• HOME
  • »
  • NEWS
  • »
  • buzz
  • »
  • MAN WHO SOLD HIS KIDNEY TO BUY IPHONE NOW NEEDS DIALYSIS TO SURVIVE

ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റു; രണ്ടാമത്തെ കിഡ്നിയും തകരാറിലായതോടെ ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തി യുവാവ്

ഇപ്പോള്‍ രണ്ടു കിഡ്‌നിയും തകരാറിലാണ്. ദിവസവും ഡയാലിസിസിന് വിധേയനാകേണ്ട അവസ്ഥയാണിപ്പോള്‍

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ആപ്പിൾ ഐഫോൺ ഓരോ പുതിയ വെർഷൻ ഇറക്കുമ്പോളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു തമാശയാണ് ഐഫോൺ വാങ്ങാൻ വൃക്ക വിൽക്കേണ്ടിവരുമെന്നത്. തമാശയായി പറയുന്നതെങ്കിലും ഇത് യാഥാർഥ്യമാക്കിയ ഒരു യുവാവുണ്ട്. ഐഫോണും ഐപാഡും വാങ്ങാനായി അന്ന് വൃക്ക നീക്കം ചെയ്ത യുവാവിന്റെ അവസ്ഥ ഇന്ന് പരിതാപകരമാണ്.

    2011 ൽ 17 വയസുകാരനായിരുന്നു വാങ് ഷാങ്‌കുൻ എന്ന ചൈന സ്വദേശിയാണ് ഇത്തരത്തിൽ ഒരു സാഹസം കാണിച്ചത്. ഇന്ന് വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് എല്ലാ ദിവസവും ഡയാലിസിസ് ചെയ്താണ് ഈ യുവാവ് ജീവൻ നിലനിർത്തുന്നത്.

    Also Read പിഷാരടിയുടെ യാത്രകൾക്ക് ഇനി അൽപം ആഡംബരം കൂടും; BMW 5 സീരിസ് സ്വന്തമാക്കി താരം

    ഐഫോണ്‍ വാങ്ങാനായി സ്വന്തം കിഡ്‌നി വിറ്റ യുവാവിന് അതില്‍ നിന്നുമേറ്റ അണുബാധയെ തുടര്‍ന്നാണ് രണ്ടാമത്തെ കിഡ്‌നിയും തകരാറിലായത്. ഇപ്പോള്‍ രണ്ടു കിഡ്‌നിയും തകരാറിലാണ്. ഷാങ്‌കുൻ ദിവസവും ഡയാലിസിസിന് വിധേയനാകേണ്ട അവസ്ഥയാണിപ്പോള്‍.

    ഓണ്‍ലൈന്‍ ചാറ്റ് റൂം വഴിയാണ് യുവാവ് അവയവ വില്‍പ്പനയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്. എന്നാല്‍ ശസ്ത്രക്രിയയുടെ ഭാഗമായി ശരീരത്തിലുണ്ടായ മുറിവുകള്‍ ഉണങ്ങാതായതോടെ അവ കടുത്ത അണുബാധയ്ക്ക് കാരണമാവുകയായിരുന്നു.
    Published by:user_49
    First published:
    )}