HOME » NEWS » Buzz » MEET 6 PACK BAND INDIAS FIRST TRANS GROUP SMASHING GENDER STEREOTYPES ONE SONG AT A TIME GH

സംഗീത ലോകത്തെ 6 പായ്ക്ക്; ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ ബാൻഡിനെക്കുറിച്ച് അറിയാം

സമൂഹത്തിൽ മാന്യമായ ജീവിതം നേടിയെടുക്കുക എന്നത് ട്രാൻസ്ജെൻഡേർമാരെ സംബന്ധിച്ച് അത്ര എളുപ്പമല്ലെന്ന് ബാൻഡ് അംഗമായ കോമൾ പറയുന്നു

News18 Malayalam | news18-malayalam
Updated: February 3, 2021, 5:11 PM IST
സംഗീത ലോകത്തെ 6 പായ്ക്ക്; ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ ബാൻഡിനെക്കുറിച്ച് അറിയാം
6 Pack
  • Share this:
സംഗീതത്തിന് ജാതിയോ മതമോ വർഗമോ വർണമോ ലിംഗമോ ഒന്നും ബാധകമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ ബ്രാൻഡായ 6 പായ്ക്ക്. സംഗീതത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം ട്രാൻസ്‌ജെൻഡർമാർ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംഗീത ബാൻഡാണ് 6 പായ്ക്ക് ബാൻഡ്.

ഫിദാ ഖാൻ, രവിന ജഗ്‌താപ്, ആശ ജഗ്‌താപ്, ചാന്ദ്‌നി സുവർണകർ, കോമൾ ജഗ്‌താപ്, ഭാവിക പാട്ടീൽ എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. ബാൻഡിന് കീഴിൽ ഇതുവരെ 5 ഗാനങ്ങൾ പുറത്തിറക്കി. അവ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ബോളിവുഡിൽ ബാൻഡ് ഇപ്പോൾ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. ഹൃത്വിക് റോഷൻ, സോനു നിഗം, അർജുൻ കപൂർ, റഹത്ത് ഫത്തേ അലി ഖാൻ തുടങ്ങിയ താരങ്ങൾ ബാൻഡിന് പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ചു.

ബോളി‌വുഡ് ഗായകൻ സോനു നിഗം സംഘത്തിന് പൂർണ്ണ പിന്തുണയാണ് നൽകുന്നത്. സംഗീത രംഗത്തേക്കുള്ള ഇവരുടെ പ്രവേശനത്തെ വലിയ മാറ്റങ്ങളുടെ തുടക്കമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്രാൻസ്ജെൻഡേഴ്സിന്റെ അവകാശങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്ന ഈ ഘട്ടത്തിൽ,
ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശങ്ങൾക്കായി പോരാടുന്ന ട്രാൻസ്ജെൻഡേഴ്സിനിടയിൽ 6 പായ്ക്ക് ബാൻഡ് പ്രതീക്ഷയുടെയും ലിംഗഭേദത്തിന്റെ മുന്നേറ്റവുമായി മാറിയിരിക്കുകയാണ്.

Also Read- പുള്ളിപ്പുലിയെ പേടിച്ച് വീടിന്റെ ടോയ്‌ലറ്റിൽ കയറി; നായയേയും പുലിയേയും കാത്ത് പുറത്ത് വനപാലകരും

സമൂഹത്തിൽ മാന്യമായ ജീവിതം നേടിയെടുക്കുക എന്നത് ട്രാൻസ്ജെൻഡേർമാരെ സംബന്ധിച്ച് അത്ര എളുപ്പമല്ലെന്ന് ബാൻഡ് അംഗമായ കോമൾ ജഗ്‌താപ് പറയുന്നു. കുടുംബത്തിൽ നിന്നും മറ്റുള്ളവരിൽ നിന്നും പുറത്താക്കൽ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കോമൾ ന്യൂസ് 18യോട് പറഞ്ഞു. എന്നാൽ ഒരു ഗായികയെന്ന
നിലയിൽ തന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാൻ ശ്രമിച്ചതാണ് തന്നെ ഇവിടെ വരെയെത്തിച്ചതെന്നും ജഗ്താപ് പറയുന്നു. സമൂഹത്തിൽ മാന്യമായ ജീവിതം തിരഞ്ഞെടുക്കാനും ഇത് സഹായിച്ചതായി കോമൾ ജഗ്‌താപ് പറഞ്ഞു.

ആൺകുഞ്ഞായി ജനിച്ചെങ്കിലും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ തന്റെ ഉള്ളിലെ പെൺകുട്ടിയെ കോമൾ തിരിച്ചറിഞ്ഞു. വാക്കുകൾ കൊണ്ടുള്ള അധിക്ഷേപങ്ങളും കളിയാക്കലുകളും അവൾക്ക് സാധാരണ കാര്യമായി മാറി. കുടുംബത്തിൽ നിന്നുള്ള പിന്തുണ പോലും ലഭിക്കാതായപ്പോൾ പത്താം വയസ്സിൽ കോമൾ വീട് വിട്ടു. ചെറുപ്പത്തിൽ തന്നെ പൂനെയിലെ ഒരു ട്രാൻസ് കമ്മ്യൂണിറ്റിയിൽ ചേർന്നു. അവിടെ നിന്ന് കോമൾ തന്റെ പുതിയ ജീവിതം ആരംഭിക്കുകയായിരുന്നുവെന്ന് ദി ബെറ്റർ ഇന്ത്യയോട് കോമൾ ജഗ്‌താപ് പറഞ്ഞു.

ഭൂത്നാഥ് റിട്ടേൺസ് സവ്ധാൻ ഇന്ത്യ തുടങ്ങിയ ഷോകളിൽ കോമൾ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, സംഗീത മേഖല വിദൂര സ്വപ്നമായി തന്നെ നിന്നു. എന്നാൽ പിന്നീട് ജീവിതത്തെ മാറ്റിമറിച്ചത് യഷ് രാജ് ഫിലിംസിന്റെ ഒരു വിഭാഗമായ വൈ ഫിലിംസ് ഒരു സംഗീത ബാൻഡിനായി നടത്തിയ ഓഡിഷനാണ്. സംഗീതത്തോടുള്ള അഭിനിവേശവും ആത്മവിശ്വാസവും ഓഡിഷനിൽ പങ്കെടുക്കാനെത്തിയ 250 പേരിൽ നിന്ന് കോമൾ ജഗ്‌താപിനെ വേറിട്ടു നിർത്തി.

ബാൻഡിലെ മറ്റ് അംഗങ്ങൾക്കും സമാനമായ ബുദ്ധിമുട്ടുകളുടെയും നേട്ടങ്ങളുടെയും കഥ പറയാനുണ്ട്. ബാൻഡിലെ മറ്റൊരു അംഗമായ ഭാവിക പാട്ടീലിനെ കുടുംബം ഉപേക്ഷിച്ചു. പിന്നീട് ജീവിക്കാനായി ഒരു ക്ലിനിക്കിൽ നഴ്‌സായി ജോലിചെയ്തു. അവിടെയും അവർക്ക് ലിംഗ വിവേചനം നേരിടേണ്ടി വന്നു. ജോലിയിൽ സ്ഥാനക്കയറ്റം പോലും ലഭിച്ചില്ല. അങ്ങനെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ സംഗീതം ഭാവികയുടെ ജീവിതത്തെ മാറ്റിമറിച്ചു. 6 പായ്ക്കിലെത്തിപ്പെട്ടതിന് ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്ന് ഭാവിക ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
Published by: Anuraj GR
First published: February 3, 2021, 5:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories