നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • യുവതിയെ തിയേറ്ററിൽ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് തിയേറ്ററിൽ പോകാൻ 5 വർഷത്തെ വിലക്ക്

  യുവതിയെ തിയേറ്ററിൽ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് തിയേറ്ററിൽ പോകാൻ 5 വർഷത്തെ വിലക്ക്

  തിയേറ്ററിൽ അടുത്തിരുന്ന സ്ത്രീയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   സെൻട്രൽ ലണ്ടനിലെ തിയേറ്ററിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് തിയേറ്ററിൽ പോയി സിനിമ കാണുന്നതിന് അഞ്ച് വർഷത്തെ വിലക്ക്. സന്തോഷ് പൗഡൽ എന്ന 31കാരനാണ് പിടിയിലായത്. സിനിമാ തിയേറ്ററിൽ വച്ച് യുവതിയെ പീഡിപ്പിച്ചപ്പോൾ ഇയാൾ മദ്യപിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇയാൾ വിവാഹമോചിതനാണ്. തിയേറ്ററിൽ അടുത്തിരുന്ന സ്ത്രീയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.

   യുവതിയ്ക്കൊപ്പം കൗമാരക്കാരിയായ യുവതിയുമുണ്ടായിരുന്നു. തന്നെ ശല്യം ചെയ്യരുതെന്ന് യുവാവിനോട് പല തവണ ആവശ്യപ്പെട്ടിട്ടും ഇയാൾ ശല്യം തുട‍ർന്നു. 2019 ഡിസംബർ 22 ന് ലെസ്റ്റർ സ്ക്വയറിൽ നടന്ന ഈ സംഭവം ജീവിതകാലം മുഴുവൻ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുമെന്ന് സൗത്ത്വാർക്ക് ക്രൗൺ കോടതിയിൽ പരാതിക്കാരി പ്രസ്താവനയിൽ പറഞ്ഞു. സംഭവം ഇന്നും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു.

   സംഭവത്തിന് ശേഷം തന്റെ മനസ്സിൽ ആദ്യം വന്നത് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചാണെന്നും. താൻ വിഷാദാവസ്ഥയിലേയ്ക്ക് പോയിയെന്നും യുവതി വ്യക്തമാക്കി. ആൾക്കൂട്ടത്തിനിടയിൽ പോകാൻ തനിക്ക് ഇപ്പോഴും ഭയമാണെന്നും അവർ പറഞ്ഞു. പ്രതി മുമ്പ് ഒരു ഫ്രഞ്ച് യുവതിയെ വിവാഹം കഴിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2015ൽ പരസ്യമായി ഇയാൾ മോശമായി പെരുമാറിയതിനെ തുട‍ർന്നാണ് ഭാര്യ വിവാഹമോചനം തേടിയത്.

   കോടതിയിൽ ആക്രമണത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് പ്രോസിക്യൂട്ടർ ലൂസി മക്ഗാർ പറഞ്ഞു. വിചാരണയെ തുട‍ർന്ന് പ്രതിയ്ക്ക് 18 മാസത്തെ തടവും രണ്ട് വർഷത്തെ സസ്പെൻഷനും നൽകി. കൂടാതെ അഞ്ച് വർഷത്തേക്ക് ഇയാൾക്ക് സിനിമ തീയേറ്ററുകളിൽ വിലക്കും ഏ‍ർപ്പെടുത്തി.

   പ്രോസിക്യൂഷന്റെ ചെലവിനായി പ്രതി മൊത്തം 510 പൗണ്ട് (37,760 രൂപ) നൽകാനും കോടതി ഉത്തരവിട്ടു. പൗഡൽ കോടതിയിൽ കുറ്റം നിഷേധിച്ചെങ്കിലും ഇയാൾ ലൈംഗിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടു.

   മഹാരാഷ്ട്രയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവും പിതാവും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോഴിയുടെ രക്തം നിർബന്ധിച്ച് കുടിപ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുട പരാതി. മഹാരാഷ്ട്രയിലാണ് സംഭവം. സ്ഥലത്തെ ഒരു സ്വയംപ്രഖ്യാപിത ആൾദൈവത്തിന്റെ നിർദേശപ്രകാരമായിരുന്നു യുവതിക്ക് നേരെയുള്ള പീഡനം.

   ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ഭർത്താവിനേയും പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃമാതാവിനെതിരെ കേസെടുത്തതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

   മൂന്ന് വർഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവിന് ലൈംഗിക ബലഹീനതയുണ്ടെന്നും ഇത് മറച്ചുവെച്ചായിരുന്നു വിവാഹമെന്നും യുവതി ആരോപിക്കുന്നു. വിവാഹശേഷമാണ് ഇക്കാര്യം അറിയുന്നത്. തുടർന്ന് യുവതി തന്റെ ബന്ധുക്കളോട് വിവരം പറഞ്ഞു. ഇതോടെ ഭർതൃവീട്ടിൽ കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് യുവതിക്ക് നേരിടേണ്ടി വന്നത്. കുട്ടികളുണ്ടാകാൻ ഭർത്താവിന്റെ പിതാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു.
   Published by:Karthika M
   First published:
   )}