അടുത്തിടെയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ ടോക്യോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവായ മീരഭായ് ചാനുവിനെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചത്. ബുധനാഴ്ച സൂപ്പര്‍ താരം മീരഭായ് ചാനുവിന്റെ കൂടെയുള്ള ചിത്രം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പങ്കുവക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ താരം, ചാനു സമ്മാനിച്ച ഷാള്‍ അണിഞ്ഞാണ് നില്‍ക്കുന്നത്. ഷാളില്‍ മണിപ്പൂരിന്റെ ദേശീയ മൃഗത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു എന്നതാണ് ഏറെ രസകരം. വംശനാശ ഭീഷണി നേരിടുന്ന ബ്രോ-ആന്റിലേഡ് മാനിന്റെ ഉപ വര്‍ഗ്ഗത്തിലാണ് സാന്‍ഗായ് എന്ന ഈ മാന്‍ ഉള്‍പ്പെടുന്നത്.
എന്നാൽ, തന്റെ സ്നേഹവും ആദരവും പങ്കിട്ട് ഒളിംപിക്സ് ജേതാവ് നല്കിയ ഈ ഷാള്‍ അത്ര നിഷ്കളങ്കമായി കാണാന്‍ ചില ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സാധിച്ചില്ല. അവർ സംഭവത്തെ 1998ല്‍ രാജസ്ഥാനില്‍ വെച്ച് നടന്ന, സല്മാന് ഖാന് പ്രതിയായ കൃഷ്ണമൃഗ വേട്ട കേസുമായി ബന്ധിപ്പിക്കുകയായിരുന്നു.
ഹം സാഥ് സാഥ് ഹേന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് സൽമാൻ രാജസ്ഥാനില്‍ എത്തിയപ്പോഴാണ് വിവാദപരമായ സംഭവം നടന്നത്. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ സഹനടന്മാരുമൊന്നിച്ച് പുറത്തു പോയ സല്മാന് ഖാന്, കൃഷ്ണ മൃഗത്തെ വേട്ടയാടി പിടിച്ചു എന്നാണ് ആരോപണവും ഇതേതുടർന്നുള്ള കേസും. രാജസ്ഥാനിലെ ജോധ്പൂരിലെ കന്‍കാനി ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. രണ്ട് മാനുകളെയാണ് വെടിവെച്ച് കൊന്നത് എന്നാണ് ആരോപണം. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അന്ന് താരത്തിനെതിരായി കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രസ്തുത കേസില്‍ താരം ജയില്‍ ശിക്ഷയും അനുഭവിച്ചതാണ്. അവിടുത്തെ പ്രാദേശിക സമുദായമായ ബിഷ്നോയ് സമൂഹം കൃഷ്ണ മൃഗങ്ങളെ കൊല്ലുന്നത് അശുഭവും കുറ്റകരവുമായാണ് കരുതി പോരുന്നത്.
എന്തായാലും ട്വിറ്ററിലെ ചിത്രം ഇന്‍ര്‍നെറ്റ് ഉപയോക്താക്കള്‍ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. പലരും ഇതിനെ രസകരമായ മീമുകളായി മാറ്റിയിട്ടുണ്ട്. രസകരമായ പല അഭിപ്രായങ്ങളും ചിത്രം പങ്ക് വെച്ചു കൊണ്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു. മറ്റു ചിലര്‍ക്ക്, ഷാളിലുള്ള മാനിന്റെ ചിത്രം തന്നെ ഞെട്ടിപ്പിക്കുന്നതായാണ് കാണുന്നത്. ഒരു ട്വിറ്റര്‍ ഉപയോക്താവ് മാനിന്റെ ചിത്രം കേന്ദ്രീകരിച്ച് ചിത്രം വലുതാക്കിയാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. സല്മാന് ഖാന് ചാനുവിനെ കണ്ട ചിത്രം പങ്ക് വെയ്ക്കാനെത്തിയ ഖാന് ആരാധകര്‍ ഷാളിലെ മാനിന്റെ ചിത്രം കാണുമ്പോഴുള്ള അവസ്ഥയെയാണ് ചിലര്‍ പരിഹസിക്കുന്നത്.
കൃഷ്ണ മൃഗം വീണ്ടും സല്മാന് ഖാന് വഴി പ്രസിദ്ധി ആര്‍ജിച്ചിരിക്കുകയാണ്. പോസ്റ്റിന് താഴെയുള്ള ട്രോളുകളൊന്നും കാര്യമാക്കാതെ മീരഭായ് ചാനു എന്ന പ്രചോദനത്തിന് അഭിനന്ദനം അറിയിക്കുന്നവരുമുണ്ട്. കുറവല്ല. അത് പോലെ തന്നെ താരത്തിനെ വാഴ്ത്തി കൊണ്ട് ധാരാളം കമന്റുകളാണ് പോസ്റ്റിൽ ഇതിനോടകം എത്തി കഴിഞ്ഞിരിക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.