ഭീമാകാരമായ ചൂര മത്സ്യം, വില 23 കോടി; പിടിച്ചവർ കടലിലേക്ക് മടക്കിയയച്ചു!

പിടികൂടുന്ന മത്സ്യത്തെ ടാഗ് ചെയ്തു ഭാരം അളന്നാണ് കടലിലേക്ക് തിരിച്ചയയ്ക്കുന്നത്. ഇത്തവണ പിടികൂടിയ ചൂര മത്സ്യത്തിന് 270 കിലോഗ്രാം ഭാരമുണ്ടായിരുന്നു

news18-malayalam
Updated: September 28, 2019, 4:09 PM IST
ഭീമാകാരമായ ചൂര മത്സ്യം, വില 23 കോടി; പിടിച്ചവർ കടലിലേക്ക് മടക്കിയയച്ചു!
പിടികൂടുന്ന മത്സ്യത്തെ ടാഗ് ചെയ്തു ഭാരം അളന്നാണ് കടലിലേക്ക് തിരിച്ചയയ്ക്കുന്നത്. ഇത്തവണ പിടികൂടിയ ചൂര മത്സ്യത്തിന് 270 കിലോഗ്രാം ഭാരമുണ്ടായിരുന്നു
  • Share this:
വെസ്റ്റ് കോർക്ക്: 23 കോടി രൂപ വില മതിപ്പുള്ള ചൂര ഇനത്തിൽപ്പെട്ട മത്സ്യത്തെ പിടിച്ചവർ, അതിനെ കടലിലേക്ക് മടക്കിയയച്ചു. അയർലൻഡ് തീരത്തുനിന്നാണ് എട്ടരയടി നീളവും 270 കിലോഗ്രാം ഭാരവുമുള്ള ഭീമൻ ചൂര മത്സ്യത്തെ പിടികൂടിയത്. വെസ്റ്റ് കോർക്കിൽ നിന്നുള്ള ഡേവ് എഡ്വേർഡ്സാണ് ട്യൂണയെ പിടിച്ചത്. ജപ്പാനിൽ ഏകദേശം മൂന്നു ദശലക്ഷം യൂറോ(23 കോടി രൂപ) വില വരുന്ന ഈ മത്സ്യത്തെ കടലിലേക്ക് മടക്കിയയച്ചതിന് ഒരു കാരണമുണ്ട്. മത്സ്യങ്ങളുടെ വംശനാശത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രചാരണപരിപാടിയുടെ ഭാഗമായാണിത്. മത്സ്യത്തെ പിടികൂടുകയും ജീവനോടെ കടലിലേക്ക് മടക്കിയയക്കുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിലെ മത്സ്യങ്ങളുടെ വംശനാശത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഒരു ക്യാച്ച് ആൻഡ് റിലീസ് പരിപാടിയായിരുന്നു ഇത്.

ഡേവ് എഡ്വേർഡ്സ് പിടികൂടിയ കൂറ്റൻ ചൂര മത്സ്യത്തിന്റെ ചിത്രങ്ങൾ വെസ്റ്റ് കോർക്ക് ചാർട്ടേഴ്സ് ഫേസ്ബുക്കിൽ പങ്കിട്ടു. അവരുടെ ക്യാച്ച് ആൻഡ് റിലീസ് ക്യാംപയ്ന് അവർ അതിശയിപ്പിക്കുന്ന നിരവധി പ്രതികരണങ്ങളാണ് ഫേസ്ബുക്കിൽ ലഭിച്ചത്. ഒക്ടോബർ 15 വരെ നടക്കുന്ന ക്യാച്ച് ആൻഡ് റിലീസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി 15 ബോട്ടുകളിലായാണ് പരിസ്ഥിതി പ്രവർത്തകർ കടലിൽ മത്സ്യത്തെ പിടികൂടി തിരികെവിടുന്നത്. ഇതിൽ ഒരാളാണ് ഡേവ് എന്ന് എക്കോ ലൈവ് റിപ്പോർട്ട് ചെയ്യുന്നു.പിടികൂടുന്ന മത്സ്യത്തെ ടാഗ് ചെയ്തു ഭാരം അളന്നാണ് കടലിലേക്ക് തിരിച്ചയയ്ക്കുന്നത്. ഇത്തവണ പിടികൂടിയ ചൂര മത്സ്യത്തിന് 270 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്ന് ഡേവ് പറയുന്നു. വെസ്റ്റ് കോർക്ക് തീരത്ത് വമ്പൻ ചൂര മത്സ്യങ്ങൾ അസാധാരണമാണെന്നും ഡേവ് പറയുന്നു. ഈ വർഷം ഡൊനെഗൽ ബേയ്ക്ക് തെക്ക് പിടിക്കപ്പെട്ട ആദ്യത്തെ വമ്പൻ ചൂര മത്സ്യമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
First published: September 28, 2019, 4:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading