ദാഹം ശമിപ്പിക്കാന്‍ ഓരോ മാസവും ഈ മനുഷ്യന് വേണ്ടത് ഒന്നര ലക്ഷം രൂപയാണ്. ബ്രാന്‍ഡഡ് വെള്ളം (Branded Water) മാത്രം കുടിക്കുന്ന ഈ വ്യക്തി വെള്ളത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലെന്നും കുടിവെള്ളത്തിൽ താന്‍ ആഡംബരം കാണിക്കുന്നതിന്റെ കാരണം അതാണെന്നും വെളിപ്പെടുത്തുന്നു. റയാന് ഡബ്സ് എന്ന വ്യക്തിയാണ് എല്ലാ മാസവും ഉയര്‍ന്ന ഗുണനിലവാരമുള്ള വെള്ളം വാങ്ങാന്‍ താന്‍ 1.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്ന് വെളുപ്പെടുത്തിയത്. ടിക് ടോക്ക് (Tik Tok) ഉപയോക്താവായ റയാന് ഡബ്സിന്റെ ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.
താനൊരു 'വാട്ടര്‍ സ്നോബ്' (Water Snob) ആണെന്നാണ് റയാന് ഡബ്സ് സ്വയം വിശേഷിപ്പിക്കുന്നത്. പ്രതിമാസം രണ്ടായിരം ഡോളര്‍ അതായത് ഏകദേശം 1.5 ലക്ഷം രൂപ കുടിവെള്ളത്തിനായി ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം വീഡിയോയില്‍ അവകാശപ്പെടുന്നു. താന്‍ ഉപയോഗിച്ച ബ്രാന്‍ഡഡ് വാട്ടര്‍ ബോട്ടിലുകളുടെ ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാട്ടര്‍ ഫില്‍ട്ടറില്‍ നിന്ന് വെള്ളം കുടിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ശുദ്ധമായ വെള്ളം മാത്രം കുടിക്കുന്ന ശീലമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറയുന്നത് വീഡിയോയില്‍ കാണാം.
തന്റെ വെള്ളക്കുപ്പികളെല്ലാം എവിടെയാണ് സൂക്ഷിച്ചു വെയ്ക്കുന്നതെന്നും റയാന് വെളിപ്പെടുത്തുന്നുണ്ട്. റയാന്റെ വീട്ടില്‍ നാല് ഫ്രിഡ്ജുകള്‍ ഉണ്ട്. അതിലാണ് ഈ കുപ്പികള്‍ സൂക്ഷിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ പരിസ്ഥിതി സൗഹൃദമായിട്ടുള്ള ഗ്ലാസ് ബോട്ടിലുകളില്‍ നിര്‍മ്മിക്കുന്ന ബ്രാന്‍ഡഡ് വെള്ളകുപ്പികള്‍ മാത്രമാണ് അദ്ദേഹം വാങ്ങാറുള്ളത്.
തന്റെ പ്രിയപ്പെട്ട വെള്ളക്കുപ്പി ബ്രാന്‍ഡ് VOSS ആണെന്നും അദ്ദേഹം വീഡിയോയില്‍ വെളിപ്പെടുത്തി. റയാന്റെ ശീലത്തെ പലരും വിമര്‍ശിച്ചപ്പോള്‍ അതിനെല്ലാം അദ്ദേഹം വിശദീകരണവും നല്കുന്നു. ''ഞാന്‍ എല്ലാ കാലത്തും ഒരു വാട്ടര്‍ സ്നോബ് ആയിരുന്നു. പലർക്കും ഇക്കാര്യത്തിൽ അമർഷം തോന്നുന്നുണ്ടാകാം. പക്ഷേ, നിങ്ങൾ എന്തിനാണ് ഇതേക്കുറിച്ച് ഓർത്ത് അസ്വസ്ഥമാകുന്നത്. ഇത് വെറും വെള്ളമാണ്. ടാപ്പ് വെള്ളത്തിന്റെ രുചി എനിക്ക് ഇഷ്ടമല്ല. അതിനാൽ ഞാന്‍ കുപ്പിവെള്ളം മാത്രമേ കുടിക്കൂ", വിമർശകരോട് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.
വീഡിയോയ്ക്ക് ലഭിച്ച മിക്ക പ്രതികരണങ്ങളും വിമര്ശനാത്മകമായിരുന്നു. എന്നാൽ, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവാത്തിടത്തോളം കാലം അദ്ദേഹത്തിന് ഇഷ്ടമുള്ള ശീലങ്ങൾ തുടരാമെന്നും ചിലർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.