• HOME
 • »
 • NEWS
 • »
 • buzz
 • »
 • WFH | വീടിനും നായയ്ക്കും വേണ്ടി സമയം ചെലവഴിക്കണമെങ്കില്‍ ഓഫീസില്‍ വരേണ്ടതില്ല; ഹര്‍ഷ് ഗോയങ്കയുടെ പോസ്റ്റ് വിവാദത്തില്‍

WFH | വീടിനും നായയ്ക്കും വേണ്ടി സമയം ചെലവഴിക്കണമെങ്കില്‍ ഓഫീസില്‍ വരേണ്ടതില്ല; ഹര്‍ഷ് ഗോയങ്കയുടെ പോസ്റ്റ് വിവാദത്തില്‍

മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വര്‍ക്ക് ഫ്രം ഹോം മോഡല്‍ സ്വീകരിച്ചിരുന്നു. ആളുകള്‍ ഓഫീസിലേക്ക് തിരികെ വരണമെന്ന് പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

 • Last Updated :
 • Share this:
  ലോകത്ത് കോവിഡ് മഹാമാരി നാശം വിതച്ചതിനു ശേഷം വര്‍ക്ക് ഫ്രം ഹോം ( work from home) ജോലികള്‍ക്ക് പ്രാധാന്യം വര്‍ധിച്ചിരുന്നു. മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വര്‍ക്ക് ഫ്രം ഹോം മോഡല്‍ സ്വീകരിച്ചിരുന്നു. ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ കമ്പനികള്‍ സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. ഇതേ കുറിച്ച് വിശദീകരിച്ചുകൊണ്ട് ഹര്‍ഷ് ഗോയങ്ക (harsh goenk) ലിങ്ക്ഡ്ഇനില്‍ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ആളുകള്‍ ഓഫീസിലേക്ക് തിരികെ വരണമെന്ന് പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

  '' നമുക്ക് സ്ഥാപനത്തിന്റെ ധാര്‍മികതയും ലക്ഷ്യവും സംസ്‌കാരവും ക്രിയേറ്റിവിറ്റിയും പുനസ്ഥാപിക്കേണ്ടതുണ്ട്. ഇനി മുതല്‍ വീട്ടിലിരുന്നുകൊണ്ടുള്ള ജോലി ലാഭകരമായ ഒന്നായിരിക്കില്ല. നിങ്ങള്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യം വേണമെങ്കില്‍, അതായത് യാത്ര ചെയ്യാതെ വീടിന് വേണ്ടിയും നായയ്ക്ക് വേണ്ടിയും ജിമ്മിൽ പോകാനും ടിവി കാണാനും സമയം വേണമെങ്കിൽ നിങ്ങള്‍ ഓഫീസിലേക്ക് മടങ്ങി വരാതിരിക്കുകയാണ് നല്ലത്,'' അദ്ദേഹം പോസ്റ്റ് ചെയ്തു.

  അപ്ലോഡ് ചെയ്തതിനു പിന്നാലെ തന്നെ പോസ്റ്റ് വൈറലായി മാറി. വ്യത്യസ്ത തരത്തിലുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചത്. ഇത് ജോലിസ്ഥലത്തെ അമിതമായ നിയന്ത്രണമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

  '' വര്‍ക്കം ഫ്രം ജോലികളില്‍ ഓഫീസ് സമയത്ത് ആരാണ് എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയില്ല. നിങ്ങള്‍ ഓഫീസില്‍ വന്ന് ടിക്ടോക് നോക്കി ഇരുന്നാലും അവര്‍ക്ക് പ്രശ്‌നമുണ്ടാകില്ല. ബോസ് പോകുന്നതു വരെ നിങ്ങള്‍ ഓഫീസില്‍ ഇരിക്കണമെന്നതാണ് രീതി. ഇത് വളരെ പഴയ ചിന്താഗതിയാണ്, '' ഒരു ഉപയോക്താവ് കുറിച്ചു.

  ''നിങ്ങളുടെ കുടുംബം, നിങ്ങളുടെ നായ എന്ന് നിങ്ങള്‍ പറയുന്നതുവരെ ഞാന്‍ നിങ്ങള്‍ക്കൊപ്പം നിന്നിരുന്നു. എന്നാല്‍ ഈ പറഞ്ഞത് ശരിയായില്ല. കമ്പനിയ്ക്കും കുടുംബത്തിനും വേണ്ടി ഒരുപോലെ സമയം ചെലവഴിക്കേണ്ടതില്ലേ, നല്ല തൊഴില്‍ അന്തരീക്ഷം ആരെങ്കിലും മുതലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കില്‍ അവരെ കണ്ടെത്തി നടപടിയെടുക്കാം. എല്ലാവരെയും ഒരുപോലെ കാണേണ്ടതില്ല,'' മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

  അതേസമയം, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരോട് ഓഫീസുകളില്‍ വന്ന് ജോലി ചെയ്യാനും അല്ലെങ്കില്‍ ജോലി നിര്‍ത്താനും ആവശ്യപ്പെട്ടിരുന്നു. ടെസ്‌ലയില്‍ ഇനി വര്‍ക്ക് ഫ്രം ഹോം സ്വീകാര്യമല്ലെന്നും ഒരു ഇമെയിലിലൂടെ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. യുഎസില്‍ കോവിഡ് കേസുകള്‍ കുറയുകയും ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് മസ്‌ക് കമ്പനിയിലെ ജീവനക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്.

  ''വീട്ടിൽ ഇരുന്ന് ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിലും അവര്‍ ഓഫീസില്‍ ആഴ്ചയില്‍ 40 മണിക്കൂറെങ്കിലും ഉണ്ടായിരിക്കണം. ഇതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിങ്ങള്‍ അതിന് തയ്യാറാവുന്നില്ലെങ്കില്‍ നിങ്ങള്‍ ജോലി രാജിവെച്ചുവെന്ന് ഞങ്ങള്‍ മനസ്സിലാക്കും'', ഇ-മെയിലില്‍ മസ്‌ക് പറഞ്ഞതിങ്ങനെയാണ്. ന്യായമായ കാരണങ്ങളാല്‍ ഓഫീസില്‍ വരാന്‍ ബുദ്ധിമുട്ടുള്ളവരുടെ കാര്യത്തില്‍ താന്‍ നേരിട്ട് വിശകലനം നടത്തി അനുമതി നല്‍കുമെന്നും മസ്‌ക് അറിയിച്ചിരുന്നു.

  l
  Published by:Amal Surendran
  First published: