HOME » NEWS » Buzz » MANJU WARRIER WISHES BIRTHDAY GREETINGS TO SAMYUKTHA VARMA RV

'രസികത്തിയായ എന്റെ സുന്ദരിക്ക്'; സംയുക്ത വർമയ്ക്ക് പിറന്നാളാശംസകൾ നേർന്ന് മഞ്ജു വാര്യർ

ഇരുവരുടെയും ഫേസ് ആപ്പ് ചിത്രവും ആശംസയ്ക്ക് ഒപ്പം മഞ്ജു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: November 28, 2020, 12:58 PM IST
'രസികത്തിയായ എന്റെ സുന്ദരിക്ക്'; സംയുക്ത വർമയ്ക്ക് പിറന്നാളാശംസകൾ നേർന്ന് മഞ്ജു വാര്യർ
മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം
  • Share this:
മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ടനായികമാരാണ് മഞ്ജു വാര്യരും സംയുക്ത വർമ്മയും. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നതും എല്ലാവർക്കും അറിയാവുള്ളതാണല്ലോ. സംയുക്തയുടെ ജന്മദിനത്തിൽ മഞ്ജുവാര്യർ പങ്കുവച്ച ആശംസയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഏറ്റവും രസികത്തിയായ, ക്ലാസിയായ, സ്നേഹമുള്ള, സുന്ദരിയായ, ആത്മാർത്ഥതയുള്ള വ്യക്തിയെന്നാണ് മഞ്ജു സംയുക്തയെ വിശേഷിപ്പിക്കുന്നത്. ഇരുവരുടെയും ഫേസ് ആപ്പ് ചിത്രവും ആശംസയ്ക്ക് ഒപ്പം മഞ്ജു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Also Read- സംയുക്ത വല്ലപ്പോഴുമെങ്കിലും സോഷ്യൽ മീഡിയയിൽ; ബിജു മേനോൻ എന്ന് വരും?

ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമാരംഗത്ത് നിന്ന് പിന്മാറിയെങ്കിലും സംയുക്തയുടെ വിശേഷങ്ങളറിയാൻ ആരാധകര്‍ എക്കാലവും വലിയ താൽപര്യം കാണിക്കാറുണ്ട്. അവരെ നിരാശപ്പെടുത്താതെ ഇടയ്ക്കിടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സംയുക്ത പങ്കുവെക്കാറുമുണ്ട്. യോഗമുറ പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് അടുത്തിടെ താരം ആരാധകരെ അദ്ഭുതപ്പെടുത്തിയിരുന്നു.

Also Read- അമർ അക്ബർ അന്തോണിക്ക് ശേഷം ജയസൂര്യയും നാദിർഷയും വീണ്ടും ഒന്നിക്കുന്നു; നായിക നമിത പ്രമോദ്

മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമയും. മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും വളരെ ആഴത്തിൽ പ്രേക്ഷകരുടെ ഇടംനെഞ്ചിൽ സ്ഥാനംപിടിക്കാൻ ഇരുവര്‍ക്കും കഴിഞ്ഞു.




ലോക്ക്ഡൗൺ കാലത്ത് സിനിമകളെല്ലാം നിർത്തിവച്ചതോടെ മകൻ ദക്ഷിനൊപ്പം ഗാർഡനിങ്ങിലും പെയിന്റിങ്ങിലും വീട്ടിലെ അറ്റക്കുറ്റപ്പണികളിലുമെല്ലാം മുഴുകിയ ബിജുമേനോന്റെ വിശേഷങ്ങൾ സംയുക്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
Published by: Rajesh V
First published: November 28, 2020, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading