HOME » NEWS » Buzz »

Mission Paani: അംല റൂയ: നൂറുകണക്കിന് രാജസ്ഥാൻ ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ സഹായിച്ച പരിസ്ഥിതി പ്രവർത്തകയെ പരിചയപ്പെടാം

2006 മുതൽ 2018 വരെ 182 ഗ്രാമങ്ങൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന വിധത്തിൽ 317 ചെക്ക് ഡാമുകളും രാജസ്ഥാനിൽ അംലയുടെ ട്രസ്റ്റ് നിർമ്മിച്ചു.

News18 Malayalam | news18-malayalam
Updated: January 20, 2021, 10:49 AM IST
Mission Paani: അംല റൂയ: നൂറുകണക്കിന് രാജസ്ഥാൻ ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ സഹായിച്ച പരിസ്ഥിതി പ്രവർത്തകയെ പരിചയപ്പെടാം
അംല റൂയ
  • Share this:
കോവിഡ് വ്യാപനത്തോടെ ശുചിത്വത്തിന്റെ പ്രാധാന്യം വർധിച്ചതിനാൽ ജലം ഉൾപ്പെടെയുള്ള നിർണായക പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത കാലത്തിന്റെ ആവശ്യകതയായി മാറിയിരിക്കുകയാണ്. കുടിവെള്ളത്തിന് പോലും കടുത്ത ക്ഷാമം നേരിടുന്ന നിരവധി പ്രദേശങ്ങൾ രാജ്യത്തുണ്ട്. ഗുരുതരമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ ആവശ്യമുള്ള ഒരു മേഖലയാണ് രാജസ്ഥാൻ. 1998 ൽ രാജസ്ഥാനിലെ കടുത്ത വരൾച്ചയിൽ നിന്നുള്ള ഭയാനകമായ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഉത്തർപ്രദേശിൽ ജനിച്ച് വളർന്ന അംല റൂയ ഈ പ്രശ്നത്തിന്റെ ദോഷഫലങ്ങൾ മനസ്സിലാക്കി.

കുടിവെള്ള പ്രശ്നം അവരിൽ സ്വാധീനം ചെലുത്തി. ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ ഇത് അവരെ പ്രചോദിപ്പിച്ചു. ഒടുവിൽ അവർ ആകാർ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ചു. ഈ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇപ്പോൾ വരൾച്ച ബാധിച്ച ഗ്രാമങ്ങളിൽ പ്രവർത്തിക്കുകയും ജലസംഭരണത്തിനായി ചെക്ക് ഡാമുകൾ സ്ഥാപിക്കുകയും ചെയ്യുകയാണ്.

Also Read- Mission Paani | ഇന്ത്യയിലെ ജലസമ്പത്ത് എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കാം

2000 മുതൽ 2005 വരെ 200 കുടിവെള്ള കിണറുകളും ജലശേഖരണത്തിനുള്ള കുളങ്ങളും ട്രസ്റ്റ് നിർമ്മിച്ചിട്ടുണ്ട്. സർക്കാർ വിതരണം ചെയ്യാത്ത വിദൂര പ്രദേശങ്ങളിൽപോലും ഈ കിണറുകൾ വഴി മഴയിൽ നിന്ന് ഒരു കോടി ലിറ്റർ ശുദ്ധമായ കുടിവെള്ളം ശേഖരിക്കുന്നു. മൊത്തം നിർമാണച്ചെലവിന്റെ 25 ശതമാനം ഈ പ്രദേശങ്ങളിലെ ഗ്രാമീണർ സംഭാവന ചെയ്തു.

2006 മുതൽ 2018 വരെ 182 ഗ്രാമങ്ങൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന വിധത്തിൽ 317 ചെക്ക് ഡാമുകളും രാജസ്ഥാനിൽ അംലയുടെ ട്രസ്റ്റ് നിർമ്മിച്ചു. ഈ ഗ്രാമങ്ങളുടെ അഭിവൃദ്ധിക്കും ഗ്രാമീണരുടെ ജീവിതരീതിയിൽ വലിയ മാറ്റത്തിനും ഇതുകാരണമായി. ദാരിദ്ര്യ രേഖയിൽ നിന്നും ഗ്രാമവാസികൾ പുറത്തുകടന്നതായും അംല പറയുന്നു. ഇത്തരം ചെക്ക് ഡാമുകളിലൂടെ ,82,900 പേർക്ക് നേരിട്ടും അല്ലാതെയും പ്രയോജനം ലഭിച്ചു.

ഈ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് 11 കോടി രൂപ സ്പോൺസർമാരും 4.7 കോടി രൂപ ഗ്രാമവാസികളും നൽകി. മൈലുകള്‍ നടന്നു കുടിവെള്ള ശേഖരിക്കുന്ന ബുദ്ധിമുട്ട് ചെക്ക് ഡാമുകളിലൂടെ സ്ത്രീകൾക്ക് ഒഴിവായി. ഗ്രാമങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കാരണമായ മേഖലകളിലെ കാർഷിക, മൃഗസംരക്ഷണ പ്രവർത്തനങ്ങളും വർധിപ്പിക്കാൻ ഇതു കാരണമായി. പദ്ധതി പൂർത്തിയായതോടെ ഗ്രാമീണർ പ്രതിവർഷം 500 കോടി രൂപയുടെ വാർഷിക വരുമാനം നേടുന്നുണ്ടെന്ന് ആകാർ ചാരിറ്റബിൾ ട്രസ്റ്റ് പറയുന്നു. കഷ്ടകാലത്തിന് അറുതി വരുത്തിയ കുടിവെള്ള പദ്ധതികളുടെ പരിപാലനത്തിന് ഗ്രാമീണർ സംഭാവന നൽകിയിട്ടുണ്ട്.

രാജസ്ഥാനിൽ കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനായും ഈ ട്രസ്റ്റ് പ്രവർത്തിക്കുന്നു.

ഹാർപിക് - ന്യൂസ് 18 മിഷൻ പാനി കാമ്പെയ്‌നിന്റെ ഭാഗമാകുക, വെള്ളം സംരക്ഷിക്കാനുള്ള പ്രതിജ്ഞയെടുത്ത് വാട്ടർത്തോണിന്റെ എല്ലാ അപ്‌ഡേറ്റുകളും ഇവിടെ കാണുക.
Published by: Rajesh V
First published: January 20, 2021, 10:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories