• HOME
  • »
  • NEWS
  • »
  • buzz
  • »
  • Ambidexterity | ഒരേ സമയം ഇരു കൈകൾ കൊണ്ടുമെഴുതുന്ന പെൺകുട്ടി; ലോക റെക്കോർഡിന് ഉടമ; വൈറൽ വീഡിയോ

Ambidexterity | ഒരേ സമയം ഇരു കൈകൾ കൊണ്ടുമെഴുതുന്ന പെൺകുട്ടി; ലോക റെക്കോർഡിന് ഉടമ; വൈറൽ വീഡിയോ

രണ്ടു കൈകളും ഒരു പോലെ ഉപയോ​ഗിക്കുന്നതിൽ (Ambidexterity) ലോക റെക്കോർഡ് നേടിയ ആദി സ്വരൂപ എന്ന ഈ പെൺകുട്ടി ഇന്ത്യക്കാരിയാണ്.

  • Last Updated :
  • Share this:
    ഒരേ സമയം ഇരു കൈകൾ കൊണ്ടുമെഴുതുന്ന കർണാടക (Karnataka) സ്വദേശിയായ ആദി സ്വരൂപ (Aadi Swaroopa) എന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു (Viral). എന്നാൽ ഈ കഴിവു മാത്രമല്ല സ്വരൂപയെ വ്യത്യസ്തയാക്കുന്നത്. 17 വയസ്സുള്ള ആദി സ്വരൂപക്ക് ഒരേ സമയം ഇംഗ്ലീഷിലും കന്നഡയിലും എഴുതാൻ കഴിയും. ഒരേ സമയം രണ്ടു കൈകളും ഉപയോഗിച്ച്, മിനിറ്റിൽ 45 വാക്കുകൾ എഴുതാനും ഈ പെൺകുട്ടിക്കു സാധിക്കും.

    അവിശ്വസനീയമായ ഈ കഴിവുകൾ കൊണ്ട് ആദി സ്വരൂപ മുൻപും വാർത്തകളിൽ ഇടം നേടിയിരുന്നു. അടുത്തിടെ പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

    ബിസിനസുകാരനായ തൻസു യെഗൻആണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഇരു കൈകളിലും ചോക്ക് പിടിച്ച് ഒരു ബ്ലാക്ക്ബോർഡിൽ അതിവേഗതത്തിൽ ഇംഗ്ലീഷിൽ വാക്യങ്ങൾ എഴുതുന്നതാണ് വീഡിയോയിൽ കാണുന്നത്. ''രണ്ടു കൈകളും ഒരു പോലെ ഉപയോ​ഗിക്കുന്നതിൽ (Ambidexterity) ലോക റെക്കോർഡ് നേടിയ ആദി സ്വരൂപ എന്ന ഈ പെൺകുട്ടി ഇന്ത്യക്കാരിയാണ്. മിനിറ്റിൽ 45 വാക്കുകൾ എഴുതാൻ സ്വരൂപക്കു സാധിക്കും'', എന്നാണ് വീഡിയോക്കൊപ്പമുള്ള അടിക്കുറിപ്പ്.

    എന്നാൽ ഇതുകൊണ്ടും സ്വരൂപയുടെ കഴിവുകൾ തീർന്നില്ല. രണ്ടു കൈകളും ഉപയോഗിച്ച് ഇതേ വേ​ഗത്തിൽ എതിർദിശകളിൽ എഴുതാനും ഒരേസമയം രണ്ട് വ്യത്യസ്ത വാക്യങ്ങൾ രൂപപ്പെടുത്താനും ഈ മിടുക്കിക്കു സാധിക്കും.

    ഇതിനോടകം 3.55 ലക്ഷത്തിലധികം വ്യൂ ആണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ചിലർ ബോളിവുഡ് ചിത്രമായ 3 ഇഡിയറ്റ്സിലെ ഡോക്ടർ വിരു സഹസ്ത്രബുദ്ധെയുമായി സ്വരൂപയെ താരതമ്യം ചെയ്യുന്നുണ്ട്. സിനിമയിൽ ഒരേസമയം ഇരുകൈയും കൊണ്ട് എഴുതാൻ കഴിവുള്ള നടൻ ബൊമൻ ഇറാനിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ ആകുന്നില്ലെന്നും വീഡിയോ കണ്ടവരിൽ ചിലർ കുറിച്ചു. സ്വന്തം പേരു പോലും ഇങ്ങനെ രണ്ടു കൈകൾ കൊണ്ടും എഴുതാൻ സാധിക്കുന്നില്ലെന്നും ഈ പെൺകുട്ടിക്ക് ഇതെങ്ങനെ സാധിക്കുന്നു എന്നുമാണ് മറ്റൊരാളുടെ കമന്റ്.

    എഴുത്തുമായി ബന്ധപ്പെട്ട ഈ കഴിവിനു പുറമെ തനിക്ക് മിമിക്രി ചെയ്യാൻ സാധിക്കുമെന്നും പാട്ടും പാടുമെന്നും സ്വരൂപ മുൻപ് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    ഡ്രോയിംഗ് ബോർഡിൽ പോലും നോക്കാതെ രണ്ടു കൈകൊണ്ടും ചിത്രം വരക്കുന്നയാളുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒരു ക്ലാസ് മുറിയിൽ വെച്ചാണ് സംഭവം നടന്നത്. ഒരാൾ ബ്ലാക്ക് ബോർഡിന് മുൻപിലുള്ള കസേരയിൽ ഇരിക്കുന്നത് വീഡിയോ ആരംഭിക്കുമ്പോൾ കാണാം. ക്യാമറയ്ക്ക് അഭിമുഖമായാണ് അദ്ദേഹം ഇരുന്നത്. പിന്നീട് ഇയാൾ പിന്നിലേക്ക് തിരിയാതെ തന്നെ, രണ്ട് കൈകളും ബ്ലാക്ക്ബോർഡിലേക്ക് തിരിച്ച് ചിത്രം വരയ്ക്കുന്നതാണ് കാണുന്നത്. രണ്ടു കൈ കൊണ്ടും വരച്ച ചിത്രങ്ങൾ ഒരേ പോലെയാണ് എന്നുള്ളതാണ് കാണികളെ അമ്പരപ്പിച്ച മറ്റൊരു കാര്യം.
    Published by:Amal Surendran
    First published: