10 എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്സ്റ്റിന് അവസാനമാകും
Last Updated :
Share this:
മണി ഹെയ്സ്റ്റിന്റെ അഞ്ചാം സീസണിന്റെ ആദ്യ ഭാഗം നെറ്റ്ഫ്ലിക്സിൽ എത്തിക്കഴിഞ്ഞതോടെ തങ്ങളുടെ ഇഷ്ട സീരീസിന്റെ എപിസോഡുകൾ കണ്ട് തീർക്കാനുള്ള തിരക്കിലാണ് ആരാധകർ. അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ഇത് നേരത്തെ ഇറങ്ങിയിരുന്നെങ്കിലും ഇന്ത്യയിൽ ഇന്ന് 12:30 നാണ് നെറ്റ്ഫ്ലിക്സിലെത്തുമെന്ന് അറിയിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഏറെ അക്ഷമരായാണ് മണി ഹെയ്സ്റ്റ് ആരാധകർ കാത്തിരുന്നത്.
ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മണി ഹെയ്സ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്ലർ ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. സീരിസിന്റെ അവസാന ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സീരിസിന്റെ ഇതുവരെയുള്ള ഭാഗങ്ങൾ വൻ വിജയമായിരുന്നു. 10 എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്സ്റ്റിന് അവസാനമാകും.
മണി ഹെയ്സ്റ്റ് സീസൺ 5 സമൂഹ മാധ്യമങ്ങളിൽ ട്രെന്റാവാൻ തുടങ്ങിയതോടെ ആളുകൾ ഷോയെ കുറിച്ച് കൂടുതൽ തൽപരരായി മാറുകയും നെറ്റ്ഫ്ലിക്സ് ഷോയെ കുറിച്ച് കൂടുതൽ വിവരം അറിയാൻ ഗൂഗിളിൽ സെർച്ച് ചെയ്യാൻ തുടങ്ങുകയും ചെയ്തു. എല്ലാ ആരാധകരുടെ ചുണ്ടിൽ തത്തി കളിക്കുന്ന ഗാനമായ ബെല്ല ഛാവിനെ കുറിച്ചായിരുന്നു കൂടുതൽ പേരും ആവേശത്തോടെ ഇന്റർനെറ്റിൽ പരതിയത്.
സ്പെയ്നിലെ റോയൽ മിന്റ് കൊള്ളയടിക്കുന്നതിന്റെ തലേ ദിവസം രാത്രി ബെർലിനും പ്രൊഫസറുമാണ് ഈ ഗാനം ആലപിച്ചത്. മണി ഹെയ്സ്റ്റിലെ ഒരു പ്രധാന കഥാപാത്രമായ ടോക്യോ ഒരു ഷോയിൽ ഈ ഗാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. അവൾ പറഞ്ഞതിങ്ങനെയാണ്, “പ്രൊഫസറുടെ ജീവിതം ചെറുത്തുനിൽപ്പ് എന്ന ഒറ്റ ആശയത്തിൽ ചുറ്റിപ്പറ്റിയുള്ളതാണ്. ഇറ്റലിയിൽ ഫാസിസ്റ്റുകൾക്കെതിരെ പോരാട്ടം നയിച്ചിരുന്ന അദ്ദേഹത്തിന്റെ മുത്തശ്ശനാണ് അദ്ദേഹത്തെ ഈ ഗാനം പഠിപ്പിച്ചത്. അദ്ദേഹം ഇത് നമ്മളെയും പഠിപ്പിച്ചു.”
ഈ ഗാനത്തിന്റെ യഥാർത്ഥ വരികളിൽ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്.
ഓപ്ര ഡെയ്ലിലെ റിപ്പോർട്ടനുസരിച്ച് ബെല്ല ഛാവ് എന്നത് ഇറ്റലിയിലെ ഒരു നാടൻ പാട്ടാണ്. ലോകത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ആലപിക്കപ്പെട്ട ഈ ഗാനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ സൂചിപ്പിക്കുന്ന ഗാനമാണ്. ഏതായാലും ഈ ഗാനത്തിന്റെ അർത്ഥം അറിഞ്ഞ സ്ഥിതിക്ക് അൽപം പോപ്കോൺ വാങ്ങി ഷോ കണ്ടു തീർക്കൂ.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.