നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Happy Friendship Day| മലയാള മനോരമയ്ക്ക് സൗഹൃദ ദിനാശംസകള്‍ നേര്‍ന്ന് മാതൃഭൂമി

  Happy Friendship Day| മലയാള മനോരമയ്ക്ക് സൗഹൃദ ദിനാശംസകള്‍ നേര്‍ന്ന് മാതൃഭൂമി

  പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെയാണ് മാതൃഭൂമി മനോരമയ്ക്ക് സൗഹൃദ ദിനാശംസകൾ നേർന്നിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

  Malayala Manorama, Mathrubhumi

  Malayala Manorama, Mathrubhumi

  • Share this:
   തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. ജാതി, മത, വര്‍ണ വ്യത്യാസമില്ലാതെ രണ്ടോ അതിലധികമോ വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശക്തമായ സൗഹൃദ ബന്ധത്തെ തിരിച്ചറിയാനും ദൃഢമാക്കുവാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. സൗഹാര്‍ദ്ദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശക്തമായ ബന്ധങ്ങള്‍ വികസിപ്പിക്കുവാന്‍ ഈ ദിനം ആഘോഷിക്കപ്പെടുന്നു.

   സൗഹൃദ ദിനത്തിൽ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമി. പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെയാണ് മാതൃഭൂമി മനോരമയ്ക്ക് സൗഹൃദ ദിനാശംസകൾ നേർന്നിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

   പ്രിയപ്പെട്ട മനോരമയ്ക്ക് സ്‌നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍ എന്നാണ് എഴുതിയിരിക്കുന്നത്. സൗഹൃദ ദിനത്തില്‍ ആളുകള്‍ പരസ്പരം സൗഹൃദ ദിനം ആശംസിക്കുന്ന അവസരത്തിലാണ് മലയാളത്തിലെ മുഖ്യധാര പത്രങ്ങളും ചര്‍ച്ചയായി മാറിയിരിക്കുന്നത്.

   Also Read- Happy Friendship Day 2021| ചരിത്രം, പ്രാധാന്യം, നിങ്ങൾ അറിയേണ്ടതെല്ലാം

   സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് മാതൃഭൂമിയുടെ ആദ്യ പേജ് പങ്കുവെച്ചിരിക്കുന്നത്. ഈ സൗഹൃദ ദിനത്തിലെങ്കിലും മാതൃഭൂമിയും മനോരമയും ഒന്നായി എന്നാണ് ചിലരുടെ കമന്റുകള്‍. ഈ ആശംസയില്‍ ഒരു നിഗൂഢ പ്രണയം അടങ്ങിയിരിക്കുന്നുവെന്നും ചിലര്‍ പറയുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ദിനപത്രമാണ് മനോരമ. വായനക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമാണ് മാതൃഭൂമിക്ക്.

   ഒരു പതിറ്റാണ്ടിനു മുമ്പ് ഏറ്റവും പ്രചാരമുളള പത്രത്തിന്റെ കോപ്പികൾ ആട് തിന്നുന്നതായി കാണിച്ച് രണ്ടാമത്തെ പത്രം ചെയ്ത പരസ്യം വിവാദമായിരുന്നു. ഈ തർക്കം അന്ന് കോടതി കയറിയിരുന്നു. രണ്ട് കറുത്ത ആടുകൾ ഇല പങ്കിട്ടുതിന്നുന്ന ചിത്രമാണ് മലയാള മനോരമ സൗഹൃദ ദിനത്തിൽ 'പങ്കിടാം സൗഹൃദം' എന്ന പേരിൽ നൽകിയിരിക്കുന്നത്.

   സൗഹൃദദിന ചരിത്രം

   ഹാള്‍മാര്‍ക്ക് കാര്‍ഡുകള്‍ കണ്ടുപിടിച്ച ജോയ്‌സ് ഹാള്‍ ഓഗസ്റ്റ് 2 എന്ന തീയതിയെ മുന്‍നിര്‍ത്തി 1930 -ല്‍ സൗഹൃദ ദിനം സൃഷ്ടിച്ചു. ഗ്രീറ്റിംഗ് കാര്‍ഡ് നാഷണല്‍ അസോസിയേഷന്‍ ഈ ദിവസത്തെ പിന്തുണച്ചിരുന്നെങ്കിലും ഗ്രീറ്റിംഗ് കാര്‍ഡുകള്‍ വിപണനം ചെയ്യാനുള്ള വാണിജ്യപരമായ തന്ത്രമായി കണ്ട് അത് ഉപേക്ഷിക്കപ്പെട്ടു. പിന്നീട് ഡോ. റാമോണ്‍ ആര്‍ട്ടെമിയോ ബ്രാച്ചോ 1958 ജൂലൈ 20 -ന് ലോക സൗഹൃദ ദിനം സൃഷ്ടിക്കുക എന്ന ആശയം അവതരിപ്പിച്ചു.

   ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2011 ഏപ്രില്‍ 27 -ന് പ്രഖ്യാപിച്ചതിനുശേഷം ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. യുഎന്നിന്റെ ഔപചാരിക പ്രഖ്യാപനം ഉണ്ടായിരുന്നിട്ടും, രാജ്യങ്ങള്‍ വ്യത്യസ്ത തീയതികളിലും മാസങ്ങളിലും ദിവസം ആചരിക്കുന്നത് തുടരുന്നു. ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച്ചയാണ് ഇന്ത്യയില്‍ സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. യുഎന്‍ അംഗീകരിച്ച ദിവസം നേപ്പാളിലും, ഒഹായോയിലെ ഒബെര്‍ലിനില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 9 -നും സൗഹൃദ ദിനം ആഘോഷിക്കുന്നു.
   Published by:Rajesh V
   First published:
   )}