HOME /NEWS /Buzz / CCTV visuals | സ്ത്രീകളുടെ അലക്കിയിട്ട അടിവസ്ത്രം അടിച്ചുമാറ്റുന്ന കള്ളൻ സി.സി.ടി.വിയിൽ കുടുങ്ങി

CCTV visuals | സ്ത്രീകളുടെ അലക്കിയിട്ട അടിവസ്ത്രം അടിച്ചുമാറ്റുന്ന കള്ളൻ സി.സി.ടി.വിയിൽ കുടുങ്ങി

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

രാത്രികാലങ്ങളിലാണ് കള്ളൻ അടിവസ്ത്ര മോഷണത്തിന് വേണ്ടി ഇറങ്ങിത്തിരിക്കുന്നത്

  • Share this:

    പലതരം മോഷ്‌ടാക്കളെക്കുറിച്ച് വാർത്ത വരാറുണ്ട്. വിലപിടിപ്പുള്ള ഒന്നുമല്ല ഈ കള്ളന് ആവശ്യം. ഇവരിൽ നിന്നുമെല്ലാം വ്യത്യസ്തനായി, സ്ത്രീകളുടെ അടിവസ്ത്രം ആണ് ഇയാൾ അടിച്ചുമാറ്റുന്നത്. രാത്രികാലങ്ങളിലാണ് ഇയാൾ അടിവസ്ത്ര മോഷണത്തിന് വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. അർദ്ധരാത്രിയിൽ ഒരു കള്ളൻ തന്റെ വീട്ടിൽ കയറി ഭാര്യയുടെ അടിവസ്ത്രം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരു വ്യവസായി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രദേശവാസിയായ ആകാശ് വർമ ​​എന്നയാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

    മുമ്പ്, സമാനമായ ഒരു കേസ് മീററ്റിൽ നിന്ന് ഉയർന്നുവന്നിരുന്നു. അതിൽ ഉണങ്ങാൻ ഇട്ടിരുന്ന സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന രണ്ട് യുവാക്കളെ പിടികൂടിയിരുന്നു.

    സമീപത്തെ വീടുകളിലും സമാനമായ മോഷണങ്ങൾ നടന്നിട്ടുണ്ടെന്ന് പരാതിക്കാരൻ ആരോപിക്കുന്നു, എന്നാൽ ഇത് നിസാര പ്രശ്‌നമായി കണക്കാക്കി ആളുകൾ അവഗണിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

    Summary: Man who steals undergarments of women caught in CCTV. The theft was happening for quite a long time but none came forward to complaint until a man raised the issue after his wife's garments put to dry were found missing

    First published:

    Tags: Cctv visuals, Theft