HOME » NEWS » Buzz » MASK REMOVED FROM HUSKYS STOMACH IN TAMIL NADU JK

നായയുടെ വയറ്റിൽ നിന്നും മാസ്ക്ക് കണ്ടെത്തി; ദാരുണമായ വീഡിയോ പങ്കുവെച്ച് ഐഎഎസ് ഓഫീസർ

തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു കൂട്ടം മൃഗഡോക്ടര്‍മാര്‍ ചേര്‍ന്ന് സൈബീരിയന്‍ ഹസ്‌ക്കി വിഭാഗത്തില്‍ പെട്ട നായയുടെ വയറ്റില്‍ നിന്നും മാസ്‌ക്ക് പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്

News18 Malayalam | news18-malayalam
Updated: June 14, 2021, 3:53 PM IST
നായയുടെ വയറ്റിൽ നിന്നും മാസ്ക്ക് കണ്ടെത്തി; ദാരുണമായ വീഡിയോ പങ്കുവെച്ച് ഐഎഎസ് ഓഫീസർ
Image Twitter
  • Share this:
ലോകം കോവിഡ് വൈറസിനെ നേരിടുന്ന ഈ കാലഘട്ടത്തില്‍ മാസ്‌ക്കും പിപിഇ കിറ്റും എല്ലാം ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തില്‍ വലിയ രീതിയിലാണ് ഇന്ത്യയില്‍ കേസുകള്‍ വര്‍ദ്ധിച്ചത്. വൈറസിനെ പ്രതിരോധിക്കാന്‍ ഒരേ സമയം രണ്ട് മാസ്‌ക്കുകള്‍ വെക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.

അതേ സമയം മാസ്‌ക്കും, പിപിഇ കിറ്റുമെല്ലാം സര്‍വ്വസാധാരണമാകുമ്പോള്‍ ഇവയുടെ ഉപയോഗത്തിന് ശേഷമുള്ള ശരിയായ സംസ്‌ക്കരണവും വലിയ വെല്ലുവിളിയായി തുടരുകയാണ്. അലക്ഷ്യമായി ഇവ വലിച്ചെറിയുന്നത് പ്രകൃതിക്ക് ദോഷം ഉണ്ടാക്കും എന്നത് പോലെ തന്നെ മറ്റ് ജീവികളെയും ബാധിക്കും. അത്തരം ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

Also Read-വിർച്ച്വൽ ആയി ഫ്ലാറ്റ് കാണുന്നതിനിടെ യുവതിയെ ഞെട്ടിച്ച് 'ബെഡിൽ ഉറങ്ങുന്ന പ്രേതം'

തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു കൂട്ടം മൃഗഡോക്ടര്‍മാര്‍ ചേര്‍ന്ന് സൈബീരിയന്‍ ഹസ്‌ക്കി വിഭാഗത്തില്‍ പെട്ട നായയുടെ വയറ്റില്‍ നിന്നും മാസ്‌ക്ക് പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഐഎഎസ് ഓഫീസര്‍ സുപ്രിയ സഹു ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ''നമ്മള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാസ്‌ക്കുകള്‍ മൃഗങ്ങളുടെ ജീവനെടുത്തേക്കാം. ചെന്നൈയിലുള്ള തമിഴ്‌നാട് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാര്‍ സൈബീരിയന്‍ ഹസ്‌ക്കി വിഭാഗത്തില്‍ പെട്ട നായയുടെ വയറ്റില്‍ നിന്നും മാസ്‌ക്ക് സുരക്ഷിതമായി പുറത്തെടുക്കുന്നു. ദുര്‍ബല ഹൃദയമുള്ളവര്‍ക്കുള്ള വീഡിയോ അല്ലിത്. മാസ്‌ക്കുകളുടെ ശരിയായ സംസ്‌ക്കരണം ഉറപ്പു വരുത്തുക,'' വീഡിയോക്ക് ഒപ്പം പങ്കുവെച്ച കുറിപ്പില്‍ ഐഎഎസ് ഓഫീസര്‍ സുപ്രിയ സാഹു പറഞ്ഞു.



അലക്ഷ്യമായി കിടന്നിരുന്ന മാസ്‌ക്ക് നായ വിഴുങ്ങിയതായിരിക്കും എന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയ വലിയ ഞെട്ടലോടെയാണ് വീഡിയോ സ്വീകരിച്ചത്. മാസ്‌ക്ക് സൂക്ഷിക്കുമ്പോഴും കളയുമ്പോഴും അതിയായ ശ്രദ്ധവേണമെന്ന് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെട്ടു. സൈബീരിയല്‍ ഹസ്‌ക്കി വീട്ടില്‍ വളര്‍ത്തുന്ന മുന്തിയ ഇനം വിഭാഗത്തില്‍പ്പെട്ട നായ ആണെന്നും വീട്ടിനുള്ളില്‍ നിന്നോ പുറത്ത് നടക്കാനിറങ്ങിയപ്പോഴോ ആയിരിക്കണം മാസ്‌ക്ക് വിഴുങ്ങിയത് എന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. ഭൂമിയിലെ മറ്റ് ജീവികളുടെ ജീവന്‍ വച്ച് കളിക്കരുതെന്നും മാസ്‌ക്കുകള്‍ ഉപയോഗ ശേഷം ശരിയായ രീതിയില്‍ സംസ്‌ക്കരിക്കണം എന്നും മറ്റൊരാള്‍ ആവശ്യപ്പെട്ടു. നായയുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാക്ക് നന്ദി പറഞ്ഞും നിരവധി പേര്‍ കമന്റുകളെഴുതി.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാസ്‌ക്ക്, പിപിഇ കിറ്റ്, കയ്യുറകള്‍ എന്നിങ്ങനെയുള്ള വസ്തുക്കളുടെ ഉപയോഗം കൂടിയതോടെ പ്രകൃതിയെ ബാധിക്കാത്ത രീതിയിലുള്ള ഇവയുടെ സംസ്‌ക്കരണം വെല്ലുവിളിയായി മാറുന്നുണ്ട്. അടുത്തിടെ ഫ്രാന്‍സിലെ ഒരു പരിസ്ഥിതി സംഘടന മെഡിറ്ററേനിയന്‍ കടലില്‍ ധാരാളം മാസ്‌ക്കുകളും, കയ്യുറകളും മറ്റും കണ്ടെത്തിയതായി പറഞ്ഞിരുന്നു. കടല്‍ ശുചീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടന അവരുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടെയാണ് ഇവ ധാരാളമായി കണ്ടെത്തിയത്. ഉപയോഗത്തിന് ശേഷം മാസ്‌ക്കുകളും മറ്റും ശരിയായ രീതിയില്‍ സംസ്‌ക്കരിക്കണം എന്നും അലക്ഷ്യമായി വലിച്ചെറിയരുത് എന്നും അരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Published by: Jayesh Krishnan
First published: June 14, 2021, 3:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories