പ്രതിസന്ധികളെ അതിജീവിച്ച കലാകാരി. ജന്മനാ കൈകൾ ഇല്ലെങ്കിലും കാലുകൊണ്ട് വർണ്ണങ്ങളുടെ ലോകത്ത് വിസ്മയം തീർക്കുന്ന മിടുക്കി. തടസങ്ങളെ മറികടന്ന് ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിലു മോൾ.
ചെറുപ്പം മുതലേ വരയ്ക്കാനുള്ള താൽപര്യമാണ് ചിത്രങ്ങളുടെ ലോകത്തേക്ക് എത്തിച്ചത്. കാലുകൾ കൊണ്ട് പ്രകൃതിയും ബുദ്ധനും ക്രിസ്തുവും പൂക്കളുമെല്ലാം ഈ കലാകാരി അനായാസം വരച്ചെടുക്കും. ചിത്രങ്ങളിൽ അധികവും പ്രകൃതിയാണ്. നഷ്ടമാകുന്ന പ്രകൃതിയുടെ പ്രാധാന്യം സമൂഹത്തിനു മുന്നിൽ എത്തിക്കുന്നതിനായാണ് ചിത്രങ്ങളിൽ എപ്പോഴും പ്രകൃതിയെ തെരഞ്ഞെടുക്കുന്നത് എന്ന് ജിലു മോൾ പറയുന്നു.
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതിനെ മറികടക്കുകയാണ് വേണ്ടത്. ചിത്രങ്ങളുടെ പ്രദർശനമൊരുക്കണം, ഒപ്പം ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള പ്രയത്നത്തിലാണ് ജിലു. ലൈസൻസ് ലഭിച്ചാൽ കാലു കൊണ്ട് കാർ ഓടിക്കുന്ന അദ്യ വനിതയാകും ജിലു. എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഉയർന്ന മാർക്ക് നേടി പാസായ ജിലു ഡിഗ്രിക്ക് തെരെഞ്ഞെടുത്തത് അനിമേഷനും ഗ്രാഫിക്ക് ഡിസൈനിങ്ങും ആണ്. നിലവിൽ വിയാനി പ്രിൻറിംഗ്സിലെ ഗ്രാഫിക് ഡിസൈനർ കൂടിയാണ് ജിലു മോൾ.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.