• HOME
  • »
  • NEWS
  • »
  • buzz
  • »
  • Arya Rajendran| ‘സങ്കടങ്ങൾ ചേർത്തുവയ്ക്കുമ്പോഴും പ്രണയമുണ്ടാകും; മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയശേഷം’: കുറിപ്പുമായി മേയർ ആര്യ രാജേന്ദ്രൻ

Arya Rajendran| ‘സങ്കടങ്ങൾ ചേർത്തുവയ്ക്കുമ്പോഴും പ്രണയമുണ്ടാകും; മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയശേഷം’: കുറിപ്പുമായി മേയർ ആര്യ രാജേന്ദ്രൻ

നീല ഗൗണിൽ മേയറും നീല കര മുണ്ടും നീല ഷർട്ടുമിട്ട് എം എൽ എയുമെത്തി. വിവാഹ നിശ്ചയത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനുമായിരുന്നു.

  • Share this:
    തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും (Arya Rajendran) ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റെയും (Sachin Dev) വിവാഹ നിശ്ചയം ഞായറാഴ്ച രാവിലെ എകെജി സെന്ററിലാണ് നടന്നത്. പിന്നാലെ ചടങ്ങിന്റെ ചിത്രം പങ്കിട്ട് പ്രണയത്തിന്റെ കുറിപ്പ് പങ്കിടുകയാണ് ആര്യ. ‘സങ്കടങ്ങൾ ചേർത്തുവയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്.’- ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

    ഇന്ന് രാവിലെ 11ന് തിരുവനന്തപുരം എ കെ ജി സെന്‍ററിലെ ഹാളിലാണ് മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. വിവാഹ തീയതി പിന്നീട് നിശ്ചയിക്കുമെന്ന് ഇരുവരും ചടങ്ങിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. സച്ചിന്റെയും ആര്യയുടെയും അടുത്ത ബന്ധുക്കളും പാര്‍ട്ടി നേതാക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.

    Also Read- Student's Complaint| 'ടീച്ചർ തല്ലുന്നു; അറസ്റ്റ് ചെയ്യണം'; പരാതിയുമായി രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ

    നീല ഗൗണിൽ മേയറും നീല കര മുണ്ടും നീല ഷർട്ടുമിട്ട് എം എൽ എയുമെത്തി. വിവാഹ നിശ്ചയത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനുമായിരുന്നു. ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും മനോഹരമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് സച്ചിനും ആര്യയും പറഞ്ഞു. ബാലസംഘം, എസ് എഫ് ഐ കാലഘട്ടം മുതൽ ഇരുവരും സുഹൃത്തുക്കളാണ്.



    രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എം എൽ എയുടെയും വിവാഹ നിശ്ചയം എന്ന പ്രത്യേകതയുമുണ്ടായിരുന്നു ചടങ്ങിന്. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി ആർ അനിൽ, എം എൽ എമാർ, മുതിർന്ന സിപിഎം നേതാക്കൾ, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹിം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

    Also Read- Bhavana: അഞ്ചുവർഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നു ; സൂചന നൽകി താരം

    വിവാഹ തീയതി പിന്നീടു തീരുമാനിക്കുമെന്ന് സച്ചിൻ ദേവ് പറഞ്ഞു. ഉചിതമായ സാഹചര്യം നോക്കി തീയതി തീരുമാനിച്ചു വിവാഹം നടത്തും. ഇരുവർക്കും ചുമതലകളുണ്ട്. അത് ഞങ്ങൾ നിർവഹിക്കും. അതിൽ വിവാഹം പ്രത്യേകമായ പ്രശ്നമായി തോന്നുന്നില്ലെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിൻദേവ്. ആര്യ രാജേന്ദ്രൻ എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്.
    Published by:Rajesh V
    First published: