• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

റെക്കോഡിട്ട ശ്രീധര്‍ ചില്ലാല്‍ ന്യൂയോര്‍ക്കിലെത്തി നഖം മുറിച്ചു


Updated: July 12, 2018, 3:25 PM IST
റെക്കോഡിട്ട ശ്രീധര്‍ ചില്ലാല്‍ ന്യൂയോര്‍ക്കിലെത്തി നഖം മുറിച്ചു

Updated: July 12, 2018, 3:25 PM IST
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും നീളമുള്ള നഖമുണ്ടായിരുന്ന ഇന്ത്യക്കാരന്‍ നഖം മുറിക്കാന്‍ ന്യൂയോര്‍ക്കിലെത്തി. ശ്രീധര്‍ ചില്ലാല്‍ ഏറ്റവും നീളമേറിയ നഖത്തിന്റെ ഉടമയെന്ന റെക്കോഡുമായി പുനെയില്‍നിന്നാണ് ന്യൂയോര്‍ക്കിലേക്ക് പറന്നെത്തിയത്.

1952 മുതലാണ് ശ്രീധര്‍ നഖം വളര്‍ത്തി തുടങ്ങിയത്. ഇപ്പോള്‍ 82-ാം വയസുള്ള ശ്രീധറിന്റെ നഖത്തിന് 9.1 മീറ്റര്‍ നീളമുണ്ട്. നഖം മുറിക്കുമെന്നു പ്രഖ്യാപിച്ചതിനൊപ്പം ചില ഡിമാന്‍ഡുകളും ശ്രീധര്‍ മുന്നോട്ടുവച്ചു. തന്റെ നഖം ഭാവി തലമുറയിലുള്ളവര്‍ക്കും കാണാന്‍ സാധിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നതായിരുന്നു പ്രധാന ഡിമാന്‍ഡ്.

Nooooooo – Shridhar, what were you thinking!? @GWR holder of Longest fingernails (one hand) gets them cut off!! https://t.co/v22UpYsXUa (Well, probably thinking $$$!) Right, anyone else fancy the record? pic.twitter.com/pbYXpI622U
Loading...




ശ്രീധറിന്റെ തീരുമാനം അറിഞ്ഞ ന്യൂയോര്‍ക്കിലെ 'റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട്' മ്യൂസിയമാണ് നഖം ഏറ്റെടുക്കാന്‍ രംഗത്തെത്തിയത്. ശ്രീധറും അതിനു സമ്മതം മൂളിയതോടെ മറ്റു നടപടിക്രമങ്ങളെല്ലാം വേഗത്തിലായി. സകലചെലവും വഹിച്ച് ശ്രീധറിനെ ന്യൂയോര്‍ക്കിലെത്തിച്ച മ്യൂസിയം അധികൃതര്‍ നഖം മുറിക്കല്‍ ആഘോഷമാക്കി. 2016 ലാണ് ഏറ്റവും നീളമുള്ള നഖത്തിന്റെ ഉടമയെന്ന നിലയില്‍ ശ്രീധര്‍ ഗിന്നസ് റെക്കോഡ് പുസ്തകത്തില്‍ ഇടംപിടിച്ചത്.

 
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍