മുണ്ടുടുത്ത് മാത്യു ഹെയ്ഡൻ ചെന്നൈ ടി നഗറിൽ ഷോപ്പിംഗിനിറങ്ങിയപ്പോൾ

മുന്‍ സഹതാരം ഷെയ്‌ന്‍ വോണിന്‍റെ ചലഞ്ച് ഏറ്റെടുത്താണ് ഹെയ്ഡൻ ഷോപ്പിംഗിനിറങ്ങിയത്

news18
Updated: April 4, 2019, 8:11 AM IST
മുണ്ടുടുത്ത് മാത്യു ഹെയ്ഡൻ ചെന്നൈ ടി നഗറിൽ ഷോപ്പിംഗിനിറങ്ങിയപ്പോൾ
മാത്യു ഹെയ്ഡൻ
  • News18
  • Last Updated: April 4, 2019, 8:11 AM IST
  • Share this:
ചെന്നൈ: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ ക്രീസിലേക്കെത്തിയാൽ ഏതു ബൗളറുടെയും മനസ്സിൽ ഭയം നിറയുന്നൊരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ക്രീസിൽ നിന്ന് കമന്ററി ബോക്സിലായി ഹെയ്ഡന്റ് സ്ഥാനം. ഹെയ്ഡന്റെ ഏറ്റവും പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി. വേഷം മാറി, ആരാധകര്‍ക്ക് പിടികൊടുക്കാത്ത ലുക്കില്‍ ഹെയ്‌ഡന്‍ ചെന്നൈ ടി നഗറിലെ സ്‌ട്രീറ്റുകളിലാണ് ഷോപ്പിംഗിറങ്ങിയത്. താടിയും മുണ്ടുമൊക്കെയായി ഇതിഹാസ താരത്തെ കണ്ടപ്പോള്‍ ആരാധകര്‍ക്ക് ആളെ പിടികിട്ടിയില്ല.

മുന്‍ സഹതാരം ഷെയ്‌ന്‍ വോണിന്‍റെ ചലഞ്ച് ഏറ്റെടുത്താണ് ഹെയ്‌ഡന്‍ ചെന്നൈ തെരുവുകളില്‍ ഷോപ്പിംഗിനറങ്ങിയത്. ആയിരം രൂപയുടെ സാധനങ്ങള്‍ വാങ്ങുകയും ചെയ്തു ഹെയ്‌ഡന്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ഹെയ്‌ഡന്‍ തന്നെയാണ് ഷോപ്പിംഗ് നടത്തുന്ന ചിത്രം പങ്കുവെച്ചത്. ചിത്രം മണിക്കൂറുകള്‍ക്കകം വൈറല്‍ ആവുകയും ചെയ്തു. കച്ചവടക്കാരനുമായി വിലപേശുന്നതും ദൃശ്യങ്ങളിലുണ്ട്. ഹെയ്‌ഡന് വലിയ ആരാധകക്കൂട്ടമുള്ള നഗരമാണ് ചെന്നൈ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ താരമായിരുന്നു മാത്യു ഹെയ്‌ഡന്‍. 2008 മുതല്‍ 2010 വരെ ചെന്നൈക്കായി കളിച്ച ഹെയ്‌ഡന്‍ 32 മത്സരങ്ങളില്‍ നിന്ന് 1107 റണ്‍സ് നേടിയിട്ടുണ്ട്. 
View this post on Instagram
 

Bit of undercover shopping at T Nagar Street Mall in Chennai @starsportsindia @iplt20 @chennaiipl


A post shared by Matthew Hayden (@haydos359) on
  
View this post on Instagram
 

Bit of undercover shopping at T Nagar Street Mall in Chennai @starsportsindia @iplt20 @chennaiipl


A post shared by Matthew Hayden (@haydos359) on
First published: April 4, 2019, 8:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading