നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • IIT-കാൺപൂരിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയർ; ഇപ്പോൾ ജീവിക്കുന്നത് ഭിക്ഷ യാചിച്ച്

  IIT-കാൺപൂരിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയർ; ഇപ്പോൾ ജീവിക്കുന്നത് ഭിക്ഷ യാചിച്ച്

  1969 ൽ ഐഐടി-കാൺപൂരിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗും 1972 ൽ ലഖ്‌നൗവിൽ നിന്ന് എൽഎൽഎമ്മും പൂർത്തിയാക്കിയ വ്യക്തിയാണ് ഇപ്പോൾ തെരുവിൽ ഭിഷ യാചിക്കുന്നത്

  Surendra Vashishth

  Surendra Vashishth

  • Last Updated :
  • Share this:
   മധ്യപ്രദേശിലെ ഗ്വാളിയറിൽ ഭിഷ യാചിച്ചുകൊണ്ടിരുന്ന ആ വയോധികനെ ഒടുവിൽ തിരിച്ചറിഞ്ഞു. ഐഐടി-കാൺപൂരില്‍ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിംഗ് പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥിയാണ് 90 വയസുകാരനായ ഇയാളെന്ന് എൻജിഒ പ്രവർത്തകർ പറഞ്ഞു.

   ഗ്വാളിയറിലെ റോഡരികിൽ ഇരുന്ന് ഭക്ഷണത്തിനായ ഭിക്ഷാടനം നടത്തുമ്പോഴാണ് സുരേന്ദ്ര വസിഷ്ഠ് എന്ന ഈ വയോധികനെ എൻ‌ജി‌ഒ പ്രവർത്തകർ കാണുന്നത്. 'ബസ് സ്റ്റാൻഡിന് സമീപം വളരെ ദയനീയമായ അവസ്ഥയിലാണ് ഞങ്ങൾ അദ്ദേഹത്തെ കണ്ടെത്തിയത്. ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അദ്ദേഹം ഇംഗ്ലീഷിൽ സംസാരിക്കുന്നത് ഞങ്ങളെ അമ്പരപ്പിച്ചു'- എൻ‌ജി‌ഒ പ്രവർത്തകർ പറഞ്ഞു.

   Also Read  'UDF അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഓ​ർഡി​ന​ന്‍​സ് വ​ഴി ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​നം ത​ട​യും': MM ഹസൻ​

   1969 ൽ ഐഐടി-കാൺപൂരിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗും 1972 ൽ ലഖ്‌നൗവിൽ നിന്ന് എൽഎൽഎമ്മും പൂർത്തിയാക്കിയ ആളാണ് സുരേന്ദ്ര വസിഷ്ഠ്. അദ്ദേഹത്തെ ഞങ്ങൾ ഞങ്ങളുടെ ആശ്രമത്തിലേക്ക് കൊണ്ടുവന്നെന്നും, ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും എൻ‌ജി‌ഒ പ്രവർത്തകർ പറഞ്ഞു.

   മാനസിക സമനില നഷ്ടപ്പെട്ട് തെരുവുകളിൽ താമസിച്ചിരുന്ന മുൻ പോലീസുകാരനായ മനീഷ് മിശ്രയെയും ഇതേ എൻ‌ജി‌ഒ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. മിശ്ര ഒരിക്കൽ മധ്യപ്രദേശ് പോലീസിൽ ഷാർപ്പ്ഷൂട്ടർ എന്ന നിലയിൽ പേരുകേട്ടതാണ്. പോലീസുകാരൻ ഇപ്പോൾ മെച്ചപ്പെട്ട നിലയിലാണെന്നും സുഖം പ്രാപിച്ച് വരുകയാണെന്നും എൻ‌ജി‌ഒ പ്രവർത്തകർ പറഞ്ഞു.
   Published by:user_49
   First published:
   )}