ആ 'കണക്ക് പാട്ട്'ജെസ്സി ടീച്ചറെ വൈറലാക്കി

ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്

News18 Malayalam | news18-malayalam
Updated: October 16, 2019, 9:00 AM IST
ആ 'കണക്ക് പാട്ട്'ജെസ്സി ടീച്ചറെ വൈറലാക്കി
ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്
  • Share this:
ദിവ്യ കെ ഇ

ആലപ്പുഴ: ജെസ്സി ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പലർക്കും കീറാമുട്ടിയായ കണക്ക്, പാട്ടിലൂടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ് ആലപ്പുഴ മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ പ്രധാനഅധ്യാപികയായ ജെസി ടീച്ചർ.

"പത്ത് കോഴി കുഞ്ഞുങ്ങളെ മുത്തിയമ്മ പോറ്റി" എന്ന പാട്ടിലൂടെയാണ് ജെസ്സി ടീച്ചർ കുഞ്ഞുങ്ങളെ കണക്ക് പഠിപ്പിക്കുന്നത്. വെറുതെ പാടുകയല്ല, നല്ല ഈണത്തിലും താളത്തിലും കുഞ്ഞുങ്ങളെ രസിപ്പിച്ചുകൊണ്ടാണ് ടീച്ചറ്‍ പാട്ട് പാടുന്നത്. പാട്ട് കുട്ടികളും ഏറ്റുപാടുന്നുണ്ട്.

ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ധനമന്ത്രി തോമസ് ഐസക്ക് അടക്കം നിരവധി പേരാണ് ടീച്ചർക്ക് അഭിനന്ദനവുമായി ഈ വീഡിയോ ഷെയർ ചെയ്തത്. ഇങ്ങിനെ കണക്ക് പഠിപ്പിച്ചിക്കാൻ ഒരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നേ കണക്ക് പഠിച്ചേനെയെന്ന് ചില രസികൻ കമന്റുകളുമുണ്ട് വീഡിയോയ്ക്ക്.

Also Read- 'നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടി'; സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ

First published: October 16, 2019, 9:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading