മൂന്നാം വിവാഹത്തിനു ശ്രമിച്ച യുവാവിന് ഭാര്യമാരുടെ മര്‍ദ്ദനം; ആക്രമണമുണ്ടായത് പൊലീസ് സ്റ്റേഷന് മുന്നില്‍

മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയ അരവിന്ദ് എന്നയാള്‍ക്ക് ചൊവ്വാഴ്ചയാണ് ഭാര്യമാരുടെ മര്‍ദ്ദനമേറ്റത്.

news18-malayalam
Updated: September 11, 2019, 6:55 PM IST
മൂന്നാം വിവാഹത്തിനു ശ്രമിച്ച യുവാവിന് ഭാര്യമാരുടെ മര്‍ദ്ദനം; ആക്രമണമുണ്ടായത് പൊലീസ് സ്റ്റേഷന് മുന്നില്‍
മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയ അരവിന്ദ് എന്നയാള്‍ക്ക് ചൊവ്വാഴ്ചയാണ് ഭാര്യമാരുടെ മര്‍ദ്ദനമേറ്റത്.
  • Share this:
കോയമ്പത്തൂര്‍: മൂന്നാമതും വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവിന് പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ച് ഭാര്യമാരുടെ ആക്രമണം. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയ അരവിന്ദ് എന്നയാള്‍ക്ക് ചൊവ്വാഴ്ചയാണ് ഭാര്യമാരുടെ മര്‍ദ്ദനമേറ്റത്. മര്‍ദ്ദന ദൃശ്യം സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.

യുവാവിന്റെ ഉപദ്രവത്തെ തുടര്‍ന്ന് രണ്ട് ഭാര്യമാരും അവരുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 2016-ല്‍ പ്രിയദര്‍ശിനി എന്ന യുവതിയെയാണ് അരവിന്ദ് ആദ്യം വിവാഹം ചെയ്തത്. ശാരീരിക ഉപദ്രവം ഭയന്ന് ഇവര്‍ ഇപ്പോള്‍ തിരുപ്പൂരിലെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഈ വര്‍ഷമായിരുന്നു രണ്ടാമത്തെ വിവാഹം. അനുപ്രിയയായിരുന്നു വധു. എന്നാല്‍ ഈ ബന്ധവും അധികകാലം നീണ്ടില്ല. ഇവരും ഇപ്പോള്‍ കരുരിലെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. രണ്ടാം ഭാര്യ പിണങ്ങിപ്പോയതിനു പിന്നാലെയാണ് അരവിന്ദ് മൂന്നാം വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയത്.

വധുവിനെ തേടിയുള്ള പരസ്യം പ്രത്യക്ഷപ്പെട്ടതോടെ ഭര്യമാര്‍ രണ്ടു പേരും സംഘടിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ആദ്യം ഇവര്‍ അരവിന്ദ് ജോലി ചെയ്യുന്ന കോയമ്പത്തൂരിലെ സ്ഥാപനത്തിലെത്തി. അരവിന്ദിനെ ജോലിയില്‍ നിന്നും പരിച്ചുവിടണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ അധികൃതര്‍ അതിനു തയാറായില്ല. ഇതോടെ സ്വകാര്യ സ്ഥാപനത്തിന്റെ ഗേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന് പൊലീസ് വിഷയത്തില്‍ ഇടപെടുകയും മൂന്നു പേരോടും സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷനില്‍ എത്തുന്നതിനിടയിലാണ് രണ്ടും ഭര്യമാരും അവരുടെ ബന്ധുക്കളും ചേര്‍ന്ന് അരവിന്ദിനെ മര്‍ദ്ദിച്ചത്. തങ്ങളെ ചതിച്ചെന്നു ചൂണ്ടിക്കാട്ടി ഭര്യമാര്‍ അരവിന്ദിനെതിരെ പൊലീസില്‍ പരാതിയും നല്‍കി.

Also Read ഒൻപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആൾക്ക് വധശിക്ഷ വിധിച്ച് കോടതി
First published: September 11, 2019, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading