പൊലീസുകാരന്റെ നേർക്ക് 'മുട്ട' എറിഞ്ഞു; പ്രതിഷേധക്കാരന് 21 മാസത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി
മുട്ട മാരകനാശം ഉണ്ടാക്കാവുന്ന ഒരു വലിയ ആയുധമല്ലെങ്കിലും ചുമതലകൾ നിർവഹിക്കുന്നതിൽ നിയമപാലകരെ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്ന് മജിസ്ട്രേറ്റ് പറഞ്ഞു
News18 Malayalam
Updated: November 27, 2020, 5:56 PM IST

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 27, 2020, 5:56 PM IST
ഹോങ്കോങ്ങിലെ ഒരു പ്രതിഷേധ സമരത്തിനിടെയായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ പൊലീസുകാരന് നേരെ മുട്ട എറിഞ്ഞ പ്രതിഷേധക്കാരനാണ് കോടതി കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്. 21 മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ 21 ന് ഹോങ്കോങിൽ നടന്ന പ്രതിഷേധത്തിനിടെയാണ് 31 കാരനായ പുൻ ഹോ-ചിയു എന്ന യുവാവ് പോലീസിന് നേരെ മുട്ട എറിഞ്ഞിരുന്നു. അക്രമം, നാശനഷ്ടം, പോലീസുകാരനെ ആക്രമിക്കുക, നിയമവിരുദ്ധമായി കൂടിച്ചേരുക തുടങ്ങി ഒമ്പത് കുറ്റങ്ങള്‍ ചുമത്തിയാണ് ഹോ-ചിയുവിനെ ജയിലിൽ അടച്ചിരിക്കുന്നത്. Also Read എന്തൊരു അക്രമം! സൂപ്പർമാർക്കറ്റിൽ യുവതി എറിഞ്ഞുടച്ചത് ഒരു കോടി രൂപയുടെ മദ്യക്കുപ്പികൾ
മുട്ട മാരകനാശം ഉണ്ടാക്കാവുന്ന ഒരു വലിയ ആയുധമല്ലെങ്കിലും പൊലീസുകാരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിയമപാലകരെ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്ന് ശിക്ഷ വിധിച്ചുകൊണ്ട് മജിസ്ട്രേറ്റ് വിന്നി ലോ പറഞ്ഞു. മുട്ട എറിഞ്ഞതിലൂടെ രാജ്യത്തെ പൊലീസ് സേനയെ കൂടി യുവാവ് അപമാനിക്കുകയായിരുന്നുവെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.
ഹോങ്കോങ്ങിലെ അന്നത്തെ പ്രതിഷേധത്തിനിടെ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ സംഭവ സ്ഥലത്തെ എസ്കലേറ്ററിന് കേടുപാടുകൾ ഉണ്ടായിരുന്നു. പ്രക്ഷോഭങ്ങൾക്കിടെ ആയിരക്കണക്കിന് പ്രതിഷേധക്കാരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ 21 ന് ഹോങ്കോങിൽ നടന്ന പ്രതിഷേധത്തിനിടെയാണ് 31 കാരനായ പുൻ ഹോ-ചിയു എന്ന യുവാവ് പോലീസിന് നേരെ മുട്ട എറിഞ്ഞിരുന്നു. അക്രമം, നാശനഷ്ടം, പോലീസുകാരനെ ആക്രമിക്കുക, നിയമവിരുദ്ധമായി കൂടിച്ചേരുക തുടങ്ങി ഒമ്പത് കുറ്റങ്ങള്‍ ചുമത്തിയാണ് ഹോ-ചിയുവിനെ ജയിലിൽ അടച്ചിരിക്കുന്നത്.