നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ശരീരത്തിൽ 453 ദ്വാരം, രണ്ട് കൊമ്പ്; ഗിന്നസ് ബുക്കിൽ ഇടം നേടിയ അപൂർവത

  ശരീരത്തിൽ 453 ദ്വാരം, രണ്ട് കൊമ്പ്; ഗിന്നസ് ബുക്കിൽ ഇടം നേടിയ അപൂർവത

  Meet Rolf Buchholz who set the world record with 453 body piercings and two horns | ഗിന്നസ് റെക്കോർഡ് നേടിയ ഇദ്ദേഹത്തിന്റെ വീഡിയോകൾ വൈറലാവുന്നു

  റോൾഫ് ബൂക്കൂൾസ്

  റോൾഫ് ബൂക്കൂൾസ്

  • Share this:
   ഏതാനും പ്ലാസ്റ്റിക് സർജറികളും ബൊട്ടോക്‌സും കൊണ്ട് സ്വന്തം ശരീരം മാറ്റിമറിച്ച കൈലി ജെനറിനെയാണ് നിങ്ങൾ കണ്ടിട്ടുള്ളതെങ്കിൽ, അതുക്കും മേലെ പരീക്ഷണങ്ങൾ നടത്തുന്ന ഒരാളിതാ. ജർമൻ സ്വദേശിയായ റോൾഫ് ബൂക്കൂൾസ് ആണ് ആ ലോക റെക്കോർഡുകാരൻ.

   40 വയസ്സ് മുതലാണ് ഇദ്ദേഹം ശരീരം കൊണ്ട് പരീക്ഷണം നടത്താൻ ആരംഭിച്ചത്. ഇപ്പോൾ 61 വയസ്സുള്ള ഇദ്ദേഹം ശരീരമാസകലം 516 മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. എന്നാൽ ഇവിടംകൊണ്ട് അവസാനിച്ചിട്ടില്ല എന്ന് റോൾഫ് പറയുന്നു.

   ഒരു ടെലികോം കമ്പനിയുടെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ചുണ്ടുകൾ, പുരികങ്ങൾ, മൂക്ക് എന്നിവിടങ്ങളിൽ ഇദ്ദേഹം ദ്വാരം വീഴ്ത്തിയിട്ടുണ്ട്. എന്തിനേറെ പറയണം, തലയിൽ രണ്ട് ചെറിയ കൊമ്പുകളും ഉണ്ട്. ഈ മാറ്റങ്ങളെല്ലാം ശരീരത്തെ മാത്രമേ ബാധിച്ചിട്ടുള്ളൂ, മനസ്സിനെയല്ല എന്ന് റോൾഫ്.   2010 ലാണ് ആദ്യ ഗിന്നസ് റെക്കോർഡ്. 453 ദ്വാരങ്ങളും, ശരീരത്തിന്റെ 90 ശതമാനം ടാറ്റുവും, തൊലിക്കടിയിലെ ഇമ്പ്ലാന്റുകളുമായിട്ടാണ് റോൾഫിന്റെ ജീവിതം. പുരികങ്ങൾക്കു ചുറ്റും മാത്രമായി 37 തുളകൾ ഉണ്ട്. ഈ വിചിത്ര ലുക്ക് കൊണ്ട് മാത്രം ദുബായ് എയർപോർട്ട് 2014ൽ ഇദ്ദേഹത്തെ മടക്കിയയച്ചിട്ടുണ്ട്.

   റോൾഫ് താമസിക്കാനായി തീരുമാനിച്ചിരുന്ന ഹോട്ടലിലെ അധികാരികൾ എത്ര ശ്രമിച്ചിട്ടും എമിറേറ്സിലേക്ക് ഇദ്ദേഹത്തിന് പ്രവേശനം നിഷേധിക്കുകയായിരുന്നു.

   ഈ സംഭവം നടന്നു അഞ്ചു വർഷം കഴിഞ്ഞതും തലയിൽ രണ്ട് കൊമ്പുകൾ കൂടി ഉറപ്പിച്ചു. ഏകദേശം 1.37 ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. കണ്ണുകളിൽ ടാറ്റു പതിപ്പിക്കുകയും, നാവ് ഫോർക് പോലെയാക്കുകയും ചെയ്തു. കൈത്തണ്ടക്ക് ചുറ്റും, തൊലിക്കടിയിലായി ആറ് ഇമ്പ്ലാന്റുകളും, കയ്യിൽ മാഗ്നെറ്റിക് ഇമ്പ്ലാന്റുകളുമുണ്ട്. തന്റെ സോഷ്യൽ മീഡിയ ചാനലുകൾ വഴി സ്വന്തം വീഡിയോകൾ പോസ്റ്റ് ചെയ്തതിൽ പിന്നീട് ഇദ്ദേഹം വീണ്ടും ശ്രദ്ധേയനാവുകയാണ്.

   ഉള്ളംകൈയിലെ ടാറ്റുവാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്ന് റോൾഫ്. വേദന താങ്ങാനുള്ള ശക്തി തനിക്കു കുറവാണെന്ന് ഇദ്ദേഹം പറഞ്ഞു.
   Published by:user_57
   First published:
   )}