നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • വിവാഹം ശ്മശാനത്തില്‍; അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു കുടുംബം

    വിവാഹം ശ്മശാനത്തില്‍; അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു കുടുംബം

    മുസ്ലീം ശ്മശാനത്തിലെ ഒഴിഞ്ഞ ഭാഗത്ത് പന്തലിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്

    marriage

    marriage

    • Share this:
      ബംഗുളൂരു: അന്ധവിശ്വാശസത്തിനെതിരെ സന്ദേശം നല്‍കാന്‍ മക്കളുടെ വിവാഹം ശ്മശാനത്തില്‍ വെച്ച് നടത്തി ഒരു കുടുംബം. കര്‍ണ്ണാടകയിലെ ഗൊകക് ഷിംഗലപുരിയിലാണ് സംഭവം.

      കോണ്‍ഗ്രസ് നേതാവ് സതീഷ് ജാര്‍ക്കിഹോളിയുടെ അനുയായിയും മാനവ ബന്ധുത്വ വേദികെ അംഗവുമായ ആരിഫ് പീര്‍സദേയാണ് മക്കളുടേയും അനന്തരവന്റെയും വിവാഹം ശ്മശനാനത്തില്‍ വെച്ച് നടത്തിയത്. അന്ധവിശ്വാസത്തിനെതിരെ സന്ദേശം നല്‍കാനാണ് ശ്മശാനത്തില്‍ വിവാഹം നടത്തിയതെന്ന് ആരിഫ് പറഞ്ഞു.

      മുസ്ലീം ശ്മശാനത്തിലെ ഒഴിഞ്ഞ ഭാഗത്ത് പന്തലിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വിവാഹത്തിന് പങ്കെടുക്കാനെത്തിയത്.

      സതീഷ് ജാര്‍ക്കിഹോളിയുടെ മകള്‍ പ്രിയങ്ക ജാര്‍ക്കിഹോളി, മാനവ ബന്ധുത്വ വേദികെ കണ്‍വീനര്‍ രവീന്ദ്ര നായിക് എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

      മുസ്ലീം യുവാവിനെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിച്ചു; എതിർപ്പുമായി സമുദായനേതാക്കൾ

      മുസ്ലീം (Muslim) മതവിഭാഗക്കാരനായ തന്റെ സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് ഹിന്ദു (Hindu) മാതാപിതാക്കൾ അംഗീകാരം നൽകിയത് 23 വയസുകാരിയായ സർജനെ സംബന്ധിച്ചിടത്തോളം ആശ്ചര്യമുണ്ടാക്കിയ കാര്യം തന്നെയായിരുന്നു. നവംബർ 23 ന് ഇവരുടെ വിവാഹം (Wedding) നടത്താൻ ഇരുവരുടെയും മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.

      എന്നാൽ, ഈ കുടുംബങ്ങളുടെ മാത്രം സ്വകാര്യമായിരുന്ന വിവാഹ വാർത്ത വൈകാതെ പരസ്യമായി. സമൂഹ മാധ്യമങ്ങളിൽ (Social Media) ഇരുവരുടെയും വിവാഹ വാർത്ത വൈറലായി മാറിയതോടെ മറ്റൊരു മതത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കുന്നത് മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പെൺകുട്ടിയെ ഉപദേശിക്കാൻ നിരവധി മതസാമുദായിക നേതാക്കൾ രംഗത്തെത്തി.

      ദക്ഷിണ കർണാടകയിലെ മംഗളൂരു സ്വദേശിനിയായ യുവതിയുടെ മാതാപിതാക്കളോട്, ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടുള്ള മകളെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ മുസ്ലീം കുടുംബത്തിലേക്ക് കല്യാണം കഴിച്ച് കൊടുക്കരുതെന്ന് ഉപദേശിക്കുകയാണ് ഹിന്ദു സാമുദായിക പ്രവർത്തകർ. എന്നാൽ, അത്തരം ഉപദേശങ്ങളെ വധുവിന്റെ കുടുംബം തള്ളിക്കളയുന്നു. വരന്റെ കുടുംബത്തെ നേരിട്ട് കാണുകയും അവർ എത്രത്തോളം സംസ്കാര സമ്പന്നരാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സംശയത്തിന് ഇടയില്ലാത്ത വിധം അവർ പറയുന്നു.

      "അവർ നല്ല മനുഷ്യരാണ്. അവർക്ക് മതം സംബന്ധിച്ച പ്രശ്നങ്ങളൊന്നും ഇല്ല. ഞങ്ങളുടെ മകൾ മതപരിവർത്തനം നടത്തേണ്ടതില്ല എന്നും അവൾക്ക് തന്റേതായ മതവിശ്വാസം പിന്തുടരാമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. വരനായ ഡോ. ജാഫറും മികച്ച വ്യക്തിത്വത്തിന് ഉടമയാണ്. ഈ വിവാഹവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. വളരെ സന്തോഷത്തോടെ ഞങ്ങൾ മകളുടെ വിവാഹത്തിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയാണ്", വധുവിന്റെ അച്ഛൻ മോഹൻ പറഞ്ഞു. ഡോ. മേഘ അവരുടെ ഒരേയൊരു മകളാണ്.

      കണ്ണൂരിലെ പയ്യാമ്പലത്തുള്ള അറേബ്യൻ ബീച്ച് റിസോർട്ടിൽ വെച്ചാണ് വിവാഹം നടക്കാനിരുന്നത്. വധുവിനെയും കുടുംബത്തെയും ഈ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ചില ഹിന്ദു സാമുദായിക പ്രവർത്തകർ നിരവധി തവണ ശ്രമിച്ചെങ്കിലും അവർ പരാജയപ്പെട്ടു. തുടർന്ന് ശ്രീ വജ്രദേഹി മഠത്തിലെ ശ്രീ രാജശേഖരാനന്ദ സ്വാമിജി വധുവിന്റെ കുടുംബത്തെ സന്ദർശിക്കുകയും ഡോ. മേഘയുമായും മാതാപിതാക്കളുമായും ഒരു മണിക്കൂർ നേരം സംസാരിക്കുകയും ചെയ്തു.

      Also read- Ramayan Express | കാവിവസ്ത്രവും രുദ്രാക്ഷവും ധരിച്ച് രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ ; ട്രെയിന്‍ തടയുമെന്ന് സന്യാസികള്‍

      "മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുന്നത് മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായി ഞങ്ങൾ അവരെ ബോധ്യപ്പെടുത്തി. സമാനമായ തെറ്റായ തീരുമാനങ്ങൾ മൂലം ദുരിതം അനുഭവിക്കേണ്ടിവന്ന നിരവധി സ്ത്രീകളുടെ ഉദാഹരണങ്ങളും ഞങ്ങൾ അവർക്ക് നൽകി. ഞങ്ങൾ പറഞ്ഞ കാര്യങ്ങളോട് അവർ യോജിക്കുന്നു എന്നാണ് തോന്നുന്നത്", ശ്രീ രാജശേഖരാനന്ദ സ്വാമിജി പ്രതികരിച്ചു.
      Published by:Karthika M
      First published:
      )}