നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • കോവിഡ് കിറ്റുകൾ കൊണ്ടുപോകാൻ ബാഗേജ് പരിധി ഉയർത്തുമോ? ഉയർത്തുമെന്ന് ഇൻഡിഗോ

    കോവിഡ് കിറ്റുകൾ കൊണ്ടുപോകാൻ ബാഗേജ് പരിധി ഉയർത്തുമോ? ഉയർത്തുമെന്ന് ഇൻഡിഗോ

    കോവിഡ് പ്രതിരോധ സാധന സാമഗ്രികൾ കൊണ്ടു പോകാൻ 15 കിലോഗ്രാം എന്ന ബാഗേജ് പരിധി ഉയർത്തി നൽകാനാകുമോ എന്നാണ് ഇൻഡിഗോ എയർലൈനിനെ ടാഗ് ചെയ്ത് അനുപം പ്രിയദർശി ചോദിച്ചത്.

    File photo of an IndiGo Airlines flight.

    File photo of an IndiGo Airlines flight.

    • Share this:
      കോവിഡ് മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണ്. കഴിയുന്ന രീതിയിലുള്ള സഹായങ്ങൾ ഓരോരുത്തർക്കും എത്തിച്ച് നൽകിയാണ് നിരവധി പേർ ഈ പോരാട്ടത്തിൽ അണിചേരുന്നത്. ഇത്തരത്തിൽ കൈത്താങ്ങാകുന്ന ആളുകൾക്ക് സഹായം നൽകാൻ പല കമ്പനികളും മുന്നോട്ട് വരാറുണ്ട്. അത്തരം ഒരു നടപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

      ഡൽഹിയിൽ നിന്നും ബീഹാറിലെ തന്റെ ഗ്രാമത്തിലേക്ക് സൗജന്യ കോവിഡ് കിറ്റ് എത്തിക്കാൻ ബാഗേജ് പരിധി ഉയർത്തിതരാമോ എന്ന യുവാവിന്റെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ് ഇൻഡിഗോ എയർലൈൻ. ഈസ്റ്റ് ചമ്പാരനിലെ മോത്തിഹാരിയിൽ നിന്നും 30 കിലോ മീറ്റർ അകലെയുള്ള ബാങ്ക്തവ ഗ്രാമത്തിലേക്ക് കോവിഡ് സാമഗ്രികൾ സൗജന്യമായി എത്തിക്കാനാണ് അനുപം പ്രിയദർശി എന്ന യുവാവ് സഹായം തേടിയത്.

      സാധന സാമഗ്രികൾ കൊണ്ടു പോകാൻ 15 കിലോഗ്രാം എന്ന ബാഗേജ് പരിധി ഉയർത്തി നൽകാനാകുമോ എന്നാണ് ഇൻഡിഗോ എയർലൈനിനെ ടാഗ് ചെയ്ത് അനുപം പ്രിയദർശി ചോദിച്ചത്. “വീട്ടിലേക്കുള്ള യാത്രയിൽ സാനിറ്റൈസറുകൾ, മാസ്ക്കുകൾ, മരുന്നുകൾ തുടങ്ങിയവ തന്റെ ഗ്രാമത്തിലുള്ളവർക്ക് നൽകാനായി കൊണ്ടു പോകാൻ ആഗ്രഹിക്കുന്നു. എന്നാൽ സാമഗ്രികൾ 15 കിലോക്ക് മുകളിൽ വരുന്നതിനാൽ ഒരു നല്ല കാര്യത്തിനായി പരിധി ഉയർത്താനാകുമോ” അനുപം ചോദിച്ചു.



      പിന്നാലെ തന്റെ ആവശ്യം ഇൻഡിഗോ എയർലൈൻ അംഗീകരിച്ചു എന്നും അനുപം പ്രിയദർശി പറയുന്നു. ട്വിറ്ററിലൂടെ നേരിട്ട് സന്ദേശം അയച്ചാണ് ബാഗേജ് പരിധി ഉയർത്തി നൽകുന്നതായി കമ്പനി അറിയിച്ചത്. എയർലൈനിൽ നിന്നും അനുമതി ലഭിച്ച ശേഷം കവിയും മുൻ ആം ആദ്മി നേതാവുമായ കുമാർ വിശ്വാസിനെ ടാഗ് ചെയ്ത് മറ്റൊരു ട്വീറ്റും അനുപം ചെയ്തിരുന്നു. ഇൻഡിഗോയുടെ അനുമതി ലഭിച്ച വിവരം അദ്ദേഹത്തെ അറിയിച്ച അനുപം തന്‍റെ ഗ്രാമത്തിലേക്ക് കൂടുതൽ കിറ്റുകൾ കുമാർ വിശ്വാസിൽ നിന്നും ലഭിക്കുമോ എന്നും ആരാഞ്ഞു. ഹൃദയത്തിൽ ധൈര്യം ഉണ്ടെങ്കിൽ എല്ലാ തരത്തിലുള്ള സഹായവും അവർക്ക് ലഭിക്കുമെന്നായിരുന്നു വിശ്വാസിന്റെ പ്രതികരണം.



      ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം 60 കോവിഡ് കിറ്റുകളാണ് കുമാർ വിശ്വാസിന്റെ ഓഫീസിൽ നിന്നും അനുപം പ്രിയദർശിക്കായി നൽകിയത്. മാസ്ക്കുകൾ സാനിറ്റൈസർ തുടങ്ങിയവ ഉൾപ്പെടുന്നതായിരുന്നു കിറ്റുകൾ. ധാരാളം ആളുകളാണ് അനുപമിന്‍റെ പ്രയത്നത്തെ അനുമോദിച്ചും ഇൻഡിഗോ എയർലൈനിന്‍റെ നടപടിയെ പ്രകീർത്തിച്ചും രംഗത്ത് എത്തിയത്. ജൂൺ 12 ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നും കിറ്റുകളുമായി പട്നയിലേക്ക് വിമാനം കയറിയതായും അനുപം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.



      ബീഹാർ മോത്തിഹാരിയിലുള്ള മഹാത്മാ ഗാന്ധി കേന്ദ്ര സർവ്വകലാശാലയിലെ ഹിന്ദി പിഎച്ച്ഡി വിദ്യാർത്ഥിയാണ് 22 കാരനായ അനുപം പ്രിയദർശി. അടുത്തിടെ ഡൽഹി സർവ്വകലാശാലയിലും ഇദ്ദേഹത്തിന് അഡ്മിഷൻ ലഭിച്ചിരുന്നു. പുതിയ കാല ഹിന്ദി സാഹിത്യത്തിൽ ഡോ: കുമാർ വിശ്വാസ് നൽകിയ സംഭാവനകളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ഗവേഷണം.
      Published by:Asha Sulfiker
      First published:
      )}