ഓര്‍ഡര്‍ (order) ചെയ്യുന്ന ഭക്ഷണം (food) വീട്ടുപടിയ്ക്കല്‍ എത്തിയ്ക്കുന്നതിനാല്‍ നഗരവാസികള്‍ക്ക് (city persons) ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് സ്വിഗ്ഗി (swiggy). ഇപ്പോഴിതാ സ്വിഗ്ഗിയിലെ ഒരു ജീവനക്കാരന്റെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലിങ്ഡ്ഇന്നില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. വിശദമായിട്ടാണ് അനുരാഗ് ഭാര്‍ഗവ എന്നയാള്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചിരിക്കുന്നത്. സ്വിഗ്ഗി യൂണിഫോമും ഇട്ട് ജോലിയ്ക്ക് (job) പോകുമ്പോള്‍ ചുറ്റിനുമുള്ള ആളുകളെല്ലാം കരുണ നിറഞ്ഞ ഭാവത്തിലാണ് തന്നെ നോക്കുന്നതെന്ന് ഭാര്‍ഗവ പറയുന്നു.
സ്വിഗ്ഗിയുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. സ്വിഗ്ഗി ജീവനക്കാര്‍ എപ്പോഴും മോശം അനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നവരാണെന്നും സാമ്പത്തികമായി അവര്‍ക്ക് മെച്ചം ഒന്നും ഇല്ലെന്നും അടക്കമുള്ള നിരവധി ധാരണകള്‍ ജനങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. സ്വിഗ്ഗിയിലെ ജോലി തന്റെ വ്യക്തിത്വത്തെ വളരെയധികം മാറ്റി മറിച്ചു എന്ന് ഭാര്‍ഗവ വിശദീകരിക്കുന്നു.
read also: തൊഴിലുറപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി കേന്ദ്രം തിരുത്തണം; മന്ത്രി എം വി ഗോവിന്ദന്
ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ഭാര്‍ഗവ. തന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായിട്ടാണ് ഇദ്ദേഹം സ്വിഗ്ഗിയിൽ ഡെലിവറി പാര്‍ട്ണറായി ജോലി ചെയ്യുന്നത്. ഒരു ജീവനക്കാരന് എന്ന നിലയില്‍ തനിയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
തനിയ്ക്ക് നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മറ്റെല്ലാം കമ്പനി നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ പോസ്റ്റ് സ്വിഗ്ഗി കമ്പനിയുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ അത് തങ്ങളുടെ ഔദ്യോഗിക ലിങ്ക്ഡ്ഇന്‍ അക്കൗണ്ടില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 'ചില യാത്രകളെക്കുറിച്ച് വിവരിക്കാന്‍ വാക്കുകള്‍ തികയാതെ വന്നേക്കാം. എന്നാല്‍ നിങ്ങളിത് നന്നായി ചെയ്തു. ഞങ്ങളുടെ ഡെലിവറി എക്സിക്യൂട്ടീവുകള്‍ കമ്പനിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ്. നിങ്ങളുടെ കാഴ്പ്പാടിനും സേവനത്തിനും നന്ദി' എന്നാണ് കമ്പനി ഈ പോസ്റ്റിനോട് പ്രതികരിച്ചത്.
സ്വിഗ്ഗിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും നമിച്ചുകൊണ്ടാണ് ഭാര്‍ഗ്ഗവ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഈ വലിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്വിഗ്ഗി ജോലിയെക്കുറിച്ച് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവെച്ച ഭാര്‍ഗവയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഏകദേശം 12,000 ലൈക്കുകളും 250ലധികം കമന്റുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
സ്വിഗ്ഗിയെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ ഇതിന് മുന്‍പും സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. മുംബൈ നഗരത്തില്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായതിനാല്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കാന്‍ ഒരു സ്വിഗ്ഗി ഡെലിവറി ബോയ് നടത്തുന്ന പരിശ്രമമാണ് കുറച്ചുനാള്‍ മുന്‍പ് വൈറലായിരുന്നത്. കുതിരപ്പുറത്ത് സഞ്ചരിച്ചാണ് ഇയാള്‍ ഓര്‍ഡര്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.
''കുതിരപ്പുറത്തേറി സ്വിഗ്ഗി ഡെലിവറി ബോയ്. ഇതിനു മുന്‍പ് ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ല'', എന്ന ക്യാപ്ഷനോടെയാണ് യൂട്യൂബില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. ഇയാളുടെ സമര്‍പ്പണത്തെ വീഡിയോ കാണുന്ന പലരും പ്രശംസിക്കുന്നുമുണ്ട്. ജസ്റ്റ് എ വൈബ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
ട്വിറ്ററില്‍ വിനയ് മാത്രേ എന്നയാളും ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. സ്വിഗ്ഗി 'ഗോ ഗ്രീന്‍' മാര്‍ഗം സ്വീകരിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇയാള്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉപയോക്താവ് ആ ഭക്ഷണം ആസ്വദിച്ചതിനേക്കാളും ഈ സ്വിഗ്ഗി ഡെലിവറി ബോയ് കുതിരപ്പുറത്തുള്ള ആ യാത്ര ആസ്വദിച്ചിട്ടുണ്ടാകും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.