ഇന്ത്യൻ ബൈക്കർ ഭൂട്ടാൻ ദേവാലയത്തിന് മുകളിൽ; വ്യാപക പ്രതിഷേധം

Massive protest against Indian biker who scurried up a Bhutanese temple for a photo | കറുത്ത ജാക്കറ്റും, ജീൻസും, ബൈക്കർ ഗിയറുകളും ധരിച്ച് ആരാധനാലയത്തിന് മുകളിൽ കയറിയാണ് യുവാവ് ഫോട്ടോക്കു പോസ് ചെയ്തത്

News18 Malayalam | news18-malayalam
Updated: October 18, 2019, 6:12 PM IST
ഇന്ത്യൻ ബൈക്കർ ഭൂട്ടാൻ ദേവാലയത്തിന് മുകളിൽ; വ്യാപക പ്രതിഷേധം
Massive protest against Indian biker who scurried up a Bhutanese temple for a photo | കറുത്ത ജാക്കറ്റും, ജീൻസും, ബൈക്കർ ഗിയറുകളും ധരിച്ച് ആരാധനാലയത്തിന് മുകളിൽ കയറിയാണ് യുവാവ് ഫോട്ടോക്കു പോസ് ചെയ്തത്
  • Share this:
ഭൂട്ടാനിലെ ആരാധനാലയത്തിന് മുകളിൽ കയറിയുള്ള ഇന്ത്യൻ ബൈക്കറിന്റെ ചിത്രത്തിന് മേൽ വ്യാപക പ്രതിഷേധം. കറുത്ത ജാക്കറ്റും, ജീൻസും, ബൈക്കർ ഗിയറുകളും ധരിച്ച് ആരാധനാലയത്തിന് മുകളിൽ കയറിയാണ് യുവാവ് ഫോട്ടോക്കു പോസ് ചെയ്തത്. ഭൂട്ടാൻ തലസ്ഥാനമായ തിമ്പുവിൽ നിന്നും 20 കിലോമീറ്റർ മാറിയുള്ള ഡച്ചുളയിലാണ് സംഭവം അരങ്ങേറിയത്. ഭൂട്ടാനീസ് ജവാന്മാരുടെ സ്മരണക്കായി ഉയർത്തിയ 108 സ്തൂപങ്ങളാണ് ഇവിടെയുള്ളത്.

മഹാരാഷ്ട്രയിൽ നിന്നുള്ള അഭിജിത് രത്തൻ ഹസാരെയാണ് യുവാവെന്ന്‌ ഭൂട്ടാനിലെ പത്രമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെ പാസ്പോർട്ട് റോയൽ ഭൂട്ടാൻ പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലും നടത്തി. ക്ഷമാപണം നടത്തിയതിനു ശേഷം പോലീസ് ഇയാളെ വിട്ടയച്ചു എന്നും റിപ്പോർട്ട് ചെയ്യുന്നു.

ഭൂട്ടാനിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല. പക്ഷെ കുറഞ്ഞത് ആറു മാസം വാലിഡിറ്റിയുള്ള പാസ്പോർട്ടോ തെരഞ്ഞെടുപ്പ് കാർഡോ നിർബന്ധമാണ്.

First published: October 18, 2019, 6:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading