HOME » NEWS » Buzz » MAN WORKS FROM HOSPITAL WHILE WIFE GIVES BIRTH JK

ഭാര്യയ്ക്ക് പ്രസവ വേദന, ഭർത്താവിന് ആശുപത്രിയിൽ ഇരുന്നും ജോലി; അവധി എടുക്കാത്തത് എന്തെന്ന് സോഷ്യൽ മീഡിയ

സ്വന്തം ഭാര്യ തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ ആശുപത്രിയിൽ ഇരുന്നും ജോലി ചെയ്യേണ്ടി വന്ന യുവാവ് തന്റെ ചിത്രങ്ങൾ ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: June 29, 2021, 2:09 PM IST
ഭാര്യയ്ക്ക് പ്രസവ വേദന, ഭർത്താവിന് ആശുപത്രിയിൽ ഇരുന്നും ജോലി; അവധി എടുക്കാത്തത് എന്തെന്ന് സോഷ്യൽ മീഡിയ
Image Credits: Twitter
  • Share this:
കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ഓഫീസ് ജോലിക്കാരിൽ ഭൂരിഭാഗവും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ നിർബന്ധിതരായി. ഇത് പലർക്കും ആശ്വാസമായി. ഓഫീസിലേക്ക് യാത്ര ചെയ്യുന്ന സമയവും പണവുമെല്ലാം ലാഭമാണ്. എന്നാൽ ധാരാളം ആളുകൾക്ക് വീട്ടിലിരുന്നുള്ള ജോലി ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഇത് അവരുടെ തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെ വരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

ഇത്തരം ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സ്വന്തം ഭാര്യ തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ ആശുപത്രിയിൽ ഇരുന്നും ജോലി ചെയ്യേണ്ടി വന്ന യുവാവ് തന്റെ ചിത്രങ്ങൾ ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരുന്നു.

ഏപ്രിലിലാണ് ഭാര്യ തന്റെ മകളെ പ്രസവിച്ചതെന്നും. ഈ സമയത്തും താൻ ജോലിയിൽ തുടർന്നെന്നും യുവാവ് പറയുന്നു. ഓഫീസിൽ പോയി ജോലി ചെയ്യുകയായിരുന്നുവെങ്കിൽ തനിയ്ക്ക് ലീവെടുക്കേണ്ടി വരുമായിരുന്നുവെന്നും വീട്ടിലിരുന്നുള്ള ജോലി ആയതിനാൽ ജോലിയുടെ തുടർച്ച നഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Alos Read-ജന്മദിന ആഘോഷത്തിന് പാതി മയക്കിയ സിംഹവും; പാക് സോഷ്യൽ മീഡിയ താരം വിവാദത്തിൽ

എന്നാൽ SamHodges എന്ന ട്വിറ്റർ ഉപയോക്താവ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ പങ്കിട്ടയുടനെ നെറ്റിസൻ‌മാർ പ്രകോപിതരായി. എന്തുകൊണ്ടാണ് അയാൾ ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസം ലീവെടുക്കാത്തത് എന്നാണ് നിരവധി പേർ കമന്റ് ചെയ്തത്.



ലൈക്കുകളുടെ എണ്ണത്തിലൂടെ ആളുകൾ ഇത്തരത്തിലുള്ള ജോലി സംസ്കാരത്തെ പരസ്യമായി പിന്തുണയ്ക്കുകയാണെന്ന് മറ്റൊരു ഉപഭോക്താവ് ലിങ്ക്ഡ്ഇനിൽ കുറിച്ചു. സമാനമായ കമന്റുകൾ ട്വിറ്ററിലും ആളുകൾ പങ്കിട്ടു.

ഇത്തരമൊരു സുപ്രധാന ദിവസത്തിൽ പങ്കാളിയ്ക്ക് മുൻഗണന നൽകാതെ ജോലികൾക്ക് മുൻ‌ഗണന നൽകാൻ എങ്ങനെ തോന്നിയെന്ന് ചിലർ ചോദിച്ചു. എന്നാൽ ചിലർ ആശുപത്രിയിൽ ഇരുന്നും ജോലി ചെയ്ത യുവാവിനെ പിന്തുണച്ചും രംഗത്തെത്തി.



എന്നാൽ “യുവാവ് ഒരു ജോലിക്കാരനല്ല, ഒരു സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ ഉടമയാണ്. ഒരു സ്റ്റാർട്ട്-അപ്പിന്റെ പ്രാരംഭ ഘട്ടത്തിൽ അതിന്റെ പ്രവർത്തനങ്ങൾക്കായി എന്തുമാത്രം പ്രതിബദ്ധതയും ത്യാഗവും ആവശ്യമാണെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനായില്ലെങ്കിൽ, തീർച്ചയായും, അവന്റെ കുഞ്ഞിനൊപ്പം ചെലവഴിക്കാനുള്ള മനോഹരമായ ആദ്യ നിമിഷങ്ങൾ പോലും ലഭിച്ചെന്ന് വരില്ലെന്ന് " ഈ ഉപഭോക്താവ് കമന്റ് ചെയ്തു.



വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ ജോലിയിൽ കൃത്യമായ ശ്രദ്ധ കൊടുക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുക എന്നതും. അതുകൊണ്ട് തന്നെ കളിക്കാനും ജോലി ചെയ്യാനുമായി രണ്ട് വ്യത്യസ്ഥ സ്ഥലങ്ങൾ ഒരുക്കി വെക്കണമെന്നത് വളരെ പ്രധാനമാണ്. വ്യത്യസ്ഥ സ്ഥലങ്ങളുണ്ടാവുക എന്നത് മാനസികമായി ജോലിയുടെ ചുറ്റുപാടിൽ നിന്ന് വീട്ടിലെ ചുറ്റുപാട് എന്ന പ്രതീതിയിലേക്ക് മാറാൻ സഹായിക്കും. ആവശ്യത്തിൽ കൂടുതൽ മണിക്കൂറുകളോ ദിവസങ്ങളോ ജോലി ചെയ്യാതിരിക്കുക എന്നതും വളരെ പ്രധാനമാണ്.
Published by: Jayesh Krishnan
First published: June 29, 2021, 2:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories