• HOME
  • »
  • NEWS
  • »
  • buzz
  • »
  • Proposal | അച്ഛന്റെ സംസ്‌കാര ചടങ്ങിനിടെ മകളോട് യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന; പറഞ്ഞ സമയം ശരിയല്ലെന്ന് സോഷ്യല്‍ മീഡിയ

Proposal | അച്ഛന്റെ സംസ്‌കാര ചടങ്ങിനിടെ മകളോട് യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന; പറഞ്ഞ സമയം ശരിയല്ലെന്ന് സോഷ്യല്‍ മീഡിയ

യുവാവ് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ ട്വിറ്ററിൽ ഇതിനകം വൈറലായിട്ടുണ്ട്. 9,8000 ത്തിലധികം പേരാണ് വീഡിയോ കണ്ടത്.

  • Share this:
    ഒരു സ്ത്രീയും പുരുഷനും പ്രണയം (Love) അറിയിക്കാൻ ആൾക്കൂട്ടമില്ലാത്തതും ശാന്തമായതുമായ സ്ഥലങ്ങളാണ് പൊതുവെ തെരഞ്ഞെടുക്കാറുള്ളത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്ഥലമാണ് ഒരാൾ വിവാഹാഭ്യർത്ഥന (proposal) നടത്താൻ തെരഞ്ഞെടുത്തത്.

    തന്റെ പ്രണയിനിയുടെ പിതാവിന്റെ ശവസംസ്‌ക്കാര ചടങ്ങിനിടയിലാണ്(dad's funeral) യുവാവ് തന്റെ പ്രണയം യുവതിയെ അറിയിച്ചത്. ദക്ഷിണാഫ്രിക്കയിലാണ് (south africa) സംഭവം. ഇത് കേൾക്കുമ്പോൾ ' കഭി ഖുഷി കഭി ഘം' എന്ന സിനിമയിലെ രംഗം നിങ്ങളുടെ മനസ്സിൽ ഓടിയെത്തിയേക്കാം. ചിത്രത്തിൽ നടി കജോളിന്റെ പിതാവിന്റെ ശവസംസ്‌കാര ചടങ്ങിലാണ് ഷാരൂഖ് ഖാൻ നടിയെ വിവാഹം കഴിക്കുന്നത്.

    യുവാവ് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ ട്വിറ്ററിൽ ഇതിനകം വൈറലായിട്ടുണ്ട്. 9,8000 ത്തിലധികം പേരാണ് വീഡിയോ കണ്ടത്. ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ് പിതാവിന്റെ വേർപാടിൽ കരഞ്ഞുകൊണ്ടിരിക്കുന്ന പെൺകുട്ടിയോട് മുട്ടുകുത്തി നിന്ന് തന്നെ വിവാഹം കഴിക്കുമോ എന്ന് ചോദിക്കുന്നത് കാണാം. ഒരു പക്ഷേ വിവാഹാഭ്യർത്ഥന നടത്താൻ അനുയോജ്യമായ സമയം ഇതാണെന്ന് യുവാവ് കരുതിക്കാണും. എന്നാൽ, വിവാഹാഭ്യർഥന നടത്തിയയാൾ വൈദികനാണെന്നും (priest) പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും മറ്റൊരു അഭ്യൂഹം പരന്നിട്ടുണ്ട്. യുവതിയുടെ അച്ഛന്റെ മരണ ദിവസം തന്നെ പ്രണയാഭ്യർത്ഥന നടത്താൻ യുവാവ് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

    യുവാവിന്റെ വിവാഹാഭ്യർത്ഥന കേട്ട യുവതി പ്രതികരിക്കാതെ കരയുകയാണ് ചെയ്തത്. അതിനെ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ല. യുവതി കരയുന്നത് കണ്ട് സങ്കടം തോന്നിയെന്നും അതിനാലാണ് അവളെ പ്രൊപ്പോസ് ചെയ്യാൻ ശവസംസ്‌കാര സമയം തന്നെ തിരഞ്ഞെടുത്തതെന്നും യുവാവ് പറഞ്ഞു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. '' എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും ഇയാൾ ചെയ്തത് തെറ്റാണ്'' എന്ന് ഒരാൾ പറഞ്ഞു. '' അയാൾ ചടങ്ങ് കഴിയുന്നത് വരെ കാത്തിരിക്കണമായിരുന്നു'' എന്ന് മറ്റൊരു ഉപയോക്താവും കമന്റ് ചെയ്തു. ഏറ്റവും വിചിത്രമായ കാര്യം, യുവതിയുടെ പിതാവിന്റെ മൃതദേഹം തൊട്ടുപിന്നിൽ ഇരിക്കുമ്പോഴാണ് യുവാവ് വിവാഹാഭ്യർത്ഥന നടത്തിയത്.

    അടുത്തിടെ, ഷാരൂഖ് ഖാൻ സ്‌റ്റൈലിൽ, ഓടുന്ന കാറിന്റെ മുകളിൽ ഇരുന്നുകൊണ്ട് വധു തന്റെ ഭർത്താവിനോട് DDLJ (ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ) രീതിയിൽ വിവാഹാഭ്യർത്ഥന നടത്തിയ വീഡിയോ വൈറലായിരുന്നു. പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച വധു, എസ്യുവിയുടെ ബോണറ്റിന് മുകളിൽ ഇരുന്നുകൊണ്ട് SRK ശൈലിയിൽ പ്രൊപ്പോസ് ചെയ്യുന്നതാണ് വീഡിയോ.

    ഇത്തരത്തിലുള്ള വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നത് ഇതാദ്യമല്ല. ജീപ്പിന്റെ ബോണറ്റിൽ നിന്ന് നൃത്തം ചെയ്യുന്ന ഭോപ്പാലിലെ വധുവിന്റെ വിവാഹ ഘോഷയാത്ര അഥവാ ബറാത് ക്ലിപ്പ് നേരത്തെ ട്വിറ്ററിൽ വൈറലായിരുന്നു. തിരക്കേറിയ തെരുവിലൂടെ ബറാത്ത് കടന്നുപോകുമ്പോൾ വധു 'ദില്ലി വാലി ഗേൾഫ്രണ്ട്' ഗാനത്തിന് നൃത്തം ചെയ്യുന്നത് കാണാം.
    Published by:Jayashankar Av
    First published: