• HOME
  • »
  • NEWS
  • »
  • buzz
  • »
  • Elephant | 12,000 രൂപയുടെ തുകൽ ചെരുപ്പണിഞ്ഞ് നെല്ലയ്യപ്പാർ ക്ഷേത്രത്തിലെ ആന; കാണാൻ തിരക്കുകൂട്ടി ഭക്തർ

Elephant | 12,000 രൂപയുടെ തുകൽ ചെരുപ്പണിഞ്ഞ് നെല്ലയ്യപ്പാർ ക്ഷേത്രത്തിലെ ആന; കാണാൻ തിരക്കുകൂട്ടി ഭക്തർ

പുതിയ തുകൽ ചെരുപ്പുകൾ ധരിച്ച്, പുത്തൻ അവതാരത്തിൽ ​ഗാന്ധിമതിയുടെ ഈ വർഷത്തെ വരവു കാണാനുള്ള ആവേശത്തിലായിരുന്നു ഭക്തർ. ക്ഷേത്ര ഭരണസമിതിയും നെല്ലയ്യപ്പാർ ക്ഷേത്രത്തിലെത്തുന്ന ഭക്തരും ആനയെ ഒരു കുട്ടിയെപ്പോലെയാണ് ശുശ്രൂഷിച്ചു വരുന്നത്.

  • Last Updated :
  • Share this:
    തമിഴ്നാട്ടിലെ തിരുനെൽവേലിയിലുള്ള (Tirunelveli) നെല്ലയ്യപ്പാർ അമ്പലത്തിലെത്തുന്ന (Nellaiappar temple) ഭക്തർക്കു പ്രിയങ്കരിയായി ഒരാൾ തലയുയർത്തി നിൽക്കുന്നത് കാണാം, ​ഗാന്ധിമതി (Gandhimathi) എന്ന ആന. തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. ഇപ്പോൾ 12,000 രൂപയുടെ തുകൽ ചെരുപ്പണിഞ്ഞാണ് (Leather Sandals) ​ഗാന്ധിമതിയുടെ നിൽപ്. ഒരു ഹൈന്ദവ സംഘടനയും ഭക്തരും ചേർന്ന് സമ്മാനിച്ചതാണിത്. 52 വയസ്സുള്ള ആനയ്ക്ക് പ്രത്യേക സൗകര്യങ്ങളാണ് ക്ഷേത്ര ഭരണസമിതി ഒരുക്കിയിരിക്കുന്നത്. ആനയെ ഇടയ്ക്കിടെ വാർഷിക പുനരധിവാസ ക്യാമ്പിലേക്ക് കൊണ്ടുപോകും. അവിടെ ആനയുടെ ശരീരഭാരവും മറ്റ് ആരോ​ഗ്യ കാര്യങ്ങളും പരിശോധിക്കും. ഡോക്ടർമാരുടെ ഉപദേശപ്രകാരം അവൾക്കാവശ്യമുള്ളതെല്ലാം ചെയ്യും.

    ക്ഷേത്രപരിസരത്തിനു ചുറ്റും ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്തിൽ ദിവസവും ഗാന്ധിമതിയെ നടക്കാൻ കൊണ്ടുപോകാറുണ്ട്. ‌പ്രായമായ ആനകൾ റോഡിലൂടെ നടക്കുമ്പോൾ കാലിൽ കല്ലുകളും മറ്റ് മൂർച്ചയുള്ള വസ്തുക്കളും തുളച്ചുകയറാൻ സാധ്യതയുള്ളതിനാലാണ് ​ഗാന്ധിമതിയെ ചെരുപ്പ് ധരിപ്പിച്ചിരിക്കുന്നത്. ഹിന്ദു ട്രേഡേഴ്‌സ് അസോസിയേഷനും ഭക്തരും ചേർന്നാണ് ആനക്ക് ഒരു ജോടി തുകൽ ചെരുപ്പുകൾ സമ്മാനിച്ചത്. 12,000 രൂപ വിലയുള്ള ചെരുപ്പുകൾ ​ഗാന്ധിമതിക്കു മാത്രമായി പ്രത്യേകം നിർമിച്ച് ക്ഷേത്രം ഭാരവാഹികൾക്ക് കൈമാറുകയായിരുന്നു.

    ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ഗാന്ധിമതിയെ തുകൽ ചെരുപ്പുകൾ അണിയിച്ചിരിക്കുന്നത്. നെല്ലയപ്പാർ ക്ഷേത്രത്തിലെ വാർഷിക ഉത്സവം ജൂൺ 3 നാണ് ആരംഭിച്ചിരുന്നു. ഈ ദിവസം സ്വാമി നെല്ലയപ്പർക്കും ഗാന്ധിമതിയമ്മനും പ്രത്യേക പൂജകൾ നടത്തിയിരുന്നു. ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും ​ഗാന്ധിമതിയാണ് രഥവീഥിയിൽ ഭഗവാനെ എതിരേറ്റ് പ്രദക്ഷിണം നടത്തുന്നത്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. തിളങ്ങുന്ന ആഭരണങ്ങൾ ധരിച്ച്, പ്രൗഢിയോടെയാണ് ​ഗാന്ധിമതി നടന്നത്.

    പുതിയ തുകൽ ചെരുപ്പുകൾ ധരിച്ച്, പുത്തൻ അവതാരത്തിൽ ​ഗാന്ധിമതിയുടെ ഈ വർഷത്തെ വരവു കാണാനുള്ള ആവേശത്തിലായിരുന്നു ഭക്തർ. ക്ഷേത്ര ഭരണസമിതിയും നെല്ലയ്യപ്പാർ ക്ഷേത്രത്തിലെത്തുന്ന ഭക്തരും ആനയെ ഒരു കുട്ടിയെപ്പോലെയാണ് ശുശ്രൂഷിച്ചു വരുന്നത്.

    നെല്ലയ്യപ്പർ ക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിന്റെ ഭാഗമായുള്ള രഥം വലിക്കൽ ചടങ്ങ് (car-pulling event) ജൂലൈ 11-ന് നടക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ മുഖ്യ ആകർഷണമാണ് ഈ ചടങ്ങ്.

    അതേസമയം, ചരിത്രത്തിലാദ്യമായി ​ഗുരുവായൂർ ആനക്കോട്ടയിൽ വനിതാ മാനേജരെ നിയമിച്ചത് വലിയ വാർത്ത ആയിരുന്നു. സി.ആര്‍ ലെജുമോള്‍ (CR Lejumol) എന്ന വനിതയാണ് ഗുരുവായൂര്‍ (Guruvayoor) ക്ഷേത്രത്തിനു കീഴിലുള്ള പുന്നത്തൂര്‍ ആനക്കോട്ടയിലെ മാനേജറായി ചുമതലയേറ്റത്. 47 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആനക്കോട്ടയുടെ തലപ്പത്ത് ഒരു വനിത എത്തുന്നത്. പാപ്പാന്‍മാര്‍ അടക്കം 150 സ്റ്റാഫാണ് ലെജുമോള്‍ക്ക് കീഴില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. കോട്ടയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം, ആനകളുടെ സംരക്ഷണം, വേതനത്തെ സംബന്ധിച്ച കാര്യങ്ങള്‍, പാപ്പാന്‍മാരുടെ ഡ്യൂട്ടിയെ സംബന്ധിച്ച മേല്‍നോട്ട ചുമതല തുടങ്ങിയവയാണ് ലെജുമോളുടെ ജോലി.
    Published by:Amal Surendran
    First published: