• HOME
  • »
  • NEWS
  • »
  • buzz
  • »
  • വല്യേട്ടൻ അറിഞ്ഞോ? ഈ സിനിമ ഇനിയും എത്ര തവണ കാണിക്കുമെന്ന് അമിതാഭ് ബച്ചന്റെ 'സൂര്യവംശം' കണ്ടു മടുത്ത പ്രേക്ഷകൻ ചാനലിനോട്

വല്യേട്ടൻ അറിഞ്ഞോ? ഈ സിനിമ ഇനിയും എത്ര തവണ കാണിക്കുമെന്ന് അമിതാഭ് ബച്ചന്റെ 'സൂര്യവംശം' കണ്ടു മടുത്ത പ്രേക്ഷകൻ ചാനലിനോട്

സിനിമ കണ്ട് കണ്ട് തന്റേയും കുടുംബത്തിന്റേയും മാനസികനില തെറ്റിയാൽ ആരാണ് ഉത്തരവാദിയെന്നും കത്തിൽ ചോദിക്കുന്നു

  • Share this:

    ചില ചാനലുകളിൽ ഒരേ സിനിമ തന്നെ വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുന്നത് കണ്ട് ഇതെന്തിന് എന്ന് തോന്നിയിട്ടില്ലേ… എത്ര വലിയ സൂപ്പർ ഹിറ്റാണെങ്കിലും ഏത് ക്ലാസിക് സിനിമയായാലും ഒരേ സിനിമ തന്നെ തുടർച്ചയായി ചാനലുകൾ സംപ്രേഷണം ചെയ്യുന്നതിന്റെ ആവർത്തന വിരസതയെ കുറിച്ച് പല ട്രോളുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സിനിമ കണ്ട് മടുത്ത് ഒരു പ്രേക്ഷകൻ ചാനലിന് തുറന്ന കത്തും അയച്ചിരിക്കുകയാണ്.

    അമിതാഭ് ബച്ചൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘സൂര്യവംശം’ കണ്ട് വശംകെട്ട ഒരു പ്രേക്ഷകനാണ് സെറ്റ് മാക്സ് ചാനലിന് തുറന്ന കത്ത് എഴുതിയിരിക്കുന്നത്. കാര്യം സൂര്യവംശം ബോളിവുഡിലെ ക്ലാസിക് ഒക്കെയായിരിക്കും. പക്ഷേ, അതുതന്നെ വീണ്ടും വീണ്ടും കാണേണ്ടി വരുന്നതിന്റെ ഗതികേടിനെ കുറിച്ചാണ് കത്തിൽ പറയുന്നത്. ഇനിയും എത്രകാലം ഈ സിനിമ സംപ്രേഷണം ചെയ്യുമെന്നാണ് കത്തിൽ ചോദിക്കുന്നത്.


    ചിത്രത്തിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച ഹീര ഠാക്കൂറിന്റേയും കുടുംബത്തിന്റേയും കഥ തനിക്കും കുടുംബത്തിനും മനഃപാഠമാണെന്ന് കത്തിൽ പറയുന്നു.

    Also Read- ‘അയാളുടെ കാമുകിയാകാൻ ആവശ്യപ്പെട്ടു, പകരം തന്നേയും കുടുംബത്തേയും സംരക്ഷിക്കാമെന്ന് വാഗ്ദാനം’; സുകേഷ് ചന്ദ്രശേഖറിനെതിരെ നോറ ഫത്തേഹി

    കത്തിന്റെ ഉള്ളടക്കം ഇങ്ങനെ,

    “നിങ്ങളുടെ ചാനലിന് സൂര്യവംശം സിനിമയു‌ടെ സംപ്രേഷ അവകാശമുണ്ടെന്ന് നന്നായി അറിയാം. എനിക്കും എന്റെ കുടുംബത്തിനും ഹീര ഠാക്കൂറിന്റേയും കുടുംബത്തിന്റേയും കഥ നന്നായി അറിയാം. ഞങ്ങൾക്കത് മനഃപാഠമാണ്. ഇതിനകം നിങ്ങൾ എത്ര തവണ ഈ സിനിമ സംപ്രേഷണം ചെയ്തു? ഇനിയും എത്ര കാലം ഈ സിനിമ തന്നെ കാണിക്കും? ഈ സിനിമ കണ്ട് കണ്ട് എനിക്കും കുടുംബത്തിനും മാനസിക പ്രശ്നമുണ്ടായാൽ ആരായിരിക്കും അതിന്റെ ഉത്തരവാദി? ഇക്കാര്യങ്ങൾ ഒന്ന് പറഞ്ഞു തരണം”.

    എന്തായാലും തുല്യദുഃഖിതരായ നിരവധി പ്രേക്ഷകരുണ്ടെന്ന് തെളിയിക്കുന്നതു പോലെ കത്ത് ഇതിനകം വൈറലാണ്. വിശേഷ ദിവസങ്ങളിലും അല്ലാത്ത ദിവസങ്ങളിലും ഒരേ സിനിമ തന്നെ കാണിച്ച് പ്രേക്ഷകരെ മാനസികമായി തകർക്കുന്ന ചാനലുകൾക്കുള്ള മുന്നറിയിപ്പാണ് ഈ തുറന്ന കത്തെന്നാണ് സോഷ്യൽമീഡിയയിലെ പ്രതികരണം.

    Published by:Naseeba TC
    First published: