• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മരണശേഷവും' രാജ്യത്തെ സേവിക്കുന്ന സൈനികൻ: നിഗൂഢ കഥയായി ബാബാ ഹർഭജൻ സിംഗ്

മരണശേഷവും ഹര്‍ഭജന്റെ സാമീപ്യം സൈനികർക്ക് അനുഭവപ്പെട്ട് തുടങ്ങി. അതിർത്തിയിൽ ദേശത്തിന് കാവലായി ഇപ്പോഴും ഇയാൾ ഉണ്ടെന്നാണ് വിശ്വാസം

news18
Updated: May 14, 2019, 8:09 AM IST
'മരണശേഷവും' രാജ്യത്തെ സേവിക്കുന്ന സൈനികൻ: നിഗൂഢ കഥയായി ബാബാ ഹർഭജൻ സിംഗ്
baba temple
news18
Updated: May 14, 2019, 8:09 AM IST
തന്റെ രക്തസാക്ഷിത്വത്തിനു ശേഷവും രാജ്യത്തെ സേവിക്കുന്ന സൈനികൻ. കേൾക്കുമ്പോൽ സാമാന്യ യുക്തിക്ക് നിരക്കാത്തതാണെങ്കിലും കിഴക്കൻ സിക്കിമിലെ ഇന്ത്യ-ചൈന നാഥുലാം അതിർത്തിയിൽ അങ്ങനെ ഒരു സൈനികനെ ജോലിക്ക് വിന്യസിച്ചിട്ടുണ്ട്. ക്യാപ്റ്റൻ ഹർഭജൻ സിംഗ്.. 1941 മെയ് 14 ന് പഞ്ചാബിൽ ജനിച്ച സിംഗ് നാഥുലയിൽ സൈനികനായിരിക്കെ തന്റെ 27-ാം വയസിലാണ് വീരമൃത്യു വരിച്ചത്.

എന്നാൽ മരണശേഷവും പലര്‍ക്കും പലപ്പോഴായി ഹർഭജൻ സിംഗിന്റെ സാമീപ്യം അനുഭവപ്പെട്ടു തുടങ്ങി. ഇതോടെയാണ് ക്യാപ്റ്റൻ ഹർഭജൻ സിംഗ് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ആരാധിക്കുന്ന ബാബാ ഹർഭജൻ ആയത്. മരണശേഷവും സിംഗ് തന്റെ സൈനിക ജോലി തുടരുന്നുവെന്നാണ് ഇവരുടെ വിശ്വാസം. മിലിട്ടറി ക്യാംപുകളും താൻ ജോലിചെയ്തിരുന്ന അതിർത്തി പോസ്റ്റും ഒക്കെ സന്ദർശിക്കുന്ന ഹർഭജനെ പല സൈനികരും നേരിട്ട് കണ്ടതായും പറയപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാകുന്നതിന് ദിവസങ്ങൾ മുമ്പ് തന്നെ അദ്ദേഹം സൈനികർക്ക് മുന്നറിയിപ്പു നൽകുമെന്നും പറയപ്പെടുന്നു. അതിർത്തിയിൽ ദേശത്തിന് കാവലായി ഇപ്പോഴും ഹർഭജൻ ഉണ്ടെന്നാണ് വിശ്വാസം.

Also Read-നേപ്പാൾ അതിർത്തിയിൽ യതിയുടെ കാൽപ്പാടുകൾ കണ്ടെന്ന് ഇന്ത്യൻ സേന...ശരിക്കും എന്താണ് യതി?

യുക്തിപരമായ ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവർ ഉണ്ടാകാം എന്നാൽ ഹർഭജന്റെ സാമീപ്യം അനുഭവിച്ച സൈനികർക്ക് അങ്ങനെയല്ല. അയാൾക്കായി അനുവദിച്ച റൂമിൽ പുതപ്പ് ചുളുങ്ങിയും ഷൂസ് ചെളിപുരണ്ട നിലയിലും കണ്ടതാണ് ഹർഭാജന്റെ സാമീപ്യത്തിന് തെളിവായി അവർ പറയുന്നത്.

സാധാരണ സൈനികനെപ്പോലെ തന്നെയാണ് ഹർഭജൻ ഇപ്പോഴും സേനയിൽ ജോലി ചെയ്യുന്നത്. ഇയാളുടെ മുറി എല്ലാ ദിവസവും വൃത്തിയാക്കാറുണ്ട്.എല്ലാ മാസവും ശമ്പളവും കൃത്യമായി നല്‍കും. അതുപോലെ വർഷത്തിലെ രണ്ട് മാസത്തെ ലീവും അനുവദിക്കും. സൈനികരുടെ അകമ്പടിയോടെയാണ് ലീവ് സമയത്ത് ബാബ ഹർഭജൻ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത്. അദ്ദേഹത്തിനായി ട്രെയിനിൽ ഒരു ബെർത്ത് ബുക്ക് ചെയ്യുമെങ്കിലും യാത്ര മുഴുവൻ ആ ബെർത്ത് കാലിയായിരിക്കും.

Also Read-നേപ്പാൾ അതിർത്തിയിൽ 'യതി'യുടെ കാല്‍പാടുകള്‍ കണ്ടതായി ഇന്ത്യൻ സേന: ചിത്രങ്ങൾ പുറത്തു വിട്ടു

ബാബ ലീവിലുള്ള സമയത്ത് സൈന്യം അതീവ ജാഗ്രതയിലായിരിക്കുമെന്നാണ് പറയുന്നത്. ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള ചർച്ചകളിലും ബാബയ്ക്കായി ഒരു കസേര ഒഴിച്ചിട്ടിരിക്കും. ഹീറോ ഓഫ് നാഥുല എന്നാണ് ഹർഭജൻ വിശേഷിപ്പിക്കപ്പെടുന്നത്. ഇയാളുടെ പേരിൽ ഒരു ക്ഷേത്രവും പണിതിട്ടുണ്ട്. ബാബയുടെ ഓഫീസ്, സ്റ്റോര്‍ റൂം, ലിവിംഗ് റൂം എന്നിങ്ങനെ മൂന്ന് മുറികളാണ് ക്ഷേത്രത്തിൽ. ബാബയ്ക്ക് വേണ്ട എല്ലാ അവശ്യ വസ്തുക്കളും ഇവിടെ ഉണ്ട്. കട്ടിൽ,ചെരിപ്പുകൾ, ഷൂസ്, തേച്ചു വച്ച യൂണിഫോം, കുട എന്നുവേണ്ട ഒരാൾ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്.
Loading...

ബാബയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി 2018 ൽ പ്ലസ് മൈനസ് എന്നൊരു ഷോർട്ട് ഫിലിമും പുറത്തിറങ്ങിയിരുന്നു. നിഗൂഢതയും യാഥാർഥ്യവും തമ്മിലുള്ള അതിരുകൾ അവ്യക്തമാണെങ്കിലും കിഴക്കൻ അതിർത്തി മേഖലയിൽ ബാബയുടെ സാന്നിധ്യം സത്യമാണെന്ന് തന്നെയാണ് പലരും വിശ്വസിക്കുന്നത്.

First published: May 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...