• HOME
  • »
  • NEWS
  • »
  • buzz
  • »
  • Meenakshi Sundareshwar | രജനി, ദോശ, എൻജിനീയറിങ്; തമിഴരെക്കുറിച്ചുള്ള സ്ഥിരം വാർപ്പുമാതൃകകൾ തുടരുന്നു; 'മീനാക്ഷി സുന്ദരേശ്വറി'നെതിരെ വിമർശനം

Meenakshi Sundareshwar | രജനി, ദോശ, എൻജിനീയറിങ്; തമിഴരെക്കുറിച്ചുള്ള സ്ഥിരം വാർപ്പുമാതൃകകൾ തുടരുന്നു; 'മീനാക്ഷി സുന്ദരേശ്വറി'നെതിരെ വിമർശനം

അൽപ്പം "തലൈവ", കുറച്ച് "ദോശ, വട" എന്നിവ കൂട്ടിച്ചേർത്താൽ നിങ്ങൾക്ക് "മീനാക്ഷി സുന്ദരേശ്വർ" എന്ന സിനിമ ലഭിക്കും എന്ന രസകരമായി വിമർശനങ്ങളും ചിത്രത്തിന് നേരെ ഉണ്ടായി.

  • Share this:
തമിഴ് സംസ്‌കാരത്തെ (Tamil Culture) ഒരു ചട്ടക്കൂടിനുള്ളിൽ ഒതുക്കി നിർനിർത്തുന്ന ബോളിവുഡിന്റെ (Bollywood) സ്ഥിരം പല്ലവി ആവർത്തിക്കുകയാണ് വിവേക് ​​സോണി സംവിധാനം ചെയ്ത ചിത്രമായ 'മീനാക്ഷി സുന്ദരേശ്വർ' (Meenakshi Sundareshwar) എന്ന് പ്രേക്ഷകരുടെ വിമർശനം. നെറ്റ്ഫ്ലിക്‌സിൽ (Netflix) ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച റൊമാന്റിക് കോമഡി (Romantic Comedy) ചിത്രത്തിൽ സന്യ മൽഹോത്രയും അഭിമന്യു ദസ്സാനിയും ആണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. നവംബർ 5 നാണ് ചിത്രം നെറ്റ്ഫ്ലിക്‌സിൽ എത്തിയത്.

തമിഴ് സംസ്കാരത്തെ വളരെ അർത്ഥശൂന്യമായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് വിവിധയിടങ്ങളിൽ നിന്നുമുയരുന്ന വിമർശനം. ഉപയോഗിച്ച് പഴകിയ ആഖ്യാന ശൈലിയിലൂടെ തമിഴ് സംസ്കാരത്തെ സ്റ്റീരിയോടൈപ്പ് ചെയ്തിരിക്കുകയാണ് ചിത്രം. സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അൽപ്പം "തലൈവ", കുറച്ച് "ദോശ, വട" എന്നിവ കൂട്ടിച്ചേർത്താൽ നിങ്ങൾക്ക് "മീനാക്ഷി സുന്ദരേശ്വർ" എന്ന സിനിമ ലഭിക്കും എന്ന രസകരമായി വിമർശനങ്ങളും ചിത്രത്തിന് നേരെ ഉണ്ടായി.

മധുരൈയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയിലെ ഭൂരിഭാഗം അഭിനേതാക്കളും ബോളിവുഡിൽ നിന്നുമുള്ളവരാണ്. മാത്രമല്ല കഥാപാത്രങ്ങൾ വളരെ ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്നു. ഒരു തമിഴ് കുടുംബത്തിന്റെ കഥ ചിത്രീകരിക്കുമ്പോൾ എന്തുകൊണ്ട് തമിഴ് നടന്മാരെയും നടിമാരെയും ഉൾപ്പെടുത്തിയില്ല എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നു. മധുരൈയുടെ പശ്ചാത്തലത്തിൽ പറയുന്ന തമിഴ് കുടുംബത്തിന്റെ കഥയിൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ എല്ലാ കഥാപാത്രങ്ങളും ഹിന്ദി സംസാരിക്കുന്നത് അർത്ഥശൂന്യതയല്ലാതെ മറ്റെന്താണെന്നും പ്രേക്ഷകർ ചോദിക്കുന്നു.

"ഞാൻ ഒരു സംവിധായകനായി മാറുമ്പോൾ തമിഴ് സംസ്കാരത്തെ വ്യക്തമായി ചിത്രീകരിക്കുന്ന ഒരു സിനിമയെടുക്കും. തമിഴ് സംസ്കാരത്തെ വികലമാക്കുന്ന, ഒരു ചട്ടക്കൂടിനുള്ളിലേക്ക് മാത്രം ഒതുക്കി നിർത്തുന്ന രീതിയിലല്ലാതെ എന്താണ് യഥാർത്ഥ തമിഴ് സംസ്കാരം എന്ന് തുറന്നു കാണിക്കുന്ന സാർവത്രികമായ ഒരു സിനിമ. ഭാഗികമായി തമിഴൻ എന്ന രീതിയിലും , ഭാഗികമായി ഹിന്ദിക്കാരൻ എന്ന രീതിയിലും അതെന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു" എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് എഴുതിയത്.


"മീനാക്ഷി സുന്ദരേശ്വർ' നൽകുന്നത് ആശയക്കുഴപ്പം മാത്രമാണ്. വളരെ മനോഹരമായ സൗണ്ട് ട്രാക്ക് ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. സന്യ മൽഹോത്ര വളരെ മികച്ച പ്രകടനവും കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ മധുരൈയിലെ ഒരു സാധാരണ തമിഴ് ബ്രാഹ്മണ കുടുംബം ശുദ്ധ ഹിന്ദി സംസാരിക്കുന്നു. സ്റ്റീരിയോടൈപ്പ് ചെയ്യുന്നതിലൂടെ തെറ്റായ ധാരണയാണ് തമിഴ് സംസ്കാരത്തെ കുറിച്ച് ചിത്രം നൽകുന്നത്" എന്ന് മറ്റൊരു പ്രേക്ഷകൻ പ്രതികരിച്ചു.


“എല്ലാ തമിഴരും ബ്രാഹ്മണരല്ലെന്ന് ബോളിവുഡ് എപ്പോൾ മനസ്സിലാക്കുമെന്ന് എനിക്കറിയില്ല. തമിഴരെല്ലാം സസ്യാഹാരം മാത്രം കഴിക്കുന്നവരല്ല. ഇക്കാലത്ത് ബ്രാഹ്മണർ പോലും ഇതുപോലെ വസ്ത്രം ധരിക്കുകയും സംസാരിക്കുകയും ചെയ്യാറില്ല. എല്ലാ തമിഴ് പാട്ടുകളും നാടൻ പാട്ടുകളല്ല. സൂപ്പർ താരത്തോടുള്ള അഭിനിവേശം ചിത്രീകരിക്കുന്നത് ഇനിയെങ്കിലും നിർത്തൂ!" എന്ന് ഒരു ട്വിറ്റർ ഉപയോക്താവ് പ്രതികരിച്ചു.

ചിത്രത്തിന്റെ ടീസർ എത്തിയപ്പോൾ തന്നെ സമാനമായ പ്രതികരണങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. "തമിഴ് പാട്ടുകൾ, തമിഴ് ഐക്കണുകൾ, തമിഴ് സംസ്‌കാരം എന്നിവ ഉൾപ്പെടുത്തുക എന്ന ആവശ്യങ്ങളും ഉയർന്നിരുന്നു.
Published by:Naveen
First published: