നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഷിംല-ചണ്ഡീഗഡ് റൂട്ടിൽ ബസ് ഓടിക്കുന്ന ആദ്യ വനിതാ ഡ്രൈവറായ സീമ ഥാക്കൂറിനെ പരിചയപ്പെടാം

  ഷിംല-ചണ്ഡീഗഡ് റൂട്ടിൽ ബസ് ഓടിക്കുന്ന ആദ്യ വനിതാ ഡ്രൈവറായ സീമ ഥാക്കൂറിനെ പരിചയപ്പെടാം

  ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (H R T C) ഏക വനിതാ ഡ്രൈവറായസീമ ബുധനാഴ്ച ഷിംല- ചണ്ഡീഗഡ്റൂട്ടിൽ ബസ് ഓടിച്ചുകൊണ്ട് അന്തർ സംസ്ഥാന പാതയിൽ വണ്ടി ഓടിക്കുന്നആദ്യ എച്ച് ആർ ടി സി വനിതാ ഡ്രൈവറായി മാറി.

  സീമ ഥാക്കൂർ

  സീമ ഥാക്കൂർ

  • Share this:
   സമൂഹത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട്കടന്നുവരുന്ന സ്ത്രീകൾ എക്കാലത്തും നമുക്കൊരു പ്രചോദനമാണ്. അത്തരമൊരു വനിതയാണ്സീമ ഥാക്കൂർ. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (H R T C) ഏക വനിതാ ഡ്രൈവറായസീമ ബുധനാഴ്ച ഷിംല- ചണ്ഡീഗഡ്റൂട്ടിൽ ബസ് ഓടിച്ചുകൊണ്ട് അന്തർ സംസ്ഥാന പാതയിൽ വണ്ടി ഓടിക്കുന്നആദ്യ എച്ച് ആർ ടി സി വനിതാ ഡ്രൈവറായി മാറി.

   അച്ഛനോടും അമ്മയോടും സഹോദരനോടുമൊപ്പം സന്തോഷമായി ജീവിക്കുന്ന സീമ എച്ച് ആർ ടി സിയുടെ 3,100 ബസുകളിൽ ഒരെണ്ണം ഓടിക്കാൻ അവസരം ലഭിച്ച ഏക വനിതയാണ്. എച്ച് ആർ ടി സിയുടെ കീഴിൽ 8,813 ഡ്രൈവർമാർ തൊഴിൽ ചെയ്യുന്നുണ്ട്. കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെ മുന്നണിപ്പോരാളിയായി പ്രവർത്തിച്ചിട്ടുള്ള സീമ താൻ ചെയ്യുന്ന ജോലിയിൽ എപ്പോഴും അഭിമാനം കൊണ്ടിട്ടേയുള്ളൂ.

   Also Read കടം വീട്ടാൻ പോക്കിമോൻ കാർഡുകൾ മോഷ്‌ടിച്ചു; ആറ് നില കെട്ടിടത്തിൽ നിന്ന് താഴേക്ക് കയറിൽ ചാടിയ യുവാവ് അറസ്‌റ്റിൽ

   "ഹിമാചൽ പ്രദേശിലെ ആദ്യത്തെ വനിതാ ബസ് ഡ്രൈവറാണ് ഞാൻ. 2016 മെയ് 5-നാണ് ഞാൻ എച്ച് ആർ ടി സിയിൽ ഡ്രൈവറായി ജോയിൻ ചെയ്തത്. കോവിഡ് 19 മഹാമാരിയുടെ സമയത്തും ഞാൻ ജനങ്ങളെ സേവിക്കുന്നുണ്ട്. ഡോക്റ്റർമാരും നഴ്‌സുമാരും പോലീസിലെ സ്ത്രീകളുമൊക്കെ ഇപ്പോൾ ജനസേവനംനടത്തുകയാണ്. സമാനമായ ഉത്തരവാദിത്തമാണ് ഞാനും നിറവേറ്റുന്നത് എന്ന് തോന്നുന്നു", സീമ എ എൻ ഐയോട് പറഞ്ഞു.

   കൊറോണവൈറസ് മഹാമാരി എല്ലാ വിഭാഗം ജനങ്ങൾക്കും പ്രതിസന്ധിയാണ്സമ്മാനിച്ചത്. സീമയുടെകാര്യത്തിലും യാതൊരു വ്യത്യാസവുമില്ല. പക്ഷേ, എല്ലാ വെല്ലുവിളികളെയും സുരക്ഷാ ആശങ്കകളെയുംമറികടന്ന് ദിവസവും ഷിംല- ചണ്ഡീഗഡ്റൂട്ടിൽ യാത്രക്കാരുമായി പോവുകയാണ് സീമ ഥാക്കൂർ.

   Also Read എങ്ങനെ പെൺകുട്ടികളെ ‘വളയ്ക്കാം’ എന്ന് ചോദിച്ച ആരാധകന് ഷാറൂഖ് ഖാൻ കൊടുത്ത മറുപടി കാണാം

   "ഒരു ബസ് ഡ്രൈവർ എന്ന നിലയിൽ ജനങ്ങളെ സേവിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജോലി കഴിഞ്ഞതിനുശേഷം വീട്ടിലേക്ക് ചെല്ലുമ്പോൾ ആശങ്ക ഉണ്ടാവാറുണ്ടെങ്കിലും ഞങ്ങൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും മുൻകരുതലുകളും കൃത്യമായി പാലിക്കുന്നുണ്ട്. നമുക്കെല്ലാം കൊറോണവൈറസിൽ നിന്ന് സംരക്ഷണം നേടണമെങ്കിൽ സ്വയം അച്ചടക്കം പാലിക്കേണ്ടതുണ്ട്", സീമ ന്യൂസ് ഏജൻസിയോട് പറയുന്നു.

   Also Read 20 വർഷം മുമ്പ് 100 രൂപയ്ക്ക് വാങ്ങിയ ഹാരി പോട്ടർ പുസ്തകം; ഇന്ന് വില 30 ലക്ഷം!

   ലോക്ക്ഡൗണിനു ശേഷം ബസ് സർവീസുകൾ പുനഃരാരംഭിക്കാൻ ഗവണ്മെന്റ് അനുമതി നൽകിയ ഘട്ടത്തിൽ സീമ പ്രാദേശിക ബസിലുംഡ്രൈവറായി പ്രവർത്തിക്കുകയുണ്ടായി.

   സമാനമായി പ്രചോദനം നൽകുന്ന മറ്റൊരു കഥ പൂജ ദേവിയുടേതാണ്. ജമ്മു കാശ്മീരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് പൂജ ദേവി. മൂന്ന് മക്കളുടെ അമ്മ കൂടിയാണ് പൂജ. കത്വജില്ലയിലെ സന്ദർ-ബസോലിഗ്രാമത്തിൽ ജീവിക്കുന്ന പൂജ തന്റെ ആദ്യത്തെ യാത്ര ജന്മനാട്ടിൽ നിന്ന് ജമ്മുവിലേക്കാണ് നടത്തിയത്. അതിലൂടെ നിരവധി സ്ത്രീകളെ ഈ തൊഴിൽ രംഗത്തേക്ക് കടന്നുവരാൻ പ്രചോദിപ്പിക്കുകയായിരുന്നു പൂജ ദേവി. ബസ് ഡ്രൈവർ ആയിട്ടുള്ള അവരുടെ ആദ്യത്തെ യാത്രയുടെ വാർത്ത കാട്ടുതീ പോലെ പടരുകയുംഅവർ ബസ് ഓടിക്കുന്നചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിമാറുകയും ചെയ്തു.
   Published by:Aneesh Anirudhan
   First published:
   )}