• HOME
  • »
  • NEWS
  • »
  • buzz
  • »
  • Railway സൈൻ ബോർഡുകൾ അർഥമാക്കുന്നതെന്ത്? ചില നിയമങ്ങൾ അറിയാം

Railway സൈൻ ബോർഡുകൾ അർഥമാക്കുന്നതെന്ത്? ചില നിയമങ്ങൾ അറിയാം

W/L, C/Fa എന്നിങ്ങനെയുള്ള സൈൻ ബോർഡുകൾ എന്താണ് അർത്ഥമാക്കുന്നതെന്ന് വിശദമായി അറിയാം

  • Share this:
    റോഡിലെ പോലെ തന്നെ റെയിൽവേയിലും (Railway) ചില നിയമങ്ങൾ പാലിക്കാനുണ്ട്. തീവണ്ടി ഓടിക്കുന്ന ലോക്കോമോട്ടീവ് (Locomotive) സ്റ്റാഫിനും റെയിൽവേയിലെ മറ്റ് ജീവനക്കാർക്കും വേണ്ടിയാണ് റെയിൽവേ സ്റ്റേഷനിലും ട്രാക്കിന് സമീപങ്ങളിലുമായും സൈൻ ബോർഡുകൾ (Sign Boards) ഉള്ളത്. തീവണ്ടിയിൽ യാത്ര ചെയ്യുന്നവർക്ക് അത്ര എളുപ്പത്തിൽ മനസ്സിലാവുന്നവയല്ല ഇവയിൽ പലതും. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ ചിലതൊക്കെ മനസില്ലാക്കാൻ പറ്റും. W/L, C/Fa എന്നിങ്ങനെയുള്ള സൈൻ ബോർഡുകൾ എന്താണ് അർത്ഥമാക്കുന്നതെന്ന് വിശദമായി അറിയാം. റെയിൽവേ ട്രാക്കുകളുടെ അരികിലായാണ് പൊതുവിൽ ഈ സൈൻ ബോർഡുകൾ ഉണ്ടാവുക.

    മഞ്ഞ ബോർഡുകളിലായി എഴുതിയിട്ടുള്ള W/L, C/Fa നിയമങ്ങൾ വളരെ പ്രധാനമാണ്. വിസിലിങിന് (Whistling) വേണ്ടിയാണ് ഈ സൈൻ ബോർഡുള്ളത്. ലോക്കോ പൈലറ്റുമാർക്ക് വിസിൽ ചെയ്യുന്നതിന് വേണ്ടിയുള്ള സൈനാണിത്. റെയിൽവേ ക്രോസിങിന് 250 മീറ്റർ ദൂരപരിധിക്കുള്ളിലാണ് സാധാരണഗതിയിൽ ഈ ബോർഡ് വെക്കാറുള്ളത്. W/L സാധാരണ ഇംഗ്ലീഷിലും C/Fa ഹിന്ദിയിലും ആണ് എഴുതുക. മുമ്പിൽ ഗേറ്റ് വരുന്നുണ്ട് അതിനാൽ ഉച്ചത്തിൽ ഹോൺ അടിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്.

    W/B ബോർഡുകൾ വിസിലിനോ (Whistle) അല്ലെങ്കിൽ പാലത്തിനോ (Bridge) വേണ്ടിയുള്ളതാണ്. ഈ ബോർഡ് കണ്ടാൽ പാലം മുന്നിലുണ്ടെന്ന് ലോക്കോ പൈലറ്റിന് മനസ്സിലാവും. ഇതോടെ ഹോൺ അടിച്ച് തുടങ്ങുകയും ചെയ്യും. T/P, T/G എന്നിങ്ങനെ എഴുതിയ ബോർഡുകളും ഉണ്ടാവും. T എന്ന് വെച്ചാൽ എന്തിൻെറയെങ്കിലും അവസാനം എന്നാണ് അർഥം. റെയിൽവേ ട്രാക്കിന് അരികിലായി T/P, T/G എന്നീ ബോർഡുകൾ കണ്ടാൽ അത് വേഗത നിയന്ത്രിക്കുന്നതിന് നൽകുന്ന സൂചനയാണ്. ഡ്രൈവർ വേഗത കുറയ്ക്കണമെന്നാണ് ഇത് കൊണ്ട് അർഥമാക്കുന്നത്.

    തീവണ്ടി ഉണ്ടാക്കുന്നതിന് എത്ര തുക ചെലവാവും?

    റെയിൽവേ സൈൻ ബോർഡുകൾ പോലെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമാണ് ഒരു ട്രെയിൻ ഉണ്ടാക്കാൻ എത്ര ചിലവ് വരുമെന്നത്. ഒരു ട്രെയിൻ ഉണ്ടാക്കാൻ എന്ത് ചെലവ് വരുമെന്ന് ഇത്തരം യാത്രകളിൽ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? രാജധാനി എക്സ്പ്രസ് (Rajdhani Express) ട്രെയിൻ ഉണ്ടാക്കാൻ 75 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേക്ക് ചെലവ് വരുന്നത്. അതേസമയം, ഒരു പാസഞ്ചർ ട്രെയിൻ (Passenger Train) ഉണ്ടാക്കുന്നതിനുള്ള ചെലവ് 50 കോടി രൂപയാണ്. എന്നാൽ 24 കോച്ചുകളുള്ള എക്സ്പ്രസ് ട്രെയിനുകളുടെ (Express Train) കാര്യത്തിൽ തുകയുടെ കാര്യത്തിൽ വ്യത്യാസമുണ്ട്.

    ഒരു തീവണ്ടിയുടെ ഏറ്റവും വിലപിടിപ്പുള്ള ഭാഗം അതിൻെറ എഞ്ചിനാണ്. ഓരോ കോച്ചിലും എന്തെല്ലാം സൗകര്യങ്ങളാണോ ഉള്ളത് അതിൻെറ അടിസ്ഥാനത്തിലായിരിക്കും ട്രെയിനിന്റെ മൊത്തം ചെലവ് എന്താണെന്ന് നിശ്ചയിക്കുക. സാധാരണ പാസഞ്ചർ ട്രെയിനുകൾക്ക് സ്ലീപ്പർ കോച്ചുകളുള്ള ട്രെയിനുകളേക്കാൾ നിർമ്മാണച്ചെലവ് സ്വാഭാവികമായും കുറവായിരിക്കും.

    എന്നാൽ എസി കോച്ചുകളുടെ നിർമ്മാണത്തിന് ചെലവ് കൂടും. സ്ലീപ്പർ കോച്ചുകൾക്ക് ഇരുമ്പിൻെറ ജനാലകളും മറ്റും മതിയാവും. എന്നാൽ എസി കോച്ചുകൾക്ക് ഗ്ലാസ് തന്നെ വേണം. അതിന് ചെലവ് വർധിക്കും. എസി കോച്ചുകളുടെ നിർമ്മാണത്തിന് അത് കൂടാതെയും അധിക ചെലവുകളുണ്ട്. ഇത്തരത്തിലുള്ള സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീവണ്ടി നിർമ്മിക്കുന്നതിന് ചെലവ് കൂടുകയും കുറയുകയും ചെയ്യുക.
    Published by:Naveen
    First published: