• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആ വീഡിയോ തുണയായി; 40 വർഷത്തിനുശേഷം 'ഗംഭീറിനെ' കണ്ടെത്തി

news18
Updated: April 19, 2018, 6:12 PM IST
ആ വീഡിയോ തുണയായി; 40 വർഷത്തിനുശേഷം 'ഗംഭീറിനെ' കണ്ടെത്തി
news18
Updated: April 19, 2018, 6:12 PM IST
മുംബൈ: നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം കുടുംബവുമായി ഒന്നിക്കുകയാണ് അറുപത്തിയാറുകാരന്‍ ഖോംദ്രം ഗംഭീര്‍ സിംങ്.  1978 ലാണ് ഇംഫാല്‍ സ്വദേശി തന്റെ വീടുവിട്ടു യാത്ര തുടങ്ങുന്നത്. കുടുംബത്തെ ഉപേക്ഷിക്കാനുള്ള കാരണം ഇനിയും ഗംഭീര്‍ വ്യക്തമാക്കിയിട്ടില്ല. തുടര്‍ന്ന് വീട്ടുകാര്‍ക്കു നാല്‍പ്പതു വര്‍ഷത്തോളം ഗംഭീര്‍ സിംങ്ങിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല.

കഴിഞ്ഞ ഒക്ടോബറില്‍ ഫിറോസ് സാഖീര്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഒരു വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഗംഭീര്‍ ജീവിച്ചിരിപ്പുണ്ടെന്നു ഗംഭീറിന്റെ സഹോദരൻ അറിയുന്നത്. മുംബൈയിലെ ഒരു തെരുവിൽ കുട്ടികൾ സംഘംചേർന്ന് ഗംഭീർ സിങ്ങിനെ 'നേപ്പാളി' എന്ന് വിളിച്ചു കളിയാക്കുകയായിരുന്നു. ക്ഷുഭിതനായ ഗംഭീർ സിംങ് അവരോട് താൻ നേപ്പാളി അല്ല, മണിപ്പൂരിയാണ്... ഇന്ത്യക്കാരനാണെന്നുമൊക്കെ മറുപടി നൽകുന്ന വീഡിയോയാണ് ഫിറോസ് സാഖീര്‍ തന്റെ ക്യാമറയിൽ പകർത്തിയത്.

തുടർന്ന് യൂടൂബിലും ഫേസ്ബുക്കിലൂടെയും പ്രചരിച്ചതോടെയാണ് വീഡിയോ ഗംഭീർ സിങ്ങിന്റെ സഹോദരന്‍ കാണാനിടയായത്.വർഷങ്ങൾക്കു മുൻപ് തനിക്കു നഷ്ടപ്പെട്ടെന്നു കരുതിയ ജേഷ്ടനെ തിരിച്ചുകിട്ടിയതില്‍ പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും സന്തോഷത്തിലാണു താനും കുടുംബവുമെന്ന് ഗംഭീറിന്റെ സഹോദരൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

തെരുവുകൾതോറും നടന്നു പാട്ടു പാടിയാണ് ഗംഭീർ സിംങ് ദിവസവും ഭക്ഷണത്തിനുള്ള മാർഗം കണ്ടെത്തിയിരുന്നത്. മുംബൈ പൊലീസിന്റെ സഹായത്തോടെ ഗംഭീർ സിംങ് നാൽപ്പതു വർഷങ്ങൾക്കൊടുവിൽ സ്വന്തം ദേശത്തേക്കു മടങ്ങാനൊരുങ്ങുകയാണ്.
First published: April 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍