• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | പട്ടാപ്പകൽ വീട്ടുമുറ്റത്തു നിന്ന് സൈക്കിള്‍ മോഷണം; കൈയോടെ പിടികൂടി ഉടമ, വീഡിയോ വൈറൽ

Viral Video | പട്ടാപ്പകൽ വീട്ടുമുറ്റത്തു നിന്ന് സൈക്കിള്‍ മോഷണം; കൈയോടെ പിടികൂടി ഉടമ, വീഡിയോ വൈറൽ

പട്ടാപ്പകല്‍ ഒരു യുവാവ് ഒരു വീട്ടിലേക്ക് കയറി ചെല്ലുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

(Image Credits: Instagram/@memes.bks)

(Image Credits: Instagram/@memes.bks)

 • Share this:
  ഇന്ന് പല മോഷണങ്ങളും സിസിടിവി ദൃശ്യങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു സൈക്കിള്‍ (cycle) മോഷ്ടാവിന്റെ (thief) രസകരമായ വീഡിയോ (video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ എഡിറ്റ് ചെയ്ത വീഡിയോ ഇന്‍സ്റ്റഗ്രാമിലെ (instagram) ഒരു മീം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. പട്ടാപ്പകല്‍ ഒരു യുവാവ് ഒരു വീട്ടിലേക്ക് കയറി ചെല്ലുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അന്നേരം ഉടമ വീടിന്റെ മുന്‍വശത്തെ വാതില്‍ അടച്ചിരുന്നില്ല. വരാന്തയില്‍ ഒരു ബൈക്കും സൈക്കിളും പാര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ മോഷ്ടാവ് സൈക്കിള്‍ എടുക്കാന്‍ തീരുമാനിക്കുന്നു. ഒന്നും അറിയാത്ത ഭാവത്തില്‍ അവന്‍ സൈക്കിള്‍ എടുത്ത് ഗേറ്റിന് പുറത്തേക്ക് വേഗത്തില്‍ നടന്നു. ഇത് കണ്ട ഉടമ അവന്റെ പിന്നാലെ ഓടുന്നു.

  ഗേറ്റിന് പുറത്ത് എന്താണ് സംഭവിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ല, എന്നാൽ കള്ളനെ ഉടമ കൈയോടെ പിടികൂടി എന്ന കാര്യം ഉറപ്പാണ്. കാരണം ഉടമ പിന്നീട് സൈക്കിളുമായി ഗേറ്റിന് അകത്തേക്ക് നടന്നു വരുന്നത് വീഡിയോയിൽ കാണാം. സിസിടിവി ദൃശ്യങ്ങള്‍ തന്നെ തമാശയാണെങ്കിലും, വീഡിയോ എഡിറ്റ് ചെയ്തയാള്‍, ഇടയ്ക്ക് ജനപ്രിയ മീം ക്ലിപ്പുകള്‍ ചേര്‍ത്ത് സംഭവം കൂടുതൽ രസകരമാക്കിയിട്ടുണ്ട്. വൈറല്‍ വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതാണെന്ന് തോന്നുമെങ്കിലും, സിസിടിവി ദൃശ്യങ്ങളുടെ തീയതിയും സ്ഥലവും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.  കഴിഞ്ഞ ദിവസംമറ്റൊരു മോഷണ കഥയും വാര്‍ത്തയായിരുന്നു. അഹമ്മദാബാദില്‍ മോഷണം നടത്താനായി മോഷ്ടാവ് 10 കിലോ കുറച്ചതാണ് വാർത്തകളിൽ ഇടംനേടിയത്. രണ്ട് വര്‍ഷം മുമ്പ്, 34 കാരനായ മോത്തി സിംഗ് ബോപ്പാലിലെ ബസന്ത് ബഹാര്‍ സൊസൈറ്റിയിലെ മോഹിത് മറാഡിയയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. വീട്ടില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചിരുന്നു, കൂടാതെ സിസിടിവി ക്യാമറകള്‍ എവിടെയുണ്ടെന്നും ഇയാള്‍ക്ക് അറിയാമായിരുന്നു.

  പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ കഴിയാത്ത ഇലക്ട്രോണിക് വാതിലുകളാണ് വീടിനുള്ളത്. അതുകൊണ്ടുതന്നെ വീടിനുള്ളില്‍ കയറാന്‍ അയാള്‍ക്ക് അതിനനുസരിച്ച് തയ്യാറെടുക്കേണ്ടി വന്നു. മൂന്ന് മാസം തുടര്‍ച്ചയായി ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഭക്ഷണം കഴിച്ച് അയാള്‍ ശരീരഭാരം കുറച്ചു. തടി കൂടാതിരിക്കാന്‍ വേണ്ടി ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ അത്താഴം ഒഴിവാക്കുമായിരുന്നുവെന്ന് അയാളുടെ ഇപ്പോഴത്തെ തൊഴിലുടമ പൊലീസിനോട് പറഞ്ഞു.

  മോത്തിക്ക് സിസിടിവി ക്യാമറകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതിനാല്‍ ഇയാളെ പിടികൂടാന്‍ പൊലീസിന് വളരെ ബുദ്ധിമുട്ടായിരുന്നു. വീടിനുള്ളിലേക്ക് കടക്കാനായി അടുക്കളയിലെ ജനലിന്റെ ചില്ല് മുറിക്കാനുള്ള വാളും കരണ്ടിയും വാങ്ങാന്‍ പോയ ഹാര്‍ഡ്വെയര്‍ കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ ലോക്കല്‍ പൊലീസ് കണ്ടെത്തിയത്.

  നവംബര്‍ അഞ്ചിന് മറാഡിയയിലെ വീട്ടില്‍ നിന്ന് 37 ലക്ഷം രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. മോത്തി പൊലീസിന്റെ പിടിയിലാകുമ്പോള്‍ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇയാളുടെ പക്കലുണ്ടായിരുന്നു.
  Published by:Sarath Mohanan
  First published: