നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ജോലിയോടുള്ള സ്നേഹം; മകന് ‘HTML’ എന്ന് പേരിട്ട് വെബ് ഡെവലപ്പ‍റായ പിതാവ്

  ജോലിയോടുള്ള സ്നേഹം; മകന് ‘HTML’ എന്ന് പേരിട്ട് വെബ് ഡെവലപ്പ‍റായ പിതാവ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മക്കൾക്ക് വ്യത്യസ്തവും ആരും ഇതുവരെ നൽകാത്തതുമായ പേരുകൾ തിരയുന്നവരാണ് മിക്ക മാതാപിതാക്കളും. ഇത്തരത്തിൽ വിചിത്രവും അസാധാരണവുമായ പേരുകൾ നൽകി മാധ്യമ ശ്രദ്ധ നേടിയ നിരവധി മാതാപിതാക്കളുമുണ്ട്. അടുത്തിടെ, ഫിലിപ്പൈൻസിൽ നിന്നുള്ള ഒരു പിതാവ് തന്റെ ആൺകുഞ്ഞിന് ‘HTML’ (എച്ച്ടിഎംഎൽ) എന്ന് പേരിട്ടതാണ് ഇന്റർനെറ്റിൽ ച‍ർച്ചയായിരിക്കുന്നത്. കുഞ്ഞിന്‍റെ പേര് വെളിപ്പെടുത്തിയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

   ബന്ധുവായ സിൻസിയേ‍ർലി പാസ്ക്വൽ ആണ് ഫേസ്ബുക്കിൽ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. സാന്താ മരിയ സ്വദേശിയായ ഇവ‌‍ർ കുഞ്ഞിന്റെ പിതാവിന്റെ സഹോദരിയാണ്. പോസ്റ്റിലെ വിവരം അനുസരിച്ച് ഈ മാസം ആദ്യമാണ് കുഞ്ഞ് ജനിച്ചത്. 'ഹൈപ്പർടെക്സ്റ്റ് മാർക്ക്അപ്പ് ലാംഗ്വേജ് റായോ പാസ്ക്വൽ' (HTML) എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. വെബ് ഡെവലപ്പറായ പിതാവ് മാക് പാസ്ക്വലാണ് കുഞ്ഞിന് വ്യത്യസ്തമായ പേര് നൽകിയിരിക്കുന്നത്. തന്റെ ജോലിയുള്ള സ്നേഹമാണ് കുഞ്ഞിന് ഇങ്ങനെയൊരു പേരിടാൻ കാരണം.

   Also Read-ഒരു ബിയർ ഐസ്ക്രീം കഴിച്ചാലോ? ബെൽജിയൻ ബ്രൂവറിയുടെ ഒരു 'വിഡ്ഢിദിന തമാശ' യാഥാർഥ്യമായ കഥ

   മക്കൾക്ക് വ്യത്യസ്തമായ പേരുകൾ നൽകുന്ന ചരിത്രമാണ് തന്റെ കുടുംബത്തിന് ഉള്ളതെന്ന് ദി ഇൻക്വയർ.നെറ്റിന് (The Inquirer.net) നൽകിയ അഭിമുഖത്തിൽ സിൻസിയേ‍ർലി പാസ്ക്വൽ പറഞ്ഞു. തന്റെ സഹോദരനും എച്ച്ടിഎംഎല്ലിന്റെ പിതാവുമായ മാക്കിന്റെ യഥാർത്ഥ പേര് 'മാക്രോണി 85' എന്നും സഹോദരിയുടെ പേര് 'സ്പെഗറ്റി 88' എന്നും ആണെന്ന് സിൻസിയേ‍ർലി പറഞ്ഞു.

   സ്പെ​ഗറ്റിയുടെ മക്കൾക്ക് നൽകിയിരിക്കുന്ന പേരും വളരെ വ്യത്യസ്തമാണ്. ചീസിനോടുള്ള ഇഷ്ടം കൊണ്ട് 'ചീസ് പിമിയന്‍റോ', 'പാർമെസൻ ചീസ്' എന്നിങ്ങനെയാണ് മക്കൾക്ക് പേര് നൽകിയിരിക്കുന്നത്. ഇവരുടെ വീട്ടിലെ വിളിപ്പേര് യഥാക്രമം ചിപ്പി, പ്യൂവി എന്നിങ്ങനെയാണ്. ഇവർക്ക് 'ഡിസൈൻ', 'റിസർച്ച്' എന്നീ പേരുകളുള്ള കസിൻസുമുണ്ട്.   പോസ്റ്റ് വൈറലായതോടെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് കുഞ്ഞിന്റെ പേരിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളാണുള്ളത്. കോടീശ്വരനും ബിസിനസുകാരനുമായ എലോൺ മസ്‌ക് തന്റെ കുഞ്ഞിന് നൽകിയ 'X Æ A-Xii' എന്ന പേരിനേക്കാൾ ഭേദമാണെന്ന് ചില‍‍ർ അഭിപ്രായപ്പെട്ടു. സ്കൂളിലെത്തുമ്പോൾ കുട്ടിയ്ക്ക് കളിയാക്കലുകൾ നേരിടേണ്ടി വരുമെന്ന് നിരവധി പേ‍ർ കമന്റ് ചെയ്തു. എന്നാൽ എല്ലാ ആളുകൾക്കും സാധാരണ പേരുകളെല്ലെന്ന് അംഗീകരിക്കാൻ മക്കളെ പഠിപ്പിക്കാനാണ് ഇത്തരം കമന്റുകൾക്ക് മറുപടിയായി സിൻസിയേ‍ർലി പാസ്ക്വൽ പറഞ്ഞിരിക്കുന്നത്.

   അടുത്തിടെ ഇന്തോനേഷ്യക്കാരനായ ഒരു പിതാവ് തന്റെ കുഞ്ഞിന് മുൻ ജോലിസ്ഥലത്തിന്റെ ഓർമ്മയ്ക്കായി ‘ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ’ എന്ന് പേര് നൽകിയത് വാ‌‍‍ർത്തകളിൽ നിറഞ്ഞിരുന്നു. പിതാവായ യോഗ വഹുദിയാണ് (38) തന്റെ മകന് ഈ പേര് നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ‘ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ’ ജനിച്ചത്. ‘ദിനാസ് കൊമുനികാസി ഇൻഫോർമാറ്റിക്ക സ്റ്റാറ്റിസ്റ്റിക്’ എന്നാണ് കുഞ്ഞിന്റെ ഇന്തോനേഷ്യൻ പേര്.
   Published by:Asha Sulfiker
   First published: