നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മലിയ ഒബാമയ്ക്ക് 23 വയസ്; മലിയയുടെ ആൺസുഹൃത്തും സഹപാഠിയുമായ റോറി ഫാർക്വാർസണെ പരിചയപ്പെടാം

  മലിയ ഒബാമയ്ക്ക് 23 വയസ്; മലിയയുടെ ആൺസുഹൃത്തും സഹപാഠിയുമായ റോറി ഫാർക്വാർസണെ പരിചയപ്പെടാം

  മാലിയയുടെ ബ്രിട്ടീഷുകാരനായ സഹപാഠി റോറി ഫാർക്വാർസണുമായി 2017 മുതൽ മാലിയകക്ക് അടുത്ത ബന്ധമുണ്ട്. 

  Malia_obama

  Malia_obama

  • Share this:
   മുൻ അമേരിക്കൽ പ്രസിഡന്റ് ബരാക് ഒബാമയുടെയും മിഷേൽ ഒബാമയുടെയും പെൺമക്കളാണ് മാലിയയും സാഷയും. ഒബാമ പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോഴും അതിനുശേഷവും എപ്പോഴും മാധ്യമ ശ്രദ്ധ നേടിയവരാണ് ഇരുവരും. ഒബാമ പ്രസിഡന്റ് പദമൊഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും മക്കളായ മാലിയ, സാഷ, സുഹൃത്തുക്കൾ, അവരുമായി ബന്ധമുള്ളവർ എന്നിവരിലെല്ലാം മാധ്യമങ്ങളുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ഒബാമയുടെ മൂത്ത മകളായ മാലിയക്ക് ജൂലൈ നാലിനാണ് 23ാം വയസ്സിലേക്ക് കടന്നത്. മാലിയയുടെ ബ്രിട്ടീഷുകാരനായ സഹപാഠി റോറി ഫാർക്വാർസണുമായി 2017 മുതൽ മാലിയകക്ക് അടുത്ത ബന്ധമുണ്ട്.

   2017ൽ ഹാർവാഡ് - യേൽ അമേരിക്കൻ ഫുട്ബോൾ മത്സരത്തിനിടെയാണ് മാലിയ ഒബാമയും റോറി ഫാർക്വാർസനും ആദ്യമായി കണ്ടുമുട്ടിയത്. ഹാർവാഡിലെ വിദ്യാർത്ഥിയായ റോറി ബ്രിട്ടനിലെ ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ളയാളാണ്. ലണ്ടൻ ആസ്ഥാനമായ ഇൻസൈറ്റ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ചാൾസ് ഫാർക്വാർസണാണ് റോറിയുടെ പിതാവ്. അമ്മയായ കാതറിൻ ലണ്ടനിലെ അപ്പർ ട്രിബ്യൂണലിൽ ജോലി ചെയ്യുന്ന അക്കൗണ്ടന്റാണ്. സഫോക്കിലെ വുഡ്ബ്രിഡ്ജിൽ 2.2 മില്യൺ ഡോളർ മൂല്യമുള്ള ആറ് ബെഡ്‌റൂം വീടും ഫാർക്വാർസൺ കുടുംബത്തിന് സ്വന്തമാണ്.

   മുൻ റഗ്ബി കളിക്കാരനായ റോറി, 2015ൽ ഹാരി രാജകുമാരനോടൊപ്പം റഗ്ബി കളിക്കുന്നതിന്റെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. 1998 ജൂലൈ 18ന് ജനിച്ച റോറി കായിക രംഗത്ത് തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. ഹൈസ്കൂൾ റഗ്ബി ടീമിന്റെയും ഗോൾഫ് ടീമിന്റെയും ഭാഗമായിരുന്നു അദ്ദേഹം. സ്കൂളിലെ അറിയപ്പെടുന്ന വിദ്യാർത്ഥികളിൽ ഒരാളായ റോറി 2015 നും 2016 നും ഇടയിൽ ഹെഡ് ബോയ് കൂടിയായിരുന്നു. 2017ൽ ഹാർവാഡിൽ ചേർന്നു നിയമപഠനം നടത്തുകയാണ് റോറി ഫാർക്വാർസൺ. ഇവിടെ വെച്ച് മാലിയയെ കണ്ടുമുട്ടിയതിന് ശേഷം ഇരുവരും ഒരുമിച്ചാണ് കാണപ്പെടുന്നത്. 2021ൽ റോറി ഫാർക്വാർസൺ ബിരുദം പൂർത്തിയാക്കും.

   Also Read- ‘ശുദ്ധ മണ്ടത്തരം’: ഉക്രെയ്നിൽ വനിതാ സൈനികരോട് ഹീലുള്ള ചെരിപ്പ് ധരിച്ച് പരേഡ് ചെയ്യാൻ നിർദ്ദേശം, വൻ പ്രതിഷേധം

   കഴിഞ്ഞ ഏതാനും വർഷങ്ങളായി മാലിയയെയും റോറിയെയും ന്യൂയോർക്കിലും പരിസരത്തും നിരവധി തവണ ഒരുമിച്ച്  എത്തിയിരുന്നു. കൂടാതെ പാരീസിലെ മ്യൂസിക് കൺസേർട്ടിലും മാലിയയുടെ അമ്മ മിഷേൽ ഒബാമ, സഹോദരി സാഷ എന്നിവരോടൊപ്പം ഇരുവരും എത്തിയിരുന്നു. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം ആരംഭിക്കുമ്പോൾ, നിയന്ത്രണങ്ങൾ കാരണം ലണ്ടനിലേക്ക് മടങ്ങാൻ കഴിയാതായ റോറി ഫാർക്വാർസൺ ഒബാമ കുടുംബത്തോടൊപ്പം ആയിരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

   അതേസമയം, അമേരിക്കൻ സ്വാതന്ത്ര്യ ദിനം കൂടിയായ ജൂലൈ നാലിന് ജന്മദിനം ആഘോഷിച്ച മാലിയക്ക് ആശംസകളുമായി ബറാക് ഒബാമയും മിഷേൽ ഒബാമയും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിരുന്നു. “സാമർത്ഥ്യം, നന്മ, നർമ്മം എന്നിവയിലൂടെ നീ നിന്റേതായ ഒരു വഴി കണ്ടെത്താൻ തുടങ്ങിയത് കാണാനാവുന്നത് വളരെ സന്തോഷകരമാണ്” എന്നാണ് മലിയക്കൊപ്പം കുട്ടിക്കാലത്തുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ട് ബറാക് ഒബാമ കുറിച്ചത്. അമ്മ മിഷേലും മലിയക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് ജന്മദിനാശംസ നേർന്നത്.
   Published by:Anuraj GR
   First published:
   )}