HOME /NEWS /Buzz / ഓൺലൈൻ വഴി 500 രൂപയുടെ പഴ്സ് ഓര്‍ഡര്‍ ചെയ്തു; യുവാവിന് ലഭിച്ചത് ഒരു കുപ്പി വെള്ളം

ഓൺലൈൻ വഴി 500 രൂപയുടെ പഴ്സ് ഓര്‍ഡര്‍ ചെയ്തു; യുവാവിന് ലഭിച്ചത് ഒരു കുപ്പി വെള്ളം

 ഒരാഴ്ച മുൻപ് പ്രമുഖ ഓൺലൈൻ സൈറ്റ് വഴി പഴ്സിന് ഓർഡർ നൽകുകയായിരുന്നു.

ഒരാഴ്ച മുൻപ് പ്രമുഖ ഓൺലൈൻ സൈറ്റ് വഴി പഴ്സിന് ഓർഡർ നൽകുകയായിരുന്നു.

ഒരാഴ്ച മുൻപ് പ്രമുഖ ഓൺലൈൻ സൈറ്റ് വഴി പഴ്സിന് ഓർഡർ നൽകുകയായിരുന്നു.

  • Share this:

    ആലപ്പുഴ: ഓൺലൈൻ വഴി 500 രൂപയുടെ പഴ്സ് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ഒരു കുപ്പി വെള്ളം. ആലപ്പുഴ അരൂർ സ്വദേശി ജെറി വർഗീസിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഒരാഴ്ച മുൻപ് പ്രമുഖ ഓൺലൈൻ സൈറ്റ് വഴി പഴ്സിന് ഓർഡർ നൽകുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലുള്ള ഒരു കമ്പനിയിൽ നിന്നുമാണ് പഴ്സിന് ഓർഡർ നൽകുന്നത്. ‌

    തുടർന്ന് ചൊവ്വാഴ്ച്ച വൈകുന്നേരം ഓർഡർ ലഭിക്കുകയായിരുന്നു. എന്നാൽ പിന്നീട് തുറന്ന് നോക്കിയ യുവാവ് കണ്ടത് ഞെട്ടിക്കുന്നതായിരുന്നു. പഴ്സിന് പകരം ഒരു കുപ്പി വെള്ളമാണ് ലഭിച്ചത്. സംഭവത്തിൽ യുവാവ് ഉടൻ തന്നെ സ്ഥാപനത്തിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടിട്ടുണ്ട്. കമ്പനി പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോൾ തുക തിരികെ നൽകാമെന്ന് കമ്പനി ഉറപ്പു നൽകിയതായി യുവാവ് പറഞ്ഞു.

    Also read-മൈക്ക് പിടിച്ച കൈകളിൽ തോക്ക്; വൈറലായി BTS താരങ്ങളുടെ ചിത്രങ്ങൾ

    ഓൺലൈൻ വഴിയുള്ള വ്യാപാരങ്ങൾ സജീവമാകുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകളും നിരവധിയാണ്. മുൻപ് പല തവണയും ഓർഡർ ചെയ്തവയ്ക്ക് പകരം മറ്റ് വസ്തുക്കൾ ലഭിച്ചെന്ന തരത്തിലും പണം നഷ്ടപ്പെട്ടതായ തരത്തിലുമുള്ള തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    First published:

    Tags: Alappuzha, Online fraud, Online shopping