നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോകം മുഴുവൻ '500 മക്കളുള്ള' അച്ഛന്റെ മകന് കിട്ടിയത് എട്ടിന്റെ പണി

  ലോകം മുഴുവൻ '500 മക്കളുള്ള' അച്ഛന്റെ മകന് കിട്ടിയത് എട്ടിന്റെ പണി

  Man whose dad donated sperm 500 times in a dilemma of meeting siblings over dating apps | ലോകം മുഴുവൻ അച്ഛന് എത്ര മക്കളുണ്ടാവും എന്നറിയാത്തതു കൊണ്ട് ജീവിതത്തിൽ ഒരു വലിയ പ്രതിസന്ധി നേരിടുകയാണ് ഇദ്ദേഹത്തിന്റെ യുവാവായ മകൻ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   'അഞ്ചര കല്യാണം' എന്ന മലയാള സിനിമ കണ്ട പ്രേക്ഷകനോ പ്രേക്ഷകയോ ആണോ നിങ്ങൾ? ഔദ്യോഗികമായി ആറ് ഭാര്യമാരുള്ള കഥാനായകനായി വേഷമിട്ടത് ജനാർദ്ദനനാണ്. ആദ്യ ഭാര്യയും അവരുടെ സഹോദരിയും എന്ന് തുടങ്ങി പിന്നീടങ്ങോട്ട് വിവാഹങ്ങളുട മേളമായിരുന്നു ഇദ്ദേഹത്തിന്. എന്തിനേറെ പറയുന്നു മൂത്ത മകന് വിവാഹ പ്രായമായപ്പോഴും അച്ഛൻ കല്യാണം കഴിച്ചു തീർന്നില്ല.

   അതുമാത്രവുമല്ല, മകൻ ഒരു വിവാഹാലോചന നടത്തി പോയാൽ അവിടെയും കാണും അച്ഛന്റെ മക്കൾ. ഒരിക്കൽ പെണ്ണുകാണാൻ പോയ വീട്ടിലെ പെൺകുട്ടി അച്ഛന്റെ മകൾ എന്ന് മനസ്സിലാക്കിയാണ് തിരികെ വന്നത് പോലും. അനൗദ്യോഗികമായി അങ്ങനെ എത്രപേർ എന്ന കാര്യം ആർക്കും തിട്ടമില്ല.

   സിനിമയിലെ ഈ കഥാപാത്രം അവതരിപ്പിച്ചത് ജഗദീഷായിരുന്നു. ആ മകന്റെ അവസ്ഥയുമായി ഒരാൾ ഇപ്പോൾ ജീവിക്കുകയാണ്.

   ഇദ്ദേഹത്തിന്റെ അച്ഛന് ലോകം മുഴുവനും കുറഞ്ഞത് 500 മക്കൾ എങ്കിലും ഉണ്ടാവും. കാരണം അദ്ദേഹം 500 തവണ ബീജദാനം നടത്തിയിരുന്നു. അമേരിക്കയിലെ ഒറിഗോൺ സ്വദേശിയായ 24 വയസ്സുകാരൻ സേവ് ഫോർസ് എന്ന യുവാവാണ് അച്ഛന്റെ ഈ 'ദാനശീലം' കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നത്.   എപ്പോഴെങ്കിലും ഡേറ്റിംഗ് ആപ്പിൽ കയറിയാൽ തന്റെ സഹോദരങ്ങളെ കണ്ടുമുട്ടേണ്ടി വരുമെന്ന അവസ്ഥയാണ് ഇയാൾക്ക്. കുറേ വർഷങ്ങൾ കൊണ്ട് തന്റെ എട്ടു സഹോദരങ്ങളെ ഇത്തരത്തിൽ കണ്ടെത്താൻ സാധിച്ചു. ഇനി ശരിക്കും എത്രപേർ ഉണ്ടെന്ന കാര്യം അറിയാനും കഴിയുന്നില്ല. എങ്ങാനും ഡേറ്റിംഗ് ആപ്പിൽ കയറി ഒരാളെ കണ്ടെത്തി ശാരീരികമായി ബന്ധപ്പെട്ടാൽ അത് തന്റെ കൂടപ്പിറപ്പായിരിക്കുമോ എന്ന വേവലാതിയിൽ ജീവിക്കുകയാണ് ഇയാൾ.

   ഒരിക്കൽ ഡി.എൻ.എ. പരിശോധന നടത്തിയപ്പോൾ സ്വന്തം സ്‌കൂളിൽ തന്നെ തനിക്കൊരു സഹോദരനുണ്ടായിരുന്നു എന്ന കാര്യം അയാൾ മനസ്സിലാക്കി. ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു എങ്കിലും സഹോദരൻ ആണെന്ന കാര്യം അറിയില്ലായിരുന്നു. രണ്ടു വയസ്സ് മൂത്തയാൾ ആയിരുന്നു അത്.

   മറ്റു സഹോദരങ്ങൾ തമ്മിലും സമാന അവസ്ഥയുണ്ടെന്നു ഇയാൾ പറയുന്നു. വീടിനടുത്ത് ഇത്തരത്തിൽ ഒരു സഹോദരിയുണ്ടായിരുന്നു. പത്തു കൊല്ലം കൊണ്ട് മാത്രം അദ്ദേഹം 50 തവണ ബീജം ദാനം ചെയ്തിരുന്നുവത്രെ. ഇപ്പോൾ ടിൻഡറിൽ ഒരു പങ്കാളിയെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ചക്രവ്യൂഹത്തിൽ അകപ്പെട്ട ഈ അവസ്ഥയിൽ ചെന്നെത്തിയത്.

   എന്ത് വന്നാലും മറ്റു കുടുംബാംഗങ്ങളെ അന്വേഷിച്ചു കണ്ടെത്തിയേ പറ്റൂ എന്ന ഉറച്ച തീരുമാനത്തിലാണ് ഈ യുവാവ്.

   Summary: Oregon man is living with a constant anxiety of meeting atleast one of his siblings over dating app as his father donated his sperm 500 times. He fears he may end up in a physical relation with somebody who his dad has fathered
   Published by:user_57
   First published:
   )}