• HOME
  • »
  • NEWS
  • »
  • buzz
  • »
  • മേസ്തിരിയുടെ പ്രതികാരം; ഒരു കോടിയുടെ ബെൻസ് കാർ നിന്ന് കത്തി

മേസ്തിരിയുടെ പ്രതികാരം; ഒരു കോടിയുടെ ബെൻസ് കാർ നിന്ന് കത്തി

സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവിയിൽ. വീഡിയോ വൈറൽ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Last Updated :
  • Share this:
    ചെയ്ത ജോലിക്ക് പണം കിട്ടാത്തതിന്റെ പേരിൽ നോയിഡയിൽ മേസ്തിരി ഒരു കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് കാർ കത്തിച്ചു (car worth Rs one crore set on fire). കാറുടമ തന്റെ വീട്ടിൽ ടൈൽസ് പാകിയെങ്കിലും, മുഴുവൻ തുകയും ടൈൽസ് വില്പനക്കാരന് നൽകിയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുഴുവൻ കുടിശ്ശികയും നൽകാത്തതിൽ പ്രകോപിതനായ മേസ്തിരി പ്രതികാര നടപടിയിലേക്ക് കടക്കുകയായിരുന്നു.

    സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്താൻ പോലീസിനെ സഹായിച്ചത്.

    തിങ്കളാഴ്ച ഉച്ചയ്ക്ക് സദർപൂർ കോളനിയിലാണ് സംഭവം. ബൈക്ക് യാത്രികൻ മെഴ്‌സിഡസ് കാറിന് മുകളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ബൈക്ക് ഓടിച്ചുപോയി.

    ഞായറാഴ്ച ഉച്ചയ്ക്ക് തന്റെ മെഴ്‌സിഡസ് കാർ വീടിന് പുറത്ത് പാർക്ക് ചെയ്‌തിരുന്നു എന്ന് സദർപൂർ ഗ്രാമവാസിയായ ആയുഷ് ചൗഹാൻ പറഞ്ഞു. കാറിന് തീയിട്ടു എങ്കിലും കുറച്ച് സമയത്തിന് ശേഷം തീ സ്വയം അണഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ചുവടെ കാണാം.



    സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

    പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഗ്രേറ്റർ നോയിഡയിലെ റോസ ജലാൽപൂർ ഗ്രാമവാസിയായ രൺവീറാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

    രൺവീറിന്റെ സ്വദേശം ബിഹാറാണെന്ന് എസിപി രജനീഷ് വർമ ​​പറഞ്ഞു. ബിഹാറിൽ നിന്ന് നോയിഡയിൽ ജോലിക്കായി എത്തിയതായിരുന്നു ഇയാൾ. വീടുകളിൽ ടൈൽ പാകുന്ന ജോലിയാണ് ചെയ്തിരുന്നത്.

    ആയുഷ് ചൗഹാൻ തന്റെ വീട്ടിൽ ടൈൽ പാകിയെന്നും എന്നാൽ 2.68 ലക്ഷം രൂപ ഇയാൾ നൽകിയില്ലെന്നും പ്രതി പറയുന്നു.

    പലതവണ ആവശ്യപ്പെട്ടിട്ടും ചൗഹാൻ പണം നൽകാത്തതിനെ തുടർന്ന് രൺവീർ പ്രകോപിതനാകുകയും പ്രതികാരമായി കാർ അഗ്നിക്കിരയാക്കുകയും ചെയ്തു.

    Summary: A mason had set a Rs one crore worth Mercedes car on fire vexed over non-payment of dues after he laid floor tiles in the house of the car owner. The incident occurred in Noida was captured by the CCTV installed nearby. The accused alleged that the car owner owed Rs 2.68 lakh for the work done, but he failed in repayment despite sending constant reminders
    Published by:user_57
    First published: