നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സഹോദരിമാരായ പെണ്‍കുട്ടികളെ ഒരേ പന്തലില്‍ വിവാഹം ചെയ്ത് യുവാവ്; വീഡിയോ വൈറലായതിനു പിന്നാലെ അറസ്റ്റ്

  സഹോദരിമാരായ പെണ്‍കുട്ടികളെ ഒരേ പന്തലില്‍ വിവാഹം ചെയ്ത് യുവാവ്; വീഡിയോ വൈറലായതിനു പിന്നാലെ അറസ്റ്റ്

  പെൺകുട്ടിയുടെ നിർബന്ധപ്രകാരമാണ് താനും കുടുംബവും ഈ വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഉമാപതി പോലീസിന് നൽകിയ മൊഴി.

  Marriage

  Marriage

  • Share this:
   ബെംഗളൂരു: ഒരേ പന്തലിൽ സഹോദരിമാരായ പെൺകുട്ടികളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ. പെൺകുട്ടികളിൽ ഒരാൾക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ കോലാർ ജില്ലയിലാണ് സംഭവം. വെഗമഡഗു സ്വദേശിയായ ഉമാപതിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

   മെയ് ഏഴിനാണ് ഇയാൾ സഹോദരിമാരായ പെൺകുട്ടികളെ വിവാഹം കഴിച്ചത്. കോലാറിലെ കുരുഡുമലെ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. വധൂ-വരൻമാരുടെ  കുടുംബാംഗങ്ങളുടെ അനുഗ്രഹാശിസുകളോടെയായിരുന്നു വിവാഹം.

   Also Read രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാർ; 12 പേർ സിപിഎമ്മിൽനിന്ന്; സിപിഐക്ക് 4 മന്ത്രിമാർ

   വിവാഹത്തിനു പിന്നാലെ ഇതിൻറെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ഇതോടെയാണ് സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് പെണ്‍കുട്ടികളിൽ ഒരാൾക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയത്.

   മൂത്ത പെൺകുട്ടിയുമായാണ് ഉമാപതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ സംസാരശേഷിയില്ലാത്ത ഇളയ സഹോദരിയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. എല്ലാ സമയത്തും തന്നോടൊപ്പമുള്ള സഹോദരിയെ ഒറ്റപ്പെടുത്താൻ കഴിയില്ലെന്നും സഹോദരിയെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചാലേ താനും വിവാഹത്തിന് സമ്മതിക്കുകയുള്ളൂവെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെയാണ് ഉമാപതി ഒരേ പന്തലിൽവെച്ച് രണ്ടു പേരെയും കല്യാണം കഴിക്കാൻ തീരുമാനിച്ചത്.

   Also Read പരസ്യമായി ചുംബിച്ച് ടോട്ട൯ഹാം താരവും മാഞ്ചസ്റ്റർ സിറ്റി മാനേജരുടെ മകളും; പുതിയ പ്രണയിനിയോയെന്ന് ആരാധകർ

   പെൺകുട്ടിയുടെ നിർബന്ധപ്രകാരമാണ് താനും കുടുംബവും ഈ വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഉമാപതി പോലീസിന് നൽകിയ മൊഴി. ഇക്കാര്യം കുടുംബാംഗങ്ങളുമായി ചർച്ച ചെയ്താണ് തീരുമാനത്തിലെത്തിയതെന്നും യുവാവ് പറഞ്ഞു. അതേസമയം, പെൺകുട്ടികളുടെ പിതാവും സമാനരീതിയിൽ സഹോദരിമാരായ രണ്ടു പേരെയാണ് വിവാഹം കഴിച്ചിട്ടുള്ളതെന്ന് പോലീസും അറിയിച്ചു.
   Published by:Aneesh Anirudhan
   First published:
   )}