• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണം; നടന്‍ കുഞ്ഞുമുഹമ്മദിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍


Updated: September 12, 2018, 2:25 PM IST
ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണം; നടന്‍ കുഞ്ഞുമുഹമ്മദിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍

Updated: September 12, 2018, 2:25 PM IST
നടന്‍ കുഞ്ഞുമുഹമ്മദിന്റെ ഓര്‍മ്മ പങ്കുവെച്ച് നടി മഞ്ജു വാര്യര്‍. ഏതൊരു അഭിനോതാവും കൊതിക്കുന്ന മരണമാണ് അദ്ദേഹത്തിന്റേത്.

സെറ്റുകളില്‍ തമാശ പറഞ്ഞ് ഏവരേയും സന്തോഷിപ്പിച്ചിരുന്നുവെന്നും നിറയെ സ്നേഹമായിരുന്നു ഇക്കയ്ക്കെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാകുന്ന 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മരണം.


നൂറലിധികം സിനിമയില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് യുവ സംവിധായകരുടെ സിനിമകളില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.


മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം




ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നില്‍ക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടന്‍ ചേട്ടനും, ഗീതാനന്ദന്‍ മാഷിനും ലഭിച്ച ഭാഗ്യം. 'ഈ പുഴയും കടന്നി' ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്. ഏറ്റവും ഒടുവില്‍ 'ആമി' യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റില്‍ തന്നെ കാണും. തമാശകള്‍ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്‌നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യന്‍. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട....



First published: September 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍