നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 24 വര്‍ഷം മുന്‍പ് മരിച്ചുവെന്ന് കരുതിയ വ്യക്തി തിരിച്ചെത്തി; വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍

  24 വര്‍ഷം മുന്‍പ് മരിച്ചുവെന്ന് കരുതിയ വ്യക്തി തിരിച്ചെത്തി; വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍

  മതപുരോഹിതന്‍ 'പേരിടല്‍ ചടങ്ങ്' നടത്തിയാല്‍ മാത്രമേ അദ്ദേഹത്തെ വീട്ടില്‍ കയറാന്‍ അനുവദിക്കൂ എന്നാണ് കുടുംബം പറയുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഏകദേശം 24 വര്‍ഷം മുന്‍പ് ബന്ധുക്കള്‍ മരണപ്പെട്ടുവെന്ന് പ്രഖ്യാപിച്ച വ്യക്തി വീട്ടില്‍ തിരിച്ചെത്തി. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ റാണിഖേതിലാണ് സംഭവം അരങ്ങേറിയത്. 72 വയസ്സുകാരനായ മധോ സിംഗ് മെഹ്‌റ എന്നയാള്‍ തന്റെ 24ാമത്തെ വയസ്സില്‍ വീട്ടുകാരുമായി നിസ്സാര തര്‍ക്കത്തെ തുടര്‍ന്ന് നാടുവിടുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച അദ്ദേഹം തിരിച്ചെത്തിയെങ്കിലും മത ചടങ്ങുകള്‍ നടത്താതെ വീട്ടില്‍ കയറാന്‍ അനുവദിക്കില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

   ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് മതപുരോഹിതന്‍ 'പേരിടല്‍ ചടങ്ങ്' നടത്തിയാല്‍ മാത്രമേ അദ്ദേഹത്തെ വീട്ടില്‍ കയറാന്‍ അനുവദിക്കൂ എന്നാണ് കുടുംബം പറയുന്നത്. മെഹ്‌റയെ കാണാതായതിനെ തുടര്‍ന്ന കുടുംബം പത്ത് വര്‍ഷത്തോളം കാത്തിരുന്നുവെന്ന് പറയുന്നു. എന്നാല്‍ കുടുംബ മതപുരോഹിതന്‍ അദ്ദേഹം മരണപ്പെട്ടുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് മുന്‍പ് അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

   ശനിയാഴ്ചയാണ് അസുഖം ബാധിച്ച് ക്ഷീണിതനായ അവസ്ഥയില്‍ സിംഗിനെ ഒരു വയലില്‍ കണ്ടെത്തിയത്. എന്നാല്‍ അദ്ദേഹം ഗ്രാമത്തില്‍ എങ്ങനെ എത്തിയതെന്ന് അറിയില്ല. ഗ്രാമവാസികള്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ഒരു പല്ലക്കില്‍ ചുമത്ത് മതപുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരികയായിരുന്നു.

   ബന്ധുക്കളുടെ വിശ്വാസം അനുസരിച്ച് സിംഗിന്റെ അന്ത്യകര്‍മ്മങ്ങല്‍ ചെയ്തിരുന്നതിനാല്‍ പുതിയ 'നാമകരണ ചടങ്ങ്' നടത്തിയാല്‍മാത്രമേ അദ്ദേഹത്തെ വീട്ടിനകത്തേക്ക് കയറാന്‍ അനുവദിക്കുകയുള്ളൂ. മത ചടങ്ങ് പെട്ടെന്ന്തന്നെ നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് പുരോഹിതന്‍.

   എന്നാല്‍ നിലവില്‍ വീടിന്റെ മുറ്റത്ത് ഒരു ടെന്റ് കെട്ടി പാര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹത്തെ. എന്നാല്‍ ഇത്രയും വര്‍ഷം സിംഗിന്റെ ഭാര്യ ഒരു വിധവയെ പോലെ കഴിഞ്ഞു കൂടുകയായിരുന്നു. അതേസമയം അദ്ദേഹത്തിന്റ മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞിട്ടുണ്ട്. ഡെല്‍ഹിയില്‍ ജോലി ചെയ്തുവരികയാണ് മകന്‍.

   'ഞങ്ങളുടെ അമ്മാവന്‍ മധോ സിംഗ് മെഹ്‌റയെ ഞാനൊരു കുഞ്ഞായിരിക്കുന്‌പോഴാണ് കാണാതായത്. പത്തു വര്‍ഷത്തോളം അദ്ദേഹം തിരിച്ചുവരുമെന്ന് കരുതി ബന്ധുക്കള്‍ കാത്തിരുന്നിരുന്നു. ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പുരോഹിതനെ സമീപിക്കുകയും അദ്ദേഹം സിംഗ് മരിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു,'' സിംഗിന്റെ ബന്ധുവായ രാം സിംഗ് മെഹ്‌റ പറഞ്ഞു.

   ഈയടുത്ത് 26 വര്‍ഷം മുമ്പ് നഷ്ടമായ ആളെ കണ്ടെത്തി കണ്ണൂര്‍ പൊലീസ് കുടുംബത്തെ തിരിച്ചേല്‍പ്പിച്ചു. തൃശൂര്‍ ആമ്പല്ലൂര്‍ അളഗപ്പനഗര്‍ മനയില്‍ വീട്ടില്‍ അജിത് കുമാര്‍ എന്ന ബാബുവിനെയാണ് കുടുംബത്തിന് തിരിച്ചുകിട്ടിയത്. നഗരത്തിലെ അപരിചിതരെ കണ്ടു പരിശോധന നടത്താനായി സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ടൂറിസ്റ്റ് ഹോമില്‍ വെച്ച് പൊലീസ് ബാബുവിനെ കാണുന്നത്.
   Published by:Sarath Mohanan
   First published:
   )}