നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിസിൽ അടിക്കാൻ മാസ്ക്കിൽ ദ്വാരം, ചിരട്ട മാസ്ക് ധരിച്ച പാർക്കിംഗ് അറ്റന്‍ഡറെ പോലീസ് പൊക്കി; ശിക്ഷ പുഷ് അപ്പ്

  വിസിൽ അടിക്കാൻ മാസ്ക്കിൽ ദ്വാരം, ചിരട്ട മാസ്ക് ധരിച്ച പാർക്കിംഗ് അറ്റന്‍ഡറെ പോലീസ് പൊക്കി; ശിക്ഷ പുഷ് അപ്പ്

  ചിരട്ടയുടെ പാതി ഭാഗമാണ് ഇയാൾ മാസ്ക്കായിഉപയോഗിച്ചത്.

  News18

  News18

  • Share this:
   ചിരട്ട മാസ്ക് ധരിച്ച ഇന്തോനേഷ്യൻ യുവാവാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ബാലിയിലെ ഡെൻപസാറിൽ പാർക്കിങ്ങ് അറ്റൻഡന്റായി ജോലി ചെയ്യുന്ന നാൽപത്തിനാലുകാരനായ നെംഗാ ബുഡിയാസയാണ് വാർത്തയിലെ താരം. ചിരട്ടയുടെ പാതി ഭാഗമാണ് ഇയാൾ മാസ്ക്കായിഉപയോഗിച്ചത്. ഇതേ സമയം, ട്രാഫിക്ക് നിയന്ത്രിക്കുന്നതിന് വിസിൽ അടിക്കുന്നതിനായിചിരട്ടയിൽ ദ്വാരം ഉണ്ടാക്കുകയും ചെയ്തു. സംഭവം ഇങ്ങനെ അരങ്ങേറിക്കൊണ്ടിരുന്നപ്പോഴാണ് ഇയാളെ അധികൃതർ പിടികൂടിയത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പോലീസ് പിടികൂടിയത്. പിഴയായി ഇയാളെ കൊണ്ട് പോലീസ് പുഷ്-അപ്പുകൾ ചെയ്യിപ്പിക്കുകയും ചെയ്തു.

   ഇയാൾ സാധാരണ എല്ലാവരും ഉപയോഗിക്കുന്ന സർജിക്കൽ മാസ്‌ക് തന്നെയായിരുന്നു ജോലി സമയത്ത് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ പഴയതും വൃത്തിഹീനവുമായ മാസ്‌കുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിന് ഇയാളെ പലതവണ അധികൃതർ ശാസിക്കുകയും ശകാരിക്കുകയും ചെയ്തു. അങ്ങനെയാണ് അഴുക്കു പുരളാൻ സാധ്യതയില്ലാത്തതും എന്നാൽ അഴുക്കായാൽ പോലും വൃത്തിയാക്കാൻ എളുപ്പമുള്ളതുമായ ചിരട്ട മാസ്ക് എന്ന ആശയത്തിലേക്ക് എത്തിയത്. അതും തന്റെ നീല നിറത്തിലുള്ള വലിയ വിസിൽ അടക്കം കൊള്ളുന്ന മാസ്‌കുമായാണ് ഇയാൾ എത്തിയത്. മാസ്‌കിന്റെ രൂപഘടന അതിനൂതനമാണന്ന് സമ്മതിച്ചേ പറ്റൂ. അധികം വൈകാതെ തന്നെ ഈ ‘സെലിബ്രിറ്റി മാസ്‌ക്’ പ്രാദേശിക അധികൃതരുടെ ശ്രദ്ധയിൽ പെട്ടു. കോവിഡ് 19 രോഗത്തിനെതിരെ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ പാലിക്കാത്തതിന്റെ പേരിൽ ശിക്ഷയും നേരിടേണ്ടി വന്നു.


   അധികൃതർ മാസ്‌കിന് ഗുണമേന്മ പോരാ എന്ന് ആക്ഷേപിച്ചു എങ്കിലും തന്റെ സൃഷ്ടിയിലുള്ള വിശ്വാസം ബുഡിയാസ് നഷ്ടപ്പെടുത്തുന്നില്ല. അയാൾ ഇപ്പോഴും പറയുന്നത്, ചിരട്ട കൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കുന്നത് വളരെ സുഖപ്രദമാണന്നാണ്, കൂടാതെ ഈ മാസ്ക് ഉപയോഗിക്കുമ്പോൾ വ്യക്തമായി സംസാരിക്കാനും സാധിക്കുന്നുണ്ടത്രേ. ഇന്തോനേഷ്യയിലെ പ്രദേശിക വാർത്താ പോർട്ടലായ കോമ്പസ്സിന് നൽകിയ അഭിമുഖത്തില്ലാണ് ഇക്കാര്യം ബുഡിയാസ് വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് ചിരട്ട തന്നെ മാസ്ക്ക് ഉണ്ടാക്കാൻ ഉപയോഗിച്ചതെന്നും ഇയാൾ വിശദീകരിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ മുനിസിപ്പൽ പോലീസ് സെപ്റ്റംബർ 2നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

   “ഇയാൾ (ബുഡിയാസ) മനപ്പൂർവ്വം കരുതിക്കൂട്ടി നിയലംഘനം നടത്തിയതായി കരുതുന്നില്ല, എന്നാൽ ഇയാൾ ഉപയോഗിക്കുന്ന മാസ്‌കുകൾ അനുവദനീയമല്ല. കാരണം സുരക്ഷയെക്കരുതി സർക്കാർ നിർദ്ദേശിക്കുന്ന മാസ്‌കുകളിൽ നിന്നും അവ തീർത്തും വ്യത്യസ്തമാണ്. ഞങ്ങൾ ഇയാൾക്ക് ഇത് സംബന്ധിച്ച് ശരിയായ നിർദ്ദേശങ്ങളും ഉപയോഗിക്കേണ്ട മാസ്‌കുകളും നൽകിയിട്ടുണ്ട്. ഒപ്പം ആരോഗ്യ പ്രോട്ടോകോളുകൾ പാലിക്കേണ്ടതിനെക്കുറിച്ച് വിശദമായ നിർദ്ദേശങ്ങളും നൽകി.” എന്നാണ് പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്ക് പബ്ലിക്ക് ഓർഡർ ഏജൻസിയിലെ ഉദ്യോഗസ്ഥർ നൽകിയ വിവരം.
   Published by:Jayesh Krishnan
   First published:
   )}