നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കാട്ടുതീയിൽനിന്ന് കംഗാരുകുഞ്ഞിനെ രക്ഷിച്ചു; സോഷ്യൽമീഡിയയിൽ ഇപ്പോൾ ഹീറോ ഇദ്ദേഹമാണ്

  കാട്ടുതീയിൽനിന്ന് കംഗാരുകുഞ്ഞിനെ രക്ഷിച്ചു; സോഷ്യൽമീഡിയയിൽ ഇപ്പോൾ ഹീറോ ഇദ്ദേഹമാണ്

  ഈ ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായത് വളരെ വേഗത്തിലായിരുന്നു.

  kangaroo baby rescue

  kangaroo baby rescue

  • Share this:
   സിഡ്നി: ഓസ്‌ട്രേലിയയിൽ കാട്ടുതീയിൽനിന്ന് കുഞ്ഞ് കംഗാരുവിനെ രക്ഷിച്ചയാൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയത് വളരെ വേഗമായിരുന്നു. ഓസ്ട്രേലിയയിലെ അഗ്നിശമന സേനയിൽ ഒരു അംഗമാണ് സാഹസികമായി കംഗാരു കുഞ്ഞിനെ രക്ഷിച്ചത്. ഈ ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായത് വളരെ വേഗത്തിലായിരുന്നു.

   ഈ വീഡിയോയ്ക്കൊപ്പം അഗ്നിബാധയിൽ നാശനഷ്ടങ്ങളുണ്ടായവരെ സഹായിക്കണമെന്ന അഭ്യർഥനയും അദ്ദേഹം മുന്നോട്ടുവെക്കുന്നു. 'ഓസ്ട്രേലിയയി കാട്ടുതീ രൂക്ഷമാണ്! ലക്ഷകണക്കിന് മൃഗങ്ങൾ കൊല്ലപ്പെട്ടു. ഈ കൊച്ചു കുഞ്ഞിനെ ഞാൻ രക്ഷിച്ചു! ശരിക്കും ഹൃദയസ്പർശമായിരുന്നു അത്. 10 ദശലക്ഷം ഏക്കർ കത്തിച്ചു. ദയവായി പ്രചരിപ്പിക്കുക. ദയവായി സംഭാവന ചെയ്യുക. ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്!'   ഈ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിന് ഇതിനോടകം 244,808 കാഴ്ചകൾ ലഭിച്ചു. 'നിങ്ങൾ ഒരു നായകനാണ്! നിങ്ങൾക്ക് എല്ലാ സ്നേഹവും പ്രാർത്ഥനയും നെതർലാന്റിൽ നിന്ന്'- പോസ്റ്റിന് ഒരാളുടെ കമന്‍റ് ഇങ്ങനെയായിരുന്നു. “വളരെയധികം നന്ദി, നിങ്ങൾ ചെയ്യുന്നതിന്,” മറ്റൊരാൾ പറഞ്ഞു. “എത്ര അത്ഭുതകരമാണ്. ഇത് കണ്ടതിനുശേഷം എന്റെ ഹൃദയം തകർന്നിരിക്കുന്നു, ഓസ്‌ട്രേലിയയിൽ എന്താണ് സംഭവിക്കുന്നത്, ”-മറ്റൊരാൾ കമന്റ് ചെയ്തു.
   Published by:Anuraj GR
   First published:
   )}