളർത്തു മൃഗങ്ങൾ, അനിമൽ വീഡിയോ, വൈറൽ വീഡിയോ, സോഷ്യൽ മീഡിയ
   Published by:user_57
   First published:
   )}