നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ചെന്നൈയിലെ പെരുമഴയിൽ മൂന്നു ആംബുലൻസുകൾക്ക് വഴിതെളിച്ചയാൾക്കു അഭിനന്ദന പ്രവാഹം

    ചെന്നൈയിലെ പെരുമഴയിൽ മൂന്നു ആംബുലൻസുകൾക്ക് വഴിതെളിച്ചയാൾക്കു അഭിനന്ദന പ്രവാഹം

    ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി പോയ ആംബുലൻസുകൾക്ക് വഴികാട്ടി ഇരുചക്രവാഹനയാത്രക്കാരനായ ജിന്ന

    (വീഡിയോ ദൃശ്യം)

    (വീഡിയോ ദൃശ്യം)

    • Share this:
      ചെന്നൈയിൽ കനത്ത മഴ (heavy rains in Chennai) പെയ്തതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ട് രേഖപ്പെടുത്തി. ഗതാഗതം നഗരജീവിതം സ്തംഭിപ്പിച്ചുകൊണ്ട് തെരുവുകളിൽ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങി. കനത്ത മഴയ്‌ക്കിടയിലും തിരക്കിൽ നിന്നും ഗതാഗതക്കുരുക്കിൽ നിന്നും മൂന്ന് ആംബുലൻസുകളെ പുറത്തെത്തിക്കാൻ ഒരാൾ നടത്തിയ ശ്രമങ്ങൾ നെറ്റിസൺസിന്റെ ഹൃദയം കീഴടക്കുന്നു.

      ബാങ്ക് മാനേജരായ ജിന്ന മഴയത്ത് അണ്ണാശാലയിൽ കുടുങ്ങിയ ആംബുലൻസുകൾ ഏകദേശം നാല് കിലോമീറ്ററോളം നയിച്ചു. സ്വന്തം ഇരുചക്ര വാഹനം പാർക്ക് ചെയ്തതിന് ശേഷം ജിന്നയുടെ സമയോചിതമായ ഇടപെടൽ അവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്കുള്ള ആംബുലൻസുകളിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഉണ്ടായിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് പറയുന്നു. അദ്ദേഹത്തിന്റെ നിസ്വാർത്ഥ പ്രവൃത്തി ആംബുലൻസ് ഡ്രൈവർ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു.



      വീഡിയോ 145k-ലധികം കാഴ്ചകളും 2k-ലധികം ലൈക്കുകളും നേടി. അഭിനന്ദനത്തിന്റെ കമന്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. "റിയൽ ഹീറോയാണിദ്ദേഹം, റീൽ ഹീറോ അല്ല," ഒരു ഉപയോക്താവ് പറഞ്ഞു.





      ആംബുലൻസ് ഡ്രൈവർമാരിൽ ഒരാൾ ജിന്നയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ക്ലിക്കു ചെയ്‌തു. ഇത് ഇന്ത്യാ ടുഡേയും പോളിമർ ന്യൂസും പങ്കിട്ടു.

      നേരത്തെ 2020-ൽ ഹൈദരാബാദിലെ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ സമാന പ്രവൃത്തിക്ക് പ്രശംസിക്കപ്പെട്ടിരുന്നു. ആംബുലൻസിൽ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിക്ക് വേണ്ടി റോഡ് ക്ലിയർ ചെയ്യാൻ ഒരു ഗതാഗതക്കുരുക്കിൽ നടത്തിയ ശ്രമമാണ് ഫലം കണ്ടത്.
      Published by:user_57
      First published: