• HOME
 • »
 • NEWS
 • »
 • buzz
 • »
 • കൊറോണയുടെ ക്ഷീണം മാറ്റാൻ ക്രിസ്മസ് ബൾബ് തെളിച്ചു; ബൾബിന് ലിംഗത്തിന്റെ ആകൃതി, ഒടുവിൽ മാപ്പ് പറഞ്ഞ് മേയർ

കൊറോണയുടെ ക്ഷീണം മാറ്റാൻ ക്രിസ്മസ് ബൾബ് തെളിച്ചു; ബൾബിന് ലിംഗത്തിന്റെ ആകൃതി, ഒടുവിൽ മാപ്പ് പറഞ്ഞ് മേയർ

നഗരത്തിന്റെ നിറങ്ങളെ സൂചിപ്പിക്കുന്നതിനാലാണ് ലൈറ്റുകൾക്ക് നീലയും വെള്ളയും നിറവും തിരഞ്ഞെടുത്തത്.

Christmas lights

Christmas lights

 • Last Updated :
 • Share this:
  കോവിഡ് 19 മഹാമാരിയുടെ വേദനയിലാണ് ലോകം മുഴുവനും. എന്നാൽ, വാക്സിൻ കണ്ടുപിടിച്ചെന്നുള്ള സദ് വാർത്ത വലിയ പ്രതീക്ഷയാണ് എല്ലാവർക്കും നൽകിയിരിക്കുന്നത്. കോവിഡ് ലോകത്തെ ആക്രമിച്ചു കൊണ്ടിരിക്കുമ്പോഴും വർഷാവസാനം എത്തുന്ന ക്രിസ്മസ് ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ലോകം മുഴുവൻ. എന്നാൽ, അത്തരത്തിലൊരു ആഘോഷത്തിന് തയ്യാറെടുപ്പ് നടത്തിയതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

  ബെൽജിയത്തിലെ  ടൗണിൽ  നടത്തിയിരിക്കുന്ന ക്രിസ്മസ് അലങ്കാരങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. ക്രിസ്മസ് അലങ്കാരത്തിന്റെ ഭാഗമായി ടൗണിൽ സ്ഥാപിച്ച ദീപാലങ്കാരങ്ങളാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറലായത്. ബൾബുകൾക്ക് ലിംഗത്തിന്റെ രൂപമാണെന്നതാണ് ചിരിയിൽ കലർന്ന വിവാദമായത്. ഏതായാലും ബൾബുകൾ വിവാദം സൃഷ്ടിച്ചപ്പോൾ പെട്ടുപോയത് പ്രാദേശിക ഭരണകൂടമാണ്.

  You may also like:രമേശ് ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം [NEWS]Covid 19 | ഇന്ത്യയുടെ കോവാക്സിൻ പരീക്ഷണത്തിനിടെ ഗുരുതര വീഴ്ച; രോഗമില്ലാത്തയാൾക്ക് ന്യൂമോണിയ പിടിപെട്ടിട്ടും പരീക്ഷണം തുടർന്നു [NEWS] SBI | എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും [NEWS]

  ക്രിസ്മസ് കാലം എത്തിയതോടെയാണ് ഈ ആഴ്ച ആദ്യം ഡെൻബർഗിൽ ദീപാലങ്കാരങ്ങൾ സജ്ജീകരിച്ചത്. മെഴുകുതിരികളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു ചെറിയ ബൾബുകൾ കൊണ്ട് ദീപാലങ്കാരങ്ങൾ നടത്തിയത്. പക്ഷേ, ദീപാലങ്കാര പണികൾ കഴിഞ്ഞു വന്നപ്പോൾ അത് കണ്ടവർക്ക് പെട്ടെന്ന് മെഴുകുതിരിയുടെ രൂപം ഓർക്കാൻ കഴിഞ്ഞില്ല, പകരം മനസിലേക്ക് വന്നത് വേറെ ചില രൂപങ്ങളാണ്.
  രാജ്യത്തിന്റെ വെസ്റ്റ് ഫ്ലാണ്ടേഴ്സ് പ്രവിശ്യയിലെ ഡെൻബർഗിലെ ചെറിയ ടൗണിലെ തെരുവുകളിൽ ഇത്തരത്തിലുള്ള തൊണ്ണൂറോളം ദീപാലങ്കാരങ്ങൾ ഉണ്ടെന്നാണ് ബെൽജിയൻ ന്യൂസ് പേപ്പർ ആയ എച്ച് എൽ എൻ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശികമായും രാജ്യാന്തരമായും ദീപാലങ്കാരത്തിന്റെ ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ മാപ്പ് അപേക്ഷയുമായി മേയർ തന്നെ രംഗത്തെത്തി.

  #Oudenburg pic.twitter.com/BD2qlHyKuG  തങ്ങളുടെ ദീപാലങ്കാരത്തിന് ഇതുവരെ വളരെയധികം പ്രതികരണങ്ങൾ ലഭിച്ചു കഴിഞ്ഞതായി മേയർ ആന്റണി ഡുമറി പറഞ്ഞു. പ്രാദേശിക മാധ്യമമായ വിടിആർ എൻ ഡബ്ല്യു എസിനോട് ആണ് ഇത് പറഞ്ഞത്. 'ഞങ്ങൾക്ക് പരിമിതമായ ബജറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഞങ്ങളുടെ സാങ്കേതിക വകുപ്പ് ലൈറ്റിംഗ് സ്വയം രൂപകൽപന ചെയ്തു. തീർച്ചയായും ഇതുപോലെയല്ല ഉദ്ദേശിച്ചത്. ലൈറ്റുകൾ ഓൺ അല്ലെങ്കിൽ പ്രകോപനപരമായ രൂപം കാണാൻ കഴിയില്ല. എന്നാൽ, ഒരിക്കൽ തെളിച്ചാൽ രൂപം കാണാൻ കഴിയും' - അദ്ദേഹം കൂട്ടിച്ചേർത്തു.  ഇത് ഒരു വലിയ പ്രശ്നമല്ലെന്നും ചില സമയങ്ങളിൽ നമുക്ക് കുറച്ച് നർമം ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ചർച്ചാവിഷയമായെന്ന് വിചാരിച്ച് ലൈറ്റുകൾ നീക്കം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമായ ലൈറ്റുകൾക്കൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്യാനും മേയർ ധൈര്യം കാണിച്ചു.

  നഗരത്തിന്റെ നിറങ്ങളെ സൂചിപ്പിക്കുന്നതിനാലാണ് ലൈറ്റുകൾക്ക് നീലയും വെള്ളയും നിറവും തിരഞ്ഞെടുത്തത്.
  Published by:Joys Joy
  First published: